Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലണ്ടനിലെ പെട്രോൾ പമ്പിൽ മനോജ് കെ ജയൻ ചെയ്യുന്നത് കണ്ട് ഞെട്ടി ആരാധകർ: സത്യാവസ്ഥ ഇതാണ്...

26 JULY 2023 03:15 PM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് പ്രത്യേക പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത നടനാണ് മനോജ് കെ ജയൻ. വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് സിനിമ പ്രേമികളെ അതിശയിപ്പിച്ച താരമായ അദ്ദേഹം മുപ്പത്തിനാല് വർഷങ്ങളിലധികമായി സിനിമ ഇൻഡസ്ട്രിയിൽ സജീവമാണ്. കുട്ടന്‍ തമ്പുരാനായി മലയാള സിനിമയില്‍ എത്തിയതാണ് മനോജ് കെ ജയന്‍. അഭിനയത്തിന് പുറമെ സംഗീതത്തിലും അദ്ദേഹം പ്രഗത്ഭനാണ്. അച്ഛനില്‍ നിന്നും പാരമ്പര്യമായി കിട്ടിയ സംഗീതത്തിനപ്പുറം ശസ്ത്രീയമായി അദ്ദേഹം പാട്ടു പഠിച്ചിട്ടില്ല.

ഇപ്പോഴിതാ അദ്ദേഹം പങ്കിട്ട ഒരു ഇൻസ്റ്റ റീൽ വീഡിയോ ആണ് സമൂഹമാധ്യങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.ഭാര്യ ആശക്കും, മകൾ കുഞ്ഞാറ്റ, മകൻ അമൃത്- എന്നിവർക്കൊപ്പം ലണ്ടനിലാണ് ഇപ്പോൾ മനോജ് കെ ജയൻ. മകൻ അവിടെയാണ് പഠിക്കുന്നതെന്നു മുൻപൊരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെയാണ് കുഞ്ഞാറ്റയേയും കൂട്ടി മനോജ് അവിടെ എത്തിയത്. ലണ്ടനിൽ നിന്നുള്ള വിശേഷങ്ങൾ അദ്ദേഹം ഇൻസ്റ്റ റീൽസിലൂടെയൊക്കെ പങ്കിടാറുണ്ട്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ വീഡിയോ മൂന്നുമില്യണിലധികം കാഴ്ചക്കാരെയാണ് നേടി കൊടുത്തിരിക്കുന്നത്. ലണ്ടനിൽ ഒരു പെട്രോൾ പമ്പിൽ നിന്നും സ്വയം പെട്രോൾ അടിക്കുന്ന വീഡിയോ അദ്ദേഹം ഇൻസ്റ്റയിലൂടെ ഷെയർ ചെയ്തിരുന്നു. ലണ്ടനിൽ ഒക്കെ വന്നാൽ സ്വയം ഇതൊക്കെ ചെയ്യണം എന്നും അദ്ദേഹ പറഞ്ഞിരുന്നു. അച്ഛൻ പെട്രോൾ അടിക്കുന്നതിന്റെ തൊട്ട് പുറകിൽ നിന്നും മകൻ കുറുമ്പ് കാണിക്കുന്നതും കാണാൻ കഴിയും.

24 മണിക്കൂറിനുള്ളിൽ ഈ വീഡിയോ മൂന്നു മില്യണിലധികം ആളുകൾ കണ്ടു. ( എന്റെ ഈ വീഡിയോ കേരളത്തിലെ പമ്പുകളിൽ പെട്രോളടിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരൻമാർക്‌ സ്നേഹപൂർവ്വം സമർപ്പിക്കുന്നു) എന്നും അദ്ദേഹം കുറിച്ചു. ഒരു ജോലിയും നിസ്സാരമല്ല എന്നും അദ്ദേഹം പറയുകയുണ്ടായി. നടി ഉർവശി ആയിരുന്നു ഇദ്ദേഹത്തിൻറെ ആദ്യത്തെ ഭാര്യ.

8വർഷം മാത്രമായിരുന്നു ഇവരുടെ വിവാഹ ബന്ധം നീണ്ടുനിന്നത്. 2008 ൽ ഇവർ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകൾ ഉണ്ട്. തേജാലക്ഷ്മി എന്നാണ് മകളുടെ പേര്. പിന്നീട് 2011 ൽ മനോജ് കെ ജയൻ മറ്റൊരു വിവാഹം ചെയ്യുകയായിരുന്നു. ആശയെ ആയിരുന്നു വിവാഹം ചെയ്തത്. ഇരുവർക്കും ഈ ബന്ധത്തിൽ ഒരു മകൻ കൂടിയുണ്ട്. അമൃത് എന്നാണ് മകൻറെ പേര്. 2012 വർഷത്തിലാണ് മകൻ ജനിക്കുന്നത്.

'ഹിഗ്വിറ്റ' എന്ന ചിത്രമാണ് മനോജിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ഹേമന്ത് ജി നായർ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചു. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം ,ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരും നിരവധി പുതുമുഖങ്ങളും ഹിഗ്വിറ്റയില്‍ സുരാജ് വെഞ്ഞാറമൂടിനും ധ്യാൻ ശ്രീനിവാസനും മനോജ് കെ ജയനും ഒപ്പം വേഷമിട്ടു.

മനോജ് കെ ജയൻ വേഷമിട്ട ചിത്രങ്ങളില്‍ 'ജയിലര്‍' ആണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തില്‍ നായകൻ. സക്കീര്‍ മഠത്തിലാണ് ചിത്രത്തിന്റെ സംവിധാനം. മനോജ് കെ ജയന്റെ കഥാപാത്രം ചിത്രത്തില്‍ എന്തായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ധ്യാൻ ശ്രീനിവാസന്റേത് പിരീഡ് ത്രില്ലര്‍ ചിത്രമായിട്ടാണ് എത്തുന്നത്. മഹാദേവൻ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജയിലറുടെ വേഷത്തിലായിരിക്കും ധ്യാൻ ശ്രീനിവാസൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends