Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 സിനിമാലോകത്തോട് വിടപറഞ്ഞ സംവിധായകന്‍ സിദ്ദിഖിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചു... സിനിമാ മേഖലയിലെ നിരവധി പേര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു

09 AUGUST 2023 10:36 AM IST
മലയാളി വാര്‍ത്ത

സിനിമാലോകത്തോട് വിടപറഞ്ഞ സംവിധായകന്‍ സിദ്ദിഖിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചു.

പുലര്‍ച്ചെ ഒരു മണിയോടെയാണ് എറണാകുളം കാക്കനാട് പള്ളിക്കരയിലെ വീട്ടില്‍ എത്തിച്ചു. അതിനുശേഷം മൃതദേഹം ഒന്‍പത് മണിയോടെയാണ് പൊതുദര്‍ശനത്തിനായി സ്റ്റേഡിയത്തിലേയ്ക്ക് കൊണ്ടുവന്നത്. സിനിമാ മേഖലയിലെ നിരവധി പേര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു.

സംവിധായകരായ കമല്‍, സിബി മലയില്‍ നടന്മാരായ ലാല്‍, ജയറാം, വിനീത്, നിര്‍മാതാവ് സിയാദ് കോക്കര്‍, സുഹൃത്ത് റഹ്മാന്‍ തുടങ്ങിയവര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തി.

കഴിഞ്ഞദിവസം സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, നടന്‍ ലാല്‍, നിമ്മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു. ബി ഉണ്ണികൃഷ്ണനാണ് സിദ്ദിഖ് അന്തരിച്ച വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. രാത്രി 9.02ന് അമൃത ആശുപത്രിയിലായിരുന്നു അന്ത്യമുണ്ടായത്.


പൊതുദര്‍ശനത്തിനുശേഷം പതിനൊന്നരയോടെ മൃതദേഹം വീണ്ടും പള്ളിക്കരയിലെ വീട്ടില്‍ എത്തിക്കും. വൈകിട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലാണ് ഔദ്യോഗിക ബഹുമതികളോടെ കബറടക്കം. ന്യുമോണിയയെ തുടര്‍ന്ന് ജൂലായ് പത്തിനാണ് സിദ്ദിഖിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

പിന്നാലെ കരള്‍ രോഗവും മൂര്‍ച്ഛിച്ചു. അസുഖം കുറഞ്ഞതിനാല്‍ അഞ്ചു ദിവസം മുമ്പ് ഐ സി യുവില്‍ നിന്ന് മാറ്റിയിരുന്നു. കരള്‍ മാറ്റിവയ്ക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. മകളുടെ കരള്‍ നല്‍കാനായിരുന്നു ആലോചന.അതിനിടെ തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായത് സ്ഥിതി വഷളാക്കുകയും വീണ്ടും ഐ സി യുവിലേക്ക് മാറ്റുകയുമായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനവും അവതാളത്തിലായി. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനത്തെ സഹായിക്കുന്ന എക്‌മോ വെന്റിലേറ്ററിന്റെയും ഡയാലിസിസിന്റെയും സഹായത്തോടെയാണ് ജീവന്‍ നിലനിറുത്തിയിരുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends