Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭർത്താവിന്റെ വഴിവിട്ട പോക്കും ദാമ്പത്യ പ്രശ്നങ്ങളും ജീവിതത്തെ അലട്ടി:- അപർണ നായരുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

03 SEPTEMBER 2023 04:50 PM IST
മലയാളി വാര്‍ത്ത

കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ നടി അപർണ നായരുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടുവർഷം മുൻപ് അപർണയുടെ സഹോദരി ഐശ്വര്യയുമായി നടിയുടെ ഭർത്താവ് സഞ്ജിത്ത് നാടുവിട്ടിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവരും റിമാൻഡിലാവുകയും ചെയ്തു. അന്ന് ഇരവിപുരം പോലീസാണ് കേസെടുത്തത്. ജീവിതം നിരാശാപൂർണമാകുന്നു എന്ന് വ്യക്തമാക്കുന്ന ചില ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് അപർണ മരണത്തിനു മുൻപ് പോസ്റ്റ് ചെയ്തിരുന്നത്. ഭർത്താവിന്റെ സ്ഥിരം മദ്യപാനവും ദാമ്പത്യ പ്രശ്നങ്ങളും ആത്മഹത്യയ്ക്ക് വഴിവെച്ചു എന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നത്.

സിനിമാ, സീരിയൽ നടിയായിരുന്ന അപർണ നേരത്തെ അഭിനയം നിർത്തി സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ആയി ജോലിനോക്കിയിരുന്നു. സഞ്ജിത്ത് അപർണയുടെ രണ്ടാം ഭർത്താവാണ്. ഭർത്താവിന് താൽപര്യമില്ലാത്തതിനാലാണ് അഭിനയ ജീവിതം അവസാനിപ്പിച്ചത്. എന്നാൽ ഭർത്താവിന്റെ വഴിവിട്ട പോക്കും ദാമ്പത്യ പ്രശ്നങ്ങളും ജീവിതത്തെ അലട്ടിയതോടെ സാമ്പത്തിക പ്രതിസന്ധിയും അപർണ അനുഭവിച്ചു.

അടുത്തിടെ ഒരു സീരിയലിൽ അവസരം വന്നപ്പോൾ അഭിനയിക്കാൻ പോകാനുള്ള താല്പര്യം പ്രകടിപ്പിച്ചു. എന്നാൽ അതിന് സമ്മതം കിട്ടിയില്ലെന്നാണ് സൂചന. 2021 ലാണ് സഞ്ജിത്ത് അപർണയുടെ അനുജത്തി ഐശ്വര്യയുമായി നാടുവിട്ടത്. ഐശ്വര്യയും വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്നു.

കൊല്ലം സ്വദേശിയായിരുന്നു ഐശ്വര്യയുടെ ഭർത്താവ്. പിന്നീട് ഇദ്ദേഹം വിവാഹമോചനം നേടി. ആ നാടുവിടലിൽ അപർണ സഹോദരിക്കും ഭർത്താവിനും എതിരെ പോലീസിന് മൊഴി നൽകിയിരുന്നു. ഇരു വീട്ടുകാരുടെയും പരാതികളിൽ നാട് വിട്ടവർ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം റിമാൻഡിലാവുകയും ചെയ്തു. ഇതടക്കമുള്ള പ്രശ്നങ്ങൾ അപർണയെ അലട്ടിയിരുന്നു. എന്നാൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തള്ളി നടിയുടെ ഭർത്താവ് സഞ്ജിത്ത് രംഗത്ത് എത്തി. കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദർശനം കഴിഞ്ഞ് എത്തിയതാണെന്നും സഞ്ജിത്ത് പറഞ്ഞു. ലൊക്കേഷനിൽ ഒരുമിച്ചാണ് പോയിരുന്നത് എന്നാണ് അപർണ നായരുടെ ഭർത്താവ് പറയുന്നത്.

 

അപർണ്ണ എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് അറിയില്ല. സംഭവം നടക്കുമ്പോൾ താൻ പുറത്തായിരുന്നുവെന്നും അപർണയുടെ അമ്മ വിളിച്ചു പറഞ്ഞ ഉടനെ വീട്ടിൽ മടങ്ങിയെത്തിയെന്നുമാണ് സഞ്ജിത്ത് പറയുന്നത്. എന്നാൽ ഭർത്താവിന്റെ മദ്യപാനവും അവഗണനയുമാണ് അപർണയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് നടിയുടെ കുടുംബത്തിന്റെ ആരോപണം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വീഡിയോ കോൾ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നു എന്നാണ് അമ്മയുടെയും ബന്ധുക്കളുടെയും മൊഴി. മാസങ്ങൾക്ക് മുമ്പ് അപർണയും ഭർത്താവുമായി പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് സഹോദരി പോലീസിനോട് പറഞ്ഞത്.

ഓഗസ്റ്റ് 31ന് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിലാണ് അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോൾ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് അപർണ പറഞ്ഞിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. 6നും 7.30നും ഇടയ്ക്ക് കരമന തളിയിൽ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയിൽ അപർണ തൂങ്ങി നിൽക്കുന്നതായി അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് അറിയിക്കുകയായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു.

ഐശ്വര്യ വീട്ടിലെത്തിയപ്പോൾ അപർണ കട്ടിലിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഐശ്വര്യയും ബന്ധുക്കളും അപർണയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപർണയുടെ അവസാന സന്ദേശം അമ്മയ്ക്കായിരുന്നു. അമ്മയെ വിഡിയോ കോൾ ചെയ്ത അപർണ, വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് സങ്കടപ്പെട്ടു കരഞ്ഞു.

 

താൻ പോകുകയാണെന്ന് പറഞ്ഞ് ഫോൺ കട്ടു ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. രാത്രി ഏഴരയോടെയാണ് അപർണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചെന്നാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്. അപർണയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഭർത്താവും മകളും കൂടെയുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends