സാന്ദ്ര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

സാന്ദ്ര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഷൈന്‍ ടോം ചാക്കോ, ഷെയ്ന്‍ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മിക്കുന്നത്. എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ലിറ്റില്‍ ഹാര്‍ട്സി'ന്റെ പൂജ കട്ടപ്പനയില്‍ വെച്ച് നടന്നു. സാന്ദ്ര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങിയ ആദ്യ ചിത്രം 'നല്ല നിലാവുള്ള രാത്രി' ആയിരുന്നു.
എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേരയുടെയും രണ്ടാമത്തെ ചിത്രമാണ് 'ലിറ്റില്‍ ഹാര്‍ട്സ്'. അര്‍ജുന്‍ അശോകന്‍ നായകനായെത്തിയ 'മെമ്ബര്‍ അശോകന്‍' ആണ് ഇവരുടെ ആദ്യ ചിത്രം. ഭീഷ്മ പര്‍വം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ മരുതോരയാണ് ചിത്രത്തില്‍ നായിക.
ധ്യാന്‍ ശ്രീനിവാസന്‍, ബാബുരാജ്, ചെമ്ബന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രഞ്ജി പണിക്കര്‍, മാലാ പാര്‍വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്‍ത്ഥന സന്ദീപ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയോരമേഖലയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. വ്യത്യസ്തമായ മൂന്ന് പേരുടെ പ്രണയവും, ഇവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ആള്‍ക്കാരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. രാജേഷ് പിന്നാടന്‍ തിരക്കഥ എഴുതുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കൈലാസ് മേനോന്‍ ആണ് സംഗീതം ഒരുക്കുന്നത്. ലുക്ക് ജോസ് ആണ് കാമറ ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























