Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയാണ് അച്ഛന്റെ ഏറ്റവും വലിയ മരുന്ന്: സിനിമയ്ക്ക് വേണ്ടി അച്ഛൻ എന്തും ചെയ്യും - വിനീത് ശ്രീനിവാസൻ

25 JULY 2023 04:57 PM IST
മലയാളി വാര്‍ത്ത

വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ ഗായകനാണ് വിനീത് ശ്രീനിവാസൻ. ഗായകൻ എന്നതിനു പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമാഭിനയം, തിരക്കഥാ രചന,സംവിധാനം തുടങ്ങി സിനിമയുടെ വൈവിധ്യമാർന്ന മേഖലകളിൽ ധൈര്യപൂർവ്വം പരീക്ഷണങ്ങൾ നടത്താനിറങ്ങിയ ചെറുപ്പക്കാരൻ എന്നൊക്കെയുള്ള വിശേഷണങ്ങൾക്ക് യോജ്യനാണ് വിനീത് ശ്രീനിവാസൻ. മറുവശത്ത് ധ്യാൻ അഭിനയ രംഗത്ത് സജീവമാണ്. ലൗവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം ധ്യാൻ സംവിധാനം ചെയ്തിട്ടുമുണ്ട്.

സിനിമകളേക്കാളും അഭിമുഖങ്ങളിലൂടെയാണ് ധ്യാൻ ശ്രദ്ധ പിടിച്ച് പറ്റിയത്. ഏറെനാളുകൾക്ക് ശേഷം ശ്രീനിവാസൻ തിരിച്ച് വരുന്ന സിനിമയാണ് കുറുക്കൻ. ആരോഗ്യ പ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു ഇക്കഴിഞ്ഞ നാളുകളിൽ ശ്രീനിവാസൻ. മകൻ വിനീതിനൊപ്പമാണ് ശ്രീനിവാസൻ കുറക്കൻ എന്ന സിനിമയിൽ അഭിനയിച്ചത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച മിക്ക സിനിമകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കുറുക്കനിലൂടെ പഴയ ശ്രീനിവാസനെ തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.


കുറുക്കൻ എന്ന സിനിമയെക്കുറിച്ചും അച്ഛന്റെ തിരിച്ച് വരവിനെക്കുറിച്ചും സംസാരിക്കുകയാണ് വിനീത് ശ്രീനിവാസനിപ്പോൾ. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും സിനിമയാണ് അച്ഛന്റെ ഏറ്റവും വലിയ മരുന്നെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. ഉള്ളിന്റെയുള്ളിൽ അച്ഛന് സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. അസുഖം വന്ന് വീട്ടിലിരിക്കാൻ ആഗ്രഹിക്കുന്ന ആളല്ല അച്ഛൻ.

 

ജോലി ചെയ്ത് കൊണ്ടിരിക്കാൻ ഇഷ്ടമുള്ള ആളാണ്. ഫിസിയോ തെറാപ്പി ചെയ്യണമെന്ന് പറഞ്ഞാലൊന്നും അച്ഛൻ ചെയ്യില്ല. പക്ഷെ സിനിമയ്ക്ക് വേണ്ടിയാണെങ്കിൽ ചെയ്യും. അങ്ങനെയേ അച്ഛനെ തിരിച്ച് കൊണ്ട് വരാൻ പറ്റൂ. കുറുക്കൻ എന്ന സിനിമയിൽ അഭിനയിക്കേണ്ടത് കൊണ്ടാണ് ചികിത്സയ്ക്ക് നിൽക്കുന്നത്. സിനിമയാണ് അച്ഛന്റെ മെഡിസിനെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.

അച്ഛൻ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് ഈ സിനിമ വരുന്നത്. ആ സമയം അച്ഛന് വളരെ പ്രധാനമായിരുന്നു. ബെെപ്പാസ് സർജറിയൊക്കെ കഴിഞ്ഞ് നിൽക്കുന്ന സമയമാണ്. ഒരു ഘട്ടത്തിൽ ഷൂട്ടിംഗ് തുടങ്ങിയപ്പോഴേക്കും തീരെ വയ്യാതായി. അങ്ങനെ ഷൂട്ടിംഗ് നവംബറിലേക്ക് മാറ്റാൻ ആലോചിച്ചു. സഹതാരങ്ങളെല്ലാം സമ്മതിച്ചു.

അച്ഛനെപ്പോഴാണോ ശരിയാകുന്നത് അപ്പോൾ ചെയ്യാം എന്ന് എല്ലാവരും പറഞ്ഞെന്നും വിനീത് ഓർത്തു. ഒരുപാട് പേരുടെ പിന്തുണ കൊണ്ടാണ് സിനിമ നടന്നത്. ലൊക്കേഷനുകൾ തെരഞ്ഞെടുത്തത് പോലും വീടിന്റെ അടുത്തുള്ള സ്ഥലങ്ങൾ നോക്കിയാണെന്നും വിനീത് ചൂണ്ടിക്കാട്ടി. നടൻ ഷൈൻ ടോം ചാക്കോയും കുറുക്കനിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

 

നടനോടൊപ്പമുള്ള അനുഭവങ്ങളും വിനീത് ശ്രീനിവാസൻ പങ്കുവെച്ചു. ഷൈൻ വന്നാൽ സെറ്റിൽ രസമാണ്. ഷൈൻ അത്ര അഗ്രസീവ് ആയ ആളല്ല. പുറത്ത് നിന്ന് നോക്കുമ്പോൾ അങ്ങനെ തോന്നുന്നു എന്നേയുള്ളൂ. ഞങ്ങൾ മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ചാപ്പാക്കുരിശ്, ട്രാഫിക് എന്നീ സിനിമകളിൽ ഷൈൻ അസോസിയേറ്റ് ആയിരുന്നു.

ഞങ്ങൾ തമ്മിൽ ആ പഴയ സൗഹൃദമുണ്ടെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനീത് മനസ് തുറന്നത്. നവാഗതനായ ജയലാൽ ദിവാകരനാണ് കുറുക്കൻ സംവിധാനം ചെയ്തത്. ജൂലെെ 27 ന് സിനിമ റിലീസ് ചെയ്യും. ശ്രീനിവാസനും വിനീത് ശ്രീനിവാസനും പുറമെ സുധീർ കരമന മാളവിക മേനോൻ, അൻസിബ, ഗൗരി നന്ദ തുടങ്ങിയവരും കുറുക്കനിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഫൺ ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends