Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടൻ ജോജു ജോർജും സംഘവും യു.കെയിൽ കവർച്ചയ്ക്കിരയായി:- ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇടപെടലിലൂടെ താത്കാലിക പാസ്പോർട്ട് ലഭിച്ചു:- ജോജുവും കല്യാണിയും നാട്ടിലേയ്ക്ക് തിരിച്ചു...

29 AUGUST 2023 03:42 PM IST
മലയാളി വാര്‍ത്ത

യു.കെയിൽ വെച്ച് നടൻ ജോജു ജോർജും സംഘവും മോഷണത്തിനിരയായി. ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപ നഷ്ടപെട്ടതായാണ് വിവരം. ലണ്ടനിലെ ബിസ്റ്റർ വില്ലേജിലെ ഷോപ്പിങ്ങിനിടെയായിരുന്നു മോഷണം. വില കൂടിയ ബ്രാൻഡഡ് ഉത്പന്നങ്ങൾ ലഭിക്കുന്ന ലണ്ടനിലെ ഇടങ്ങളിലൊന്നാണ് ബിസ്റ്റർ വില്ലേജ്. ജോജു നായകനാകുന്ന പുതിയ ചിത്രം 'ആന്റണി'യുടെ നിർമാതാവ് ഐൻസ്റ്റീൻ സാക്ക് പോളിന്റെയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫിന്റെയും പണവും പാസ്‌പോർട്ടുകളും നഷ്ടമായിട്ടുണ്ട്.

'ആന്റണി'യുടെ പ്രമോഷന്റെ ഭാഗമായാണ് സംഘം യു.കെയിലെത്തിയത്. പാർക്കിങ് കേന്ദ്രത്തിൽ വാഹനം നിർത്തി ഷോപ്പിങ്ങിന് പോയ ജോജുവും നിർമാതാക്കളും തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്.

ജോജുവിന്റെ പണവും പാസ്പോര്‍ട്ടും മോഷണം പോയപ്പോള്‍ ജോജു നായകനാകുന്ന പുതിയ ചിത്രം 'ആന്റണി'യുടെ നിർമാതാവ് ഐൻസ്റ്റീൻ സാക്ക് പോളിന്റെയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫിന്റെയും പണവും പാസ്‌പോർട്ടുകളും നഷ്ടമായിട്ടുണ്ട്.പാർക്കിങ്ങിലുണ്ടായിരുന്ന കാറിൽ നിന്നാണ് പണവും പാസ്പോർട്ടും ഷോപ്പിങ് സാധനങ്ങളും ലാപ്‌ടോപ്പുമെല്ലാം നഷ്ടമായത്.

ആന്റണി' ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായും റോഥർഹാമിലെ മാൻവേഴ്‌സ് ലെയിക്കിൽ നടന്ന യുക്മ വള്ളംകളിയിലും പങ്കെടുക്കുന്നതിന് വേണ്ടിയും ആണ് ജോജുവും മറ്റ് താരങ്ങളും ഇവിടെ എത്തിയത്. ഇപ്പോൾ ലണ്ടനിലെ തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് പേഴ്സുകളും ഫോണുകളും ബാഗുമൊക്കെ മോഷണം പോകുന്നവരുടെ എണ്ണം കൂടിവരുന്നതയാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഇടപെട്ടെന്നാണ് അറിയുന്നത്‌.

 

ഇന്ത്യൻ ഹൈക്കമ്മിഷൻ ഇടപെട്ട് ജോജുവിനും നിർമാതാക്കൾക്കും താൽക്കാലിക പാസ്‌പോർട്ട് നൽകി. യു കെയിൽ പാസ്പോർ‌ട്ട് നഷ്ടപ്പെടുകയാണെങ്കിൽ അടിയന്തരമായി പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം തന്നെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടണം. ഇത്തരം സാഹചര്യത്തിൽ നിജസ്ഥിതി ബോധ്യപ്പെട്ടാൽ ഇന്ത്യയിലേക്ക് തിരിച്ച് യാത്ര ചെയ്യുന്നതിന് ആയുള്ള എമർജൻസി പാസ്പോർട്ടിന് ഉള്ള ക്രമീകരണങ്ങൾ നടത്താൻ ഇന്ത്യൻ എംബസിക്ക് സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

ഇത്തരത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇടപെടലിലൂടെയാണ് ജോജുവിന് പുതിയ പാസ്പോർട്ട് ലഭിച്ചത്. ജോജു, കല്യാണി എന്നിവർ ഉൾപ്പെടെ ഉള്ളവർ നാട്ടിലേക്ക് മടങ്ങി. ചെമ്പൻ വിനോദ് സെപ്റ്റംബർ 5 ന് മടങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends