Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകള്‍ കേരളത്തില്‍ സുരക്ഷിതരല്ലെന്ന് നടി ഐശ്വര്യ... നല്ലരീതിയില്‍ പഠിപ്പിക്കാത്ത സ്‌കൂളിലേക്ക് മക്കളെ വിടില്ലെന്ന് തീരുമാനിക്കൂ

26 JULY 2023 07:08 PM IST
മലയാളി വാര്‍ത്ത

സ്ത്രീകള്‍ കേരളത്തില്‍ സുരക്ഷിതരല്ലെന്ന് നടി ഐശ്വര്യ. സ്ത്രീകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങളെക്കുറിച്ചും, പൊലീസുകാരനായ ഭര്‍ത്താവിന്റെ പീഡനം മൂലം പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെക്കുറിച്ചും സ്ത്രീധനത്തെച്ചൊല്ലി പെണ്‍കുട്ടികളെ കൊല്ലുന്നതിനെക്കുറിച്ചൊക്കെ ഞാന്‍ അറിഞ്ഞു. സീരിയല്‍ ഷൂട്ടുമായി ബന്ധപ്പെട്ട് കേരളത്തില്‍ പോയപ്പോഴാണ് ഇത്തരത്തില്‍ പേടിപ്പെടുത്തുന്ന സംഭവങ്ങളെക്കുറിച്ചറിഞ്ഞെന്നാണ് നടി തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ഷൂട്ടിംഗിനായി വീണ്ടും കേരളത്തിലേക്ക് പോയി. ഒരു ദിവസം ഷൂട്ടിംഗ് ബ്രേക്ക് കിട്ടിയപ്പോള്‍ തിരുവനന്തപുരത്തെ അമ്പലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. കാറിനുവേണ്ടി ചോദിച്ചെങ്കിലും സീരിയല്‍ ചെയ്യുന്ന കമ്പനി വണ്ടിയൊന്നുമില്ലെന്ന് അറിയിച്ചു. ഒടുവില്‍ ഓട്ടോയില്‍ പോകാന്‍ തീരുമാനിച്ചു.

രാത്രി ഹോട്ടലില്‍ ഭക്ഷണം കൊണ്ടുവന്ന റൂം ബോയിയോട് ഓട്ടോ കിട്ടാന്‍ സഹായിക്കണമെന്ന് പറഞ്ഞപ്പോള്‍ 'മാഡം സ്വന്തം കാര്‍, അല്ലെങ്കില്‍ കമ്പനിയുടെ കാര്‍ ഉണ്ടെങ്കില്‍ മാത്രമേ പുറത്തുപോകാവൂ, ഇവിടെ സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ല. ഒറ്റയ്ക്ക് എവിടെയും പോകരുതെന്നായിരുന്നു' റൂം ബോയ് പറഞ്ഞത്. താന്‍ ചെറുപ്പം മുതല്‍ പോകുന്ന സ്ഥലങ്ങളാണെന്ന് പറഞ്ഞപ്പോള്‍ അവന്‍ അവിടെ നടന്ന സംഭവങ്ങളൊക്കെ പറഞ്ഞുതന്നു.

സ്ത്രീകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങളെക്കുറിച്ചും, പൊലീസുകാരനായ ഭര്‍ത്താവിന്റെ പീഡനം മൂലം പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെക്കുറിച്ചും സ്ത്രീധനത്തെച്ചൊല്ലി പെണ്‍കുട്ടികളെ കൊല്ലുന്നതിനെക്കുറിച്ചൊക്കെ അയാള്‍ തന്നോട് പറഞ്ഞുവെന്ന് നടി വ്യക്തമാക്കി. സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അങ്ങനത്തെ സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നതെന്നായിരുന്നു അയാളുടെ മറുപടി.

ഈ കഥകളെല്ലാം കേട്ടിട്ട് തനിക്ക് പേടി തോന്നിയെന്നും ഇതൊക്കെ സംഭവിച്ചത് തന്റെ നാട്ടിലായിരുന്നെങ്കില്‍ വലിയ നടപടികള്‍ സ്വീകരിക്കുമായിരുന്നെന്നും നടി വീഡിയോയില്‍ പറയുന്നു. യുവാക്കളെ അക്രമികളാക്കി വളര്‍ത്തുന്ന സിസ്റ്റം തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നുവെന്നും ഇതിനെതിരെ മാതാപിതാക്കള്‍ മുന്നോട്ടുവരണമെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.'നല്ലരീതിയില്‍ പഠിപ്പിക്കാത്ത സ്‌കൂളിലേക്ക് മക്കളെ വിടില്ലെന്ന് തീരുമാനിക്കൂ. കുട്ടികളെ തമിഴ്‌നാട്ടിലേക്ക് വിടൂ, അവരെ നല്ലത് പറഞ്ഞ് കൊടുത്ത് ഞങ്ങള്‍ വളര്‍ത്താം. നിങ്ങളുടെ മക്കളെ സുരക്ഷിതരമായി വളര്‍ത്താന്‍ തമിഴ്‌നാടാണ് നല്ലത്.' ഐശ്വര്യ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends