Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴിഞ്ഞ 20 വർഷത്തോളമായി സിദ്ദിഖിനെ ആ പ്രശ്നം വേട്ടയാടി: എന്നിട്ടും . ടേക്ക് ഇറ്റ് ഈസി മട്ടിൽ കൈകാര്യം ചെയ്തു: അവസാന ഘട്ടമെത്തിൽ സംഭവിച്ചത്...

27 AUGUST 2023 03:05 PM IST
മലയാളി വാര്‍ത്ത

ഹാസ്യത്തിന്‍റെ രസക്കൂട്ടുകൾ ചേർത്ത് മലയാള സിനിമയിൽ ചിരകാലം ചിരിപടർത്തിയ സൂപ്പർഹിറ്റ് സംവിധായകൻ സിദ്ദീഖ് അപ്രതീക്ഷതമായി ഈ ലോകത്ത് നിന്ന് വിട പറഞ്ഞപ്പോൾ മലയാളത്തിന് നഷ്ടമായത് ഒരു ഹിറ്റ് മേക്കറെ കൂടിയാണ്. കരൾ രോഗം മൂലം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സിദ്ദിഖ് മരിച്ചത്. മറക്കാനാകാത്ത ഒരുപിടി സിനിമകൾ സമ്മാനിച്ചാണ് സിദ്ദിഖ് വിട പറഞ്ഞത്.

ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ തുടങ്ങി ഹിറ്റുകളുടെ വലിയൊരു നിര തന്നെ മലയാള സിനിമയിൽ സിദ്ദിഖ് സൃഷ്ടിച്ചു. ബോഡിഗാർഡ് എന്ന ചിത്രത്തിലൂടെ തമിഴിലും തെലുങ്കിലും വിജയം കൈവരിക്കാൻ സിദ്ദിഖിന് കഴിഞ്ഞു. സിദ്ദിഖിനെക്കുറിച്ച് നിർമാതാവും നടനുമായ ദിനേശ് പണിക്കർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ നല്ല വ്യക്തിയായിരുന്നു സിദ്ദിഖെന്ന് ഇദ്ദേഹം പറയുന്നു.

ഫുക്രി, ബിഗ് ബ്രദർ തുടങ്ങിയ സിനിമകൾ പരാജയപ്പെട്ടപ്പോൾ അതിന്റെ ഉത്തരവാദിത്വം മറ്റാെരാളുടെ തലയിലും വെക്കാതെ സിദ്ദിഖ് തന്നെ ഏറ്റെടുത്തു. ബിഗ് ബ്രദറിന് ശേഷം അദ്ദേഹത്തിന് സാമ്പത്തിക ബാധ്യതകൾ വന്നു. അദ്ദേഹം കുറച്ച് ഡൗൺ ആയി എന്ന് ഞാൻ അറിഞ്ഞിരുന്നു. ഇടയ്ക്ക് ഞാൻ വിളിക്കാറുണ്ടായിരുന്നു. സിദ്ദിഖിന് വാട്സാപ്പിൽ ഇല്ല. നേരത്തെ വാട്സ്ആപ്പ് ഉണ്ടായിരുന്നു.

 

എന്നാൽ നിരവധി മെസേജുകൾ വന്നതോടെ അതിെനാന്നും മറുപടി കൊടുക്കാൻ പറ്റാതായി. ആരെയും വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് അദ്ദേഹം വാട്സ്ആപ്പ് വേണ്ടെന്ന് വെച്ചതെന്നും ദിനേശ് പണിക്കർ വ്യക്തമാക്കി. സിദ്ദിഖ് നേരിട്ട ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ദിനേശ് പണിക്കർ സംസാരിച്ചു. ഫാറ്റി ലിവർ എന്ന അസുഖമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്.

കഴിഞ്ഞ 20 വർഷത്തോളമായി ഡയബറ്റിസ് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം വേണ്ട പ്രതിവിധികളൊന്നും ചെയ്തിരുന്നില്ല. ടേക്ക് ഇറ്റ് ഈസി എന്ന മട്ടിലാണ് അദ്ദേഹം എടുത്തതെന്നാണ് എന്നോട് ബിസിനസ് പാർട്ണർ ഷാഫി പറഞ്ഞത്. സമയമില്ല. അത്രയും തിരക്കായിരുന്നു. അവസാന ഘട്ടമെത്തിയപ്പോഴാണ് ഫാറ്റി ലിവറായതെന്നും ദിനേശ് പണിക്കർ ചൂണ്ടിക്കാട്ടി.

ആത്മ എന്ന അസോസിയേഷന്റെ റിയാലിറ്റി ഷോയിൽ വെച്ച് സിദ്ദിഖിനെ കണ്ടു. ഷോയിലെ ജ‍ഡ്ജായാണ് അദ്ദേഹം എത്തിയത്. സംവിധായകൻ സെന്തിലാണ് ആ ഷോ സംവിധാനം ചെയ്തത്. അസിസ്റ്റന്റായി കൂടെയുണ്ടായിരുന്ന വർമയാണ് സിദ്ദിഖുമായുള്ള കോഡിനേഷൻ നടത്തിക്കൊണ്ടിരുന്നത്.

ആ ഷോ ചെയ്യുമ്പോൾ തന്നെ ആരോഗ്യപരമായ ചില പ്രശ്നങ്ങൾ സിദ്ദിഖ് നേരിട്ടിരുന്നെന്ന് വർമ തന്നോട് പറഞ്ഞതായും ദിനേശ് പണിക്കർ വ്യക്തമാക്കി. സിദ്ദിഖിന്റെ വിയോഗം സുഹൃത്തായ ലാലിന് താങ്ങാൻ പറ്റിയിട്ടില്ല. ലാലിന്റെ മുഖത്ത് അതുണ്ടായിരുന്നു. അത്രയും നല്ല സുഹൃത്തിനെ ലഭിക്കുകയെന്നത് പുണ്യമാണെന്നും ദിനേശ് പണിക്കർ പറഞ്ഞു. തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

നാട്ടിലെ നാടക ട്രൂപ്പുകളിലൂടെയാണ് സിദ്ദിഖ് കലാ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കരിയറിൽ ശ്രദ്ധിക്കപ്പെട്ടു. സംവിധായകൻ ഫാസിലിന്റെ സിനിമകളിൽ സഹസംവിധായകനായി തുടക്ക കാലത്ത് സിദ്ദിഖ് പ്രവർത്തിച്ചു. ആത്മസുഹൃത്ത് ലാലും ഒപ്പമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ചെയ്ത ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിംഗ് തുടങ്ങിയ സിനിമകൾ വൻ ഹിറ്റായി.

 

പിന്നീട് ലാൽ നിർമാണത്തിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞു. സിദ്ദിഖിന്റെ മരണം വലിയ ആഘാതമാണ് ലാലിനുണ്ടാക്കിയത്. മൃതദേഹത്തിനരികെ ഇരിക്കുന്ന ലാലിന്റെ ചിത്രം ഏവരെയും വിഷമിപ്പിച്ചു. സിനിമാ കൂട്ടുകെട്ട് അവസാനിപ്പിച്ചിരുന്നെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടർന്നു. കഴിഞ്ഞ കുറച്ച് കാലമായി സിനിമാ രംഗത്ത് സംവിധായകൻ സജീവമല്ലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends