Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരണവാര്‍ത്ത പോലും കാഴ്ചക്കാരുടെ എണ്ണം കൂട്ടാന്‍ വേണ്ടി വളച്ചൊടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയം; വിവാദം എവിടെയുണ്ടോ അവിടെ തന്റെ ചേച്ചിയും ഉണ്ട്; അഭിരാമി സുരേഷ്

20 AUGUST 2023 12:23 PM IST
മലയാളി വാര്‍ത്ത

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും അകന്നെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. വേര്‍പിരിയല്‍ വാര്‍ത്തകളോടൊന്നും അമൃതയോ അഭിരാമിയോ ഗോപി സുന്ദറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണത്തിന് പലപ്പോഴും അമൃതവിധേയയായിട്ടുണ്ട്. കമന്റുകളും ആക്രമണവും പരിധി വിടുമ്പോള്‍ അഭിരാമി സുരേഷ് പ്രതികരിക്കാറുണ്ട്

ഇപ്പോഴിതാ തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. അമൃതയുടെയും പാപ്പുവിന്റെയും ചിത്രം സഹിതം പ്രചരിച്ച വ്യാജവാര്‍ത്തയ്ക്കെതിരയാണ് അഭിരാമിയുടെ പ്രതികരണം. മറ്റൊരു ഭാഷയിലെ അമൃത എന്ന അഭിനേത്രിയുടെ മകള്‍ മരിച്ചെന്ന ഖേദകരമായ വാര്‍ത്തയാണ് പ്രസ്തുത യൂട്യൂബ് ചാനല്‍ നല്‍കിയെന്നും അതിന്റെ തമ്പ്‌നെയിലായി അമൃത സുരേഷിന്റെയും അമൃത എന്ന പേരുള്ള മറ്റു ചില പ്രശസ്തരുടെയും കരയുന്ന ചിത്രം നല്‍കി പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചെന്നും അഭിരാമി പറയുന്നു.


മരണവാര്‍ത്ത പോലും കാഴ്ചക്കാരുടെ എണ്ണം കൂട്ടാന്‍ വേണ്ടി വളച്ചൊടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് അഭിരാമി പറഞ്ഞു. വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു അഭിരാമിയുടെ പ്രതികരണം. അതേ ചാനലില്‍ ദേവിക മരിച്ചു എന്ന് പറഞ്ഞ് മുകേഷിന്റെ ചിത്രം നല്‍കികൊണ്ടുള്ള ഒരു വാര്‍ത്തയും കണ്ടുവെന്നും അതോടെ ഇതവരുടെ സ്ഥിരം പരിപാടിയാണെന്ന് മനസിലായെന്നും അഭിരാമി പറഞ്ഞു.

ഇക്കാര്യത്തില്‍ നിയമനടപടി ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും താരം വ്യക്തമാക്കി. വിവാദം എവിടെയുണ്ടോ അവിടെ തന്റെ ചേച്ചിയും ഉണ്ടെന്നും ചേച്ചിയുടെ യോഗം അങ്ങനെയായിപ്പോയെന്നും അഭിരാമി പറഞ്ഞു. 'ഇത്തരം പ്രചാരണങ്ങളോടൊന്നും അമൃത പ്രതികരിക്കാറില്ല. പക്ഷേ ഇത് സഹിക്കാവുന്നതിന്റെ അങ്ങേയറ്റമായി. അനുഭവിക്കുന്നവര്‍ക്കേ അതിന്റെ വേദന മനസ്സിലാകൂ. ആ അവസ്ഥ ചിലപ്പോള്‍ ആത്മഹത്യയിലേക്കു പോലും നയിച്ചേക്കാം അതുകൊണ്ട് അല്‍പം ദയ കാണിക്കണം', അഭിരാമി പറഞ്ഞു. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

അടുത്തിടെ അമൃതയുടെ ഒരു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റിന് അഭിരാമി നല്‍കിയ പ്രതികരണം ശ്രദ്ധ നേടിയിരുന്നു. നടന്‍ നാഗ ചൈതന്യക്കൊപ്പമുള്ള അമൃതയുടെ ഫോട്ടോയ്ക്ക് വന്ന ചില കമന്റുകളാണ് അഭിരാമിയെ കുപിതയാക്കിയത്.


ഗോപി സുന്ദറിനെ ഉപേക്ഷിച്ച് നാഗചൈതന്യയുമായി ബന്ധം തുടങ്ങിയോ എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റ്. പിന്നാലെ ഇതിന് അഭിരാമി മറുപടിയുമായി എത്തുകയായിരുന്നു. 'നല്ല കൊണാപ്പ്' എന്നാണ് അഭിരാമി മറുപടിയായിട്ട കമന്റ്. ഇത് ശ്രദ്ധയില്‍പെട്ട അമൃത അഭിരാമിയെ പിന്തിരിപ്പിക്കാനെത്തുകയും ചെയ്തിരുന്നു. അഭിയേ, അത് വിട്ടേക്ക്. പോട്ടെ, ഇവര്‍ ഇങ്ങനെ ചെയ്ത് ആസ്വദിക്കുകയാണ്. അവര്‍ സന്തോഷമായിരിക്കട്ടെ എന്നായിരുന്നു അമൃത സുരേഷിന്റെ മറുപടി.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends