Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവിൽ നടൻ പ്രഭാസിനും വിവാഹം..! സസ്പെൻസ് പൊട്ടിച്ച് കുടുംബം ആകാംഷയോടെ ആരാധകർ....

18 OCTOBER 2023 03:14 PM IST
മലയാളി വാര്‍ത്ത

തെലുങ്ക് ചലച്ചിത്ര താരങ്ങളിൽ കേരളത്തിലും ഒരുപാട് ആരാധകരുള്ള നടന്മാരിൽ ഒരാളാണ് പ്രഭാസ്. 2002 ൽ പുറത്തിറങ്ങിയ 'ഈശ്വർ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രഭാസ് സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയിലെ ചിലവേറിയ ചിത്രമെന്ന റെക്കോർഡുമായി എത്തിയ ബഹുഭാഷ ചിത്രമായ ബാഹുബലിയിലെ നായകവേഷമാണ് ഇദ്ദേഹം ചെയ്തത്. സാഹോ, വർഷം, രാധേ ശ്യാം, ഛത്രപതി, ചക്രം, ബില്ല, മിസ്റ്റർ പെർഫെക്‌റ്റ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് 'വർഷം' എന്ന ചിത്രത്തിലെ അഭിനയത്തിന് സന്തോഷം ബെസ്റ്റ് യങ്ങ് പെർഫോമർ അവാർഡും , മിർച്ചി എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്ധ്രപ്രദേശ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2014 ൽ ഇറങ്ങിയ ആക്ഷൻ ജാക്സൺ എന്ന ഹിന്ദി ചിത്രത്തിൽ പ്രഭാസ് ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

 

എന്നാൽ അഭിനയരംഗത്ത് എത്തിയ നാളുകൾ മുതൽ ആരാധകർ ചോദിക്കുന്ന ചോദ്യമാണ് പ്രഭാസിന്റെ ഭാവി വധുവിനെ പറ്റി. എന്നാൽ കുറച്ച് നാളുകളായി വിവാഹത്തെ പറ്റി പല തരത്തിലുള്ള വാർത്തകൾ സോർഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ടായിരുന്നു. എന്നാൽ പലപ്പോഴും പ്രഭാസ് ഇത്തരത്തിലുള്ള ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്തിരുന്നത്. ഇത്തരത്തിലുള്ള വാർത്തകളോട് കൂടുതൽ പ്രതികരിക്കുകയും ചെയ്തിരുന്നില്ല.

എന്നാൽ ഇപ്പോൾ പ്രഭാസിന്റെ വിവാഹത്തെ കുറിച്ചുള്ള ഒരു റിപ്പോർട്ട് ചർച്ചയാകുകയാണ്. അന്തരിച്ച കൃഷ്‍ണം രാജുവിന്റെ ഭാര്യയും താരത്തിന്റെ അമ്മായിയുമായ ശ്യാമള ദേവിയാണ് ഇപ്പോൾ വിവാഹത്തെ കുറിച്ച് ഒരു വിവരം പങ്കുവെച്ചിരിക്കുന്നത്. വിവാഹം എന്തായാലും ഉറപ്പാണ്. മിക്കവാറും അടുത്ത ദസറയ്‍ക്ക് മുമ്പ് വിവാഹം നടക്കും. തിയ്യതി എപ്പോഴായിരിക്കും എന്ന് ഇപ്പോൾ തനിക്ക് വ്യക്തമാക്കാനാകില്ല എന്തായാലും വൈകാതെ ഒരു നല്ല വാർത്ത കേൾക്കാനാകും എന്നുമാണ് ശ്യാമള ദേവി വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രഭാസ് നായകനായി വേഷമിടുന്ന പുതിയ ചിത്രമായി റിലീസ് ചെയ്യാനുള്ളത് സലാറാണ്. ഡിസംബർ 22നാണ് സലാറിന്റെ റിലീസ്. പ്രഭാസിനെ നായകനായി, കെജിഎഫ്, കാന്താര എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ‘സലാർ’ സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്. ചിത്രം 2023 ഡിസംബർ 22ന് തിയേറ്ററിലെത്തും. കെജിഎഫി'ന്റെ ലെവലിൽ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീൽ സലാർ ഒരുക്കുന്നത്. കെജിഎഫ് സീരിസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീൽ സംവിധായകനാകുന്ന സലാറിൽ പ്രഭാസും പൃഥ്വിരാജുമൊന്നിക്കുന്നു എന്ന സവിശേഷത മലയാളി പ്രേക്ഷകർക്കിടയിലും ചിത്രത്തിന്റെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നു.

പ്രഭാസിന്റെ സലാർ 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് ബിസിനസിൽ നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയകുമാർ ട്വീറ്റ് ചെയ്‍തിരുന്നു. ഡിസംബർ 21നാണ് പ്രഭാസിന്റെ പുതിയ ചിത്രം യുഎസിൽ റിലീസ് ചെയ്യുകയെന്നും സലാറിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങുകയാണ് എന്നും റിപ്പോർട്ടുകളുണ്ട്. പൃഥ്വിരാജ് വരദരാജ് മന്നാറായിട്ടാണ് സലാറിൽ എത്തുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും. ഹോംബാലെ ഫിലിംസിന്റെ കെജിഎഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്., പ്രൊമോഷൻ കൺസൾട്ടൻറ്- വിപിൻ കുമാർ, ഡിജിറ്റൽ പി.ആർ.ഒ.- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends