Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ട് പേരും ഒരുമിച്ച് മദ്യപിച്ചു: വഴക്കിനിടെ കുപ്പിയെടുത്ത് തന്റെ തലയില്‍ അടിച്ചുവെന്ന് ചോദ്യം ചെയ്യലിനിടെ അപർണയുടെ ഭർത്താവ്:- അമ്മ അച്ഛനെ കുപ്പികൊണ്ട് തലയ്ക്കടിച്ചുവെന്ന് മൂന്നുവയസുകാരി മകളും മൊഴി നൽകി:- അപർണയുടെ ആത്മഹത്യക്ക് മുമ്പ് സംഭവിച്ചത്...

05 SEPTEMBER 2023 02:56 PM IST
മലയാളി വാര്‍ത്ത

കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ അപർണ നായരുടെ മരണത്തിൽ ഭർത്താവ് സഞ്ജിത്തിനെ പോലീസ് ചോദ്യം ചെയ്തു. കരമന തളിയിലെ വീട്ടിലാണ് അപര്‍ണ നായര്‍ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമായിരുന്നു അപര്‍ണ്ണയുടെ താമസം. സംഭവ ദിവസം ഉച്ചയ്‌ക്ക് രണ്ടുപേരും മദ്യപിച്ചിരുന്നുവെന്നും ഇതിനിടെ വാക്കു തര്‍ക്കമുണ്ടായെന്നുമാണ് സഞ്ജിത്ത് പേലീസിന് നല്‍കിയ മൊഴി. വഴക്കിനിടെ കുപ്പിയെടുത്ത് തന്റെ തലയില്‍ അപര്‍ണ അടിച്ചുവെന്നും ഉപദ്രവം കൂടിയപ്പോള്‍ മൂന്നു വയസ്സുകാരിയായ കുഞ്ഞിനെയും കൂട്ടി പുറത്തു പോയെന്നും സഞ്ജിത്ത് പോലീസിനോട് പറഞ്ഞു.

അന്നു രാവിലെ ഇരുവരും ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. രാത്രി ഓണാഘോഷം കാണാൻ പോകാൻ തീരുമാനിച്ചിരുന്നെന്നും ഇതിനിടെ അപർണ മദ്യപിക്കുന്നത് കണ്ടപ്പോൾ താൻ ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിന് ഇടയാക്കിയതെന്നും സഞ്ജിത് പറഞ്ഞു. അമ്മ അച്ഛനെ കുപ്പികൊണ്ട് തലയ്ക്കടിച്ചുവെന്ന് മൂന്നുവയസുകാരി മകളും മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. തർക്കത്തിന് പിന്നാലെ സഞ്ജിത്ത് മകളുമായി വീട്ടിൽ നിന്നിറങ്ങിപ്പോയി. മേട്ടുക്കടയിലെത്തിയപ്പോൾ അപർണ ആത്മഹത്യ ശ്രമിച്ചുവെന്ന് ഫോൺ വന്നെന്നും താൻ തിരിച്ചു വീട്ടിലെത്തുകയായിരുന്നെന്നും സഞ്ജിത്ത് വെളിപ്പെടുത്തി.

ഈ മൊഴില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ഭര്‍ത്താവിന്റെ പീഡനം കാരണമാണ് അപര്‍ണ മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാല്‍ സഞ്ജിത്തിനെതിരെ ആത്മഹത്യാ പ്രേരണക്ക് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കരമന പോലീസ് പറയുന്നു. ഇന്നലെ രാവിലെ 10.30ന് ആരംഭിച്ച മൊഴിയെടുപ്പ് വൈകിട്ട് 3.30നാണ് അവസാനിച്ചത്.

 

വ്യാഴാഴ്ച രാത്രി ഏഴോടെയാണ് കരമന തളിയൽ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു ഒരു വർഷമായി കരമനയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായിരുന്ന അപർണ കുട്ടികളെ നോക്കാൻ വീട്ടിൽ ആരുമില്ലെന്നു പറഞ്ഞ് രണ്ടാഴ്ച മുൻപാണ് ജോലി രാജിവച്ചത്. ഈ മൊഴില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു. ഇരുവർക്കുമിടയിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. മരിക്കുന്നതിനു തൊട്ടുമുൻപ് വിഡിയോ കോൾ വിളിച്ച് പോവുകയാണെന്നു പറഞ്ഞു. ഇക്കാര്യം സഞ്ജിത്തിനെ അറിയിച്ചെങ്കിലും അവൾ പോയി ചാകട്ടെയെന്നു പറഞ്ഞ് പുറത്തുതന്നെ നിൽക്കുകയാണ് ചെയ്തതെന്ന് അമ്മ ആരോപിച്ചു.

പറഞ്ഞു പറഞ്ഞ് ഒടുവിൽ അരമണിക്കൂർ കഴിഞ്ഞ് നോക്കുമ്പോഴേയ്ക്കും മകൾ മരിച്ചെന്നും ബീന ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മകൾക്ക് എന്താണ് സംഭവിച്ചതെന്ന് അവർക്കു രണ്ടു പേർക്കും തന്നെ അറിയാം.

മരിച്ച അന്നു പോലും രാവിലെ ഇവിടെ വന്നിട്ട് സന്തോഷമായിട്ടു തിരിച്ചു പോയതാണ്. വൈകുന്നേരം ആയപ്പോഴേക്കും എന്നെ വിളിച്ചിട്ട്, അമ്മേ ഞാൻ പോവുകയാണെന്നും എന്നെക്കൊണ്ടു പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു. അവർ തമ്മിൽ എന്തോ പ്രശ്നമുണ്ടായി. ഇടയ്ക്കിടയ്ക്കു പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ ഞാൻ അവളെ സമാധാനിപ്പിക്കും. മോളേ, സമാധാനപ്പെട്, നീ തന്നെ ഉണ്ടാക്കിയെടുത്ത ജീവിതമല്ലേ എന്നെല്ലാം പറയും. അവൾക്ക് ഒരുപാട് മാനസിക വിഷമം ഉണ്ടായിരിക്കും.

കാരണം, അവൻ കാരണം അവൾക്ക് ഒരുപാടു ദുഃഖവും വിഷമവും ഉണ്ടായിട്ടുണ്ട്. ഞാൻ പോകുന്നു എന്നു മാത്രം എന്നോടു പറഞ്ഞു. രണ്ടുവർഷം മുൻപ് അപർണയുടെ സഹോദരി ഐശ്വര്യയുമായി നടിയുടെ ഭർത്താവ് സഞ്ജിത്ത് നാടുവിട്ടിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവരും റിമാൻഡിലാവുകയും ചെയ്തു. അന്ന് ഇരവിപുരം പോലീസാണ് കേസെടുത്തത്. ജീവിതം നിരാശാപൂർണമാകുന്നു എന്ന് വ്യക്തമാക്കുന്ന ചില ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് അപർണ മരണത്തിനു മുമ്പ് പോസ്റ്റ് ചെയ്തിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends