Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംഗീതജ്ഞൻ ബാലഭാസ്‌ക്കറിന്റെ അപകട മരണത്തിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടതിന് പിന്നാലെ, ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ വീണ്ടും:- ബാലഭാസ്‌ക്കറിനെ മൃതപ്രായനാക്കുന്നത് താൻ കണ്ടുവെന്ന മൊഴിയിൽ ഉറച്ച് കലാഭവൻ സോബി:- സോബിയുടെ മേല്‍ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സഹോദരിയുടെ പോസ്റ്റ്...

14 OCTOBER 2023 11:00 AM IST
മലയാളി വാര്‍ത്ത

സംഗീത‍‍ജ്ഞൻ ബാലഭാസ്ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ആരോപണങ്ങളും നിരവധി ഉയരുകയാണ്. അപകടത്തിന്റെ നേർ ദൃക്‌സാക്ഷിയാണെന്ന് വെളിപ്പെടുത്തി കലാഭവൻ സോബി രംഗത്ത് എത്തിയതും, തുടർന്നുണ്ടായ വെളിപ്പെടുത്തലുകൾ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബാലുവിനെ മരിക്കും മുമ്പ് മൃതപ്രായനാക്കുന്നത് താൻ കണ്ടിരുന്നതായി കലാഭവൻ സോബി വീണ്ടും ആവർത്തിക്കുകയാണ്.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായി സോബി ആവർത്തിക്കുന്നത്. അപകടം നടന്ന ദിവസം ചാലക്കുടിയിൽ നിന്ന് തിരുന്നൽവേലിയിലേക്കുള്ള യാത്രക്കിടെ മംഗലാപുരത്ത് എത്തിയപ്പോൾ ഉറക്കം വന്നതിനെ തുടർന്ന് കലാഭവൻ സോബി ഒരു പെട്രോൾ പാമ്പിൻ സമീപം കാർ നിർത്തുകയും വാഹനത്തിനുള്ളിൽ കിടക്കുകയുമായിരുന്നു.

ഇതിനിടെയാണ് വലിയ ശബ്ദം കേട്ടത്. പുറത്തേയ്ക്ക് നോക്കിയപ്പോൾ കണ്ടത് ഒരു സ്‌കോർപ്പിയോ വാഹനത്തിന് മുകളിൽ ചിലർ മദ്യം വെച്ച് കഴിക്കുന്നതും, കുപ്പികൾ റോഡിൽ വലിച്ചെറിയുകയും ചെയ്യുന്നതാണ്. ശേഷം ബാലഭാസ്‌ക്കറിനെ മൃതപ്രായനാക്കുന്നത് താൻ കണ്ടുവെന്നും സോബി പറഞ്ഞു. ഇത് കണ്ടു ഞെട്ടി. സ്‌കോർപ്പിയോ വാഹനത്തിന്റെ ഗ്ലാസ് ഗുണ്ടകൾ അടിച്ചു പൊട്ടിക്കുന്നതും നേരിൽ കണ്ടിരുന്നു. ഇതെല്ലം സിബിഐയോട് തുറന്നു പറഞ്ഞിരുന്നു. എന്നാൽ തന്നെ ക്രൂശിക്കാനുള്ള ശ്രമം മാത്രമാണ് നടന്നത്. എങ്ങനെയും തന്നെ ഒതുക്കി കേസ് അവസാനിപ്പിക്കാനുള്ള ശ്രമാണ് നടന്നത്.

ബാലഭാസ്കറിന്റെ മരണം കൊലപാതകമാണെന്ന് കലാഭവൻ സോബി ഉറപ്പിച്ചു പറയുന്നു. അന്ന് കണ്ട കാഴ്ച്ചകൾ തന്നെയാണ് കലാഭവൻ സോബി ഇങ്ങനെ ഉറപ്പിച്ചു പറയാൻ കാരണം. ബാലഭാസ്കറുടെ മരണം വീണ്ടും അന്വേഷിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതോടെ, ഇതുമായി ബന്ധമുള്ളവർ ഡൽഹിയിലെത്തി സിബിഐയെ സ്വാധിനിക്കാനുള്ള ശ്രമം നടക്കുന്നതായുള്ള വിവരവും പുറത്തു വന്നു. മുതിർന്ന സുപ്രീംകോടതി അഭിഭാഷകനെ ഇവിടെ നിന്ന് മൂന്ന് പേര് നേരിൽ ചെന്ന് കണ്ടിരുന്നതായാണ് അറിയാനായതെന്ന് കലാഭവൻ സോബി പറയുന്നു.

കലാഭവൻ സോബി എന്ന വ്യക്തി ജീവിച്ചിരുന്നാൽ മാത്രമേ അത്തരമൊരു ഭീഷണി ഉള്ളുവെന്നാണ് അവർക്ക് കിട്ടിയ മറുപടിയെന്ന് സോബി തന്നെ പറയുന്നു. എന്നാൽ ആരെയും ഭയക്കുന്നില്ല. അന്ന് ബാലഭാസ്കറിനെ ആക്രമിച്ച നാല് പേരെയും കൃത്യമായി ഓർമ്മയുണ്ട്. ഇവരിൽ പലരും ഇന്ന് ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

 

സിബിഐയോട് ഇതെല്ലം പറയുമ്പോൾ അവരുടെ ചിത്രങ്ങൾ താൻ കൊണ്ട് നൽകാനാണ് അവർ പറയുന്നത്. ഇനിയും സിബിഐ തനിക്കെതിരെ നീക്കങ്ങൾ നടത്തിയാൽ, ആ രാത്രിയിൽ അവിടെ കണ്ടവരുടെ മുഴുവൻ വിവരങ്ങളും കോടതിയിൽ ഹാജരാക്കുമെന്ന് സോബി പറയുന്നു. കഴിഞ്ഞ ദിവസം ബാലഭാസ്‌ക്കറിന്റെ സഹോദരിയും ഇത് സംബന്ധിച്ച ചില വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

കള്ളക്കടത്തൊക്കെ തുടങ്ങിയതും നടത്തിച്ചതും 'വയലിനില്‍ കിലോക്കണക്കിന് സ്വര്‍ണം' കൊണ്ടുവന്നിരുന്നതും ബാലുച്ചേട്ടന്‍ നേരിട്ടായിരുന്നു എന്ന മട്ടിലൊക്കെ വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പലരായി ഞെട്ടലും സങ്കടവുമൊക്കെ അറിയിക്കുന്നു, ലിങ്ക് അയച്ചുതരുന്നു..
പക്ഷെ ഞങ്ങള്‍ ഞെട്ടിയില്ല. വയലിനെ സ്വന്തം ശരീരാവയവം പോലെ കരുതിയിരുന്ന ഒരു കലാകാരന്‍, ഇത്ര ഡെലിക്കേറ്റ് ആയൊരു ഉപകരണം.. അതില്‍ ബാലുച്ചേട്ടന്‍ മറ്റൊരാളെ അനാവശ്യമായി തൊടാന്‍ പോലും അനുവദിക്കില്ല എന്ന് നിസ്സംശയം പറയാം.

'കലാഭവന്‍ സോബി എന്ന സാക്ഷി കള്ളം പറഞ്ഞുവെന്ന് സിബിഐ' എന്ന മുന്‍നിര ചാനല്‍ വാര്‍ത്തകള്‍ കഴിഞ്ഞ കൊല്ലങ്ങളില്‍ പലപ്പോഴായി നിങ്ങളും കണ്ടു കാണും. അദ്ദേഹത്തിനെതിരെ സിബിഐ 'കേസ് വഴിതിരിച്ചു വിടാന്‍ ശ്രമിച്ചു' എന്ന പേരില്‍ ക്രിമിനല്‍ കേസെടുത്തു എന്നതും കേട്ടുകാണും.

പക്ഷെ, പോളിഗ്രാഫ് ടെസ്റ്റിന്റെ റിപ്പോര്‍ട്ട് കോടതി കണ്ടു. അതിലെന്താണ് എന്നല്ലേ? ഞെട്ടണ്ടേ? 1. സോബിയുടെ മേല്‍ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല ഒന്നൂടെ ഇരുന്നു ഞെട്ടിക്കോളൂ - 2. 'ബാലഭാസ്‌കറിന് ഈ കള്ളക്കടത്തിനെക്കുറിച്ച് നേരത്തെ അറിയുമായിരുന്നോ എന്ന ചോദ്യത്തിന് വിഷ്ണു സോമസുന്ദരം നല്‍കിയ മറുപടി 'അതെ' എന്നായിരുന്നു. അത് കള്ളമാണെന്ന് ടെസ്റ്റില്‍ സ്ഥിരീകരിച്ചു. ആരും അറിഞ്ഞില്ലല്ലോ ഇതുവരെ? അറിഞ്ഞാലല്ലേ ഞെട്ടാന്‍ പറ്റൂ അല്ലേ! എന്നായിരുന്നു പ്രിയയുടെ കുറിപ്പ്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends