Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴുത്തിൽ കുരുക്ക് മുറുകിയതിന്റെ മുറിവുകളും, പാടും:- വഴക്കിനെ തുടർന്ന് സഞ്ജിത്ത്‌ ഇളയ മകളുമായി പുറത്തേയ്ക്ക് പോയി:- തൊട്ട് പിന്നാലെ അമ്മയെ അവസാനമായി വീഡിയോ കോൾ ചെയ്ത് പോകുന്നുവെന്ന് പറഞ്ഞ് കരഞ്ഞ് അപർണ നായർ:- നടിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ പോലീസ്

02 SEPTEMBER 2023 12:08 PM IST
മലയാളി വാര്‍ത്ത

സിനിമ-സീരിയൽ താരം അപർണാ നായരുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ പോലീസ്. വ്യാഴാഴ്ച രാത്രിയാണ് നടിയെ കരമന തളിയലിലെ പുളിയറത്തോപ്പ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കുരുക്ക് മുറുകിയതിന്റെയല്ലാതെ മറ്റു മുറിവുകളും പാടുകളും കണ്ടെത്താനായില്ലെന്ന് കരമന പോലീസ് അറിയിച്ചു. ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മരണത്തിലേക്ക് നയിക്കാൻ കാരണമായതായി പൊലീസ് എഫ് ഐആർ രേഖയിൽ പറയുന്നു. അപർണ ജീവനൊടുക്കുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്ന് അപർണയുടെ സഹോദരി മൊഴി നൽകിയിട്ടുണ്ട്.

ഭർത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപർണ താമസിച്ചിരുന്നത്. സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി ഒരു മാസം മുമ്പ് അപർണ രാജി വച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അപർണയും ഭർത്താവുമായി പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നതായും സഹോദരി കരമന പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കുറച്ചുനാളായി അപർണയും ഭർത്താവ് സഞ്ജിത്തും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. സഞ്ജിത് മദ്യപിച്ചെന്നാരോപിച്ച്‌ വ്യാഴാഴ്ച ഇവർ തമ്മിൽ വഴക്കുണ്ടാവുകയും സഞ്ജിത് മകളെയും കൂട്ടി പുറത്തേക്ക് പോവുകയും ചെയ്തു. അപർണ കിടപ്പുമുറിയിൽക്കയറി അമ്മ ബീനയെ വീഡിയോ കോൾ വിളിച്ച് കുടുംബപ്രശ്നങ്ങൾ അറിയിച്ചു.

മകളുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ അമ്മ ബീന, അപർണയുടെ സഹോദരി ഐശ്വര്യയെ വിവരങ്ങളറിയിക്കുകയും ഐശ്വര്യ ഉടൻതന്നെ അപർണയുടെ വീട്ടിലെത്തുകയുമായിരുന്നു. പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തപ്പോൾ ഇവർ സഞ്ജിതിനെ വിളിച്ചുവരുത്തി ബലംപ്രയോഗിച്ച് വാതിൽ തുറന്നുനോക്കി. അപ്പോഴാണ് അപർണയെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയനിലയിൽ കണ്ടത്. കെട്ടഴിച്ച് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരിക്കുന്നതിന് മുമ്പ് അപര്‍ണ അമ്മയെ വീഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു. സംഭവ ദിവസം വൈകിട്ട് ആറ് മണിക്കാണ് അമ്മയെ അപര്‍ണ വിളിക്കുന്നത്. വീട്ടിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് അപര്‍ണ ഏറെ സങ്കടപ്പെട്ടു കരഞ്ഞുവെന്നും അമ്മ പറഞ്ഞു. അപർണ്ണയുടെ അപ്രതീക്ഷിത വിയോഗം പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

 

അടുത്തിടെയായി അപർണ്ണ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്ന പോസ്റ്റുകളിൽ നിരാശാജനകമായ പോസ്റ്റുകൾ, അല്ലെങ്കിൽ പ്രതീക്ഷകൾ അസ്തമിച്ച പോലെയുള്ള വാക്കുകളായിരുന്നു. ലൈഫ് പുറകോട്ട് കൊണ്ടു പോകാൻ പറ്റുന്ന വല്ല ടൈം മെഷീനും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ. ഇപ്പോഴത്തെ നിന്നെ നിനക്ക് തന്നെ ഇഷ്ടം ഇല്ലെന്നാണോ, അതിന്റെ കാരണം എന്തെന്ന് അറിയാമോ, സ്വപ്നം കാണാൻ നീ ഇടക്ക് എവിടെ വച്ചോ മറന്നു പോയി", അപർണ്ണ പങ്കിടുന്ന പോസ്റ്റുകളിൽ ഒക്കെയും ഇത്തരം വരികളാണ് കൂടുതൽ അടങ്ങിയിരിക്കുന്നത്.

എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് നമ്മൾക്ക് ജീവിക്കാൻ ആകുമോ എന്ന് തുടങ്ങി സ്വയം മോട്ടിവേറ്റ് ചെയ്യുന്നതുപോലെയുള്ള നിരവധി വാക്കുകൾ അപർണ്ണയുടെ പോസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരുപാട് ദേഷ്യപെടുന്നവളാകാം, ഒരുപാട് വാശി ഉള്ളവളാകാം. എപ്പോളും ചിരിക്കുന്നവളാകാം, എങ്കിലും ശരിക്കുള്ള അവൾ രാത്രിയുടെ നിശബ്ദതയിൽ പൊട്ടി കരയുന്നവളാകാം.

 

ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി സ്വയം ആശ്വസിക്കുന്നവളാണ്. ഒരുപാട് പ്രതീക്ഷയിൽ ജീവിതം മുൻപോട്ട് കൊണ്ടുപോകുന്നവളാണ്. കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങൾ ഒന്നോർക്കുക, അവളുടെ മാറ്റത്തിനു കാരണം നിങ്ങൾ ഒരുക്കിയ സാഹചര്യങ്ങൾ ആകാം. പുറകോട്ട് കൊണ്ടു പോകാൻ പറ്റുന്ന വല്ല ടൈം മെഷീനും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ- എന്ന് തുടങ്ങി ഒട്ടനവധി പോസ്റ്റുകൾ ആണ് അപർണ്ണ പങ്കിട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends