Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറ്റുള്ളവർ പറയുന്നത് പോലെയുള്ള പ്രശ്നം കനകയ്ക്ക് ഇല്ല; കനകയെ കാണാൻ വീട്ടിലേയ്ക്ക് 'ആ' അഥിതി...

03 NOVEMBER 2023 03:33 PM IST
മലയാളി വാര്‍ത്ത

1990കളിൽ മലയാള സിനിമയെ കീഴ്പ്പെടുത്തിയ അന്യഭാഷാ നായികയായിരുന്നു നടി ദേവികയുടെ മകളായ കനക. കാലക്രമേണ കനക സിനിമയിൽ നിന്ന് തന്നെ അപ്രത്യക്ഷയായി. അവരെക്കുറിച്ച് പല ഗോസിപ്പുകളും പ്രചരിച്ചു. മാനസിക രോഗത്തിന് അടിമയാണെന്നത് മുതൽ മയക്കുമരുന്നിന്റെ സ്വാധീനത്തിലാണ് അവരെന്നും റിപ്പോർട്ടുകളുണ്ടായി. അടുത്തിടെ അവരുടെ വീടിനു തീപിടിച്ചത് വലിയ വാർത്തയായിരുന്നു. അമ്മ ദേവികയുടെ മരണം കനകയെ വല്ലാതെയങ്ങ് പിടിച്ചുലച്ചതായി അടുത്തറിയാവുന്ന പലരും പങ്കുവച്ചിരുന്നു.

അച്ഛനുമായി നടി അകൽച്ചയിലാണ്. തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് കനകയിപ്പോൾ നയിക്കുന്നത്. അധികം ആരുമായും ഇടപഴകാതെ വീടിനുള്ളിൽ തന്നെയാണ് താരം. ഇപ്പോഴിതാ കനകയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി കുട്ടി പത്മിനി. ഡബ്ബിംഗ് യൂണിയന്റെ ഇലക്ഷൻ സമയത്ത് കനകയെ, കണ്ടിരുന്നു. അപ്പോൾ നല്ല രീതിയിലാണ് സംസാരിച്ചത്.

മറ്റുള്ളവർ പറയുന്നത് പോലെയുള്ള പ്രശ്നം ഒന്നുമില്ല. കനകയെ പോയി കാണെന്ന കമന്റ് മിക്കപ്പോഴും വരുന്നുണ്ട്. എനിക്ക് കാണണമെന്നുണ്ട്. കനകയുടെ അമ്മ ദേവിക അക്കയുമായി എനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. എന്നാൽ കനകയോട് അത്ര അടുപ്പമില്ല. എങ്കിലും കനകയെ വീട്ടിൽ പോയി കാണുമെന്നാണ് കുട്ടി പത്മിനി പറയുന്നത്. കനകയ്ക്ക് എത്ര മാത്രം ആരാധകരാണെന്നും കുട്ടി പത്മിനി ആശ്ചര്യത്തോടെ ചോദിച്ചു.

തന്റെ യൂട്യൂബ് ചാനലിൽ നേരത്തെ കനകയെക്കുറിച്ച് കുട്ടി പത്മിനി പ്രതികരിച്ചിരുന്നു. അമ്മ ദേവികയുടെ മരണമാണ് കനകയെ ബാധിച്ചതെന്ന് കുട്ടി പത്മിനി അന്ന് ചൂണ്ടിക്കാട്ടി. അമ്മയുടെ നിഴലിലായിരുന്നു കനക. അമ്മ മരിച്ചതോടെ ഒറ്റയ്ക്ക് ഒരു കാര്യവും ചെയ്യാൻ പറ്റാതായി. ദേവിക തന്റെ ജീവനായി കണ്ടാണ് കനകയെ വളർത്തിയിരുന്നതെന്നും കുട്ടി പത്മിനി അന്ന് വ്യക്തമാക്കി.‌ ഡബ്ബിംഗ് യൂണിയന്റെ ഇലക്ഷൻ സമയത്ത് വോട്ട് ചെയ്യാൻ കനകയുമെത്തി. ഞാനും കനകയും ഓടിച്ചെന്നു. നല്ല രീതിയിൽ സംസാരിച്ചു. രാധാ രവി എന്നെ ഫോൺ ചെയ്തു, അതിനാൽ വോട്ട് ചെയ്യാൻ വന്നു, ഞാൻ നല്ല രീതിയിലാണ് ജീവിക്കുന്നതെന്ന് അന്ന് കനക പറഞ്ഞു.

അവൾക്കിഷ്‌‌ടമുള്ളത് പോലെ ജീവിക്കട്ടെയെന്ന് കരുതിയെന്നും കുട്ടി പത്മിനി വ്യക്തമാക്കി. കനകയെ നേരിൽക്കണ്ട മാദ്ധ്യമപ്രവർത്തകയുടെ അനുഭവം ദി ന്യൂ ഇന്ത്യൻ എസ്പ്രെസ്സിൽ പ്രസിദ്ധീകരിച്ചിരുന്നു. റിപ്പോർട്ട് പ്രകാരം, വർഷങ്ങളായി പെയിന്റ് ചെയ്യാത്ത പായലുപിടിച്ച വീട്ടിൽ കനകയുടെയും അവരുടെ അമ്മയുടെയും പേരുകൾ ഗെയ്റ്റിൽ എഴുതിയിട്ടുണ്ട്. തമിഴിൽ ആരോടോ സംസാരിക്കുകയായിരുന്നു കനക. വീട്ടുജോലിക്കാരിയോടാകും എന്ന് കരുതിയെങ്കിലും കനക സംസാരിച്ചത് അവരുടെ ഫോണിലായിരുന്നു. കാളിങ് ബെൽ പ്രവർത്തിച്ചിരുന്നില്ല. ഷെഡിൽ പൊടിപിടിച്ച രണ്ടു കാറുകളുണ്ട്. ഗേറ്റുകൾ അടച്ചിരുന്നെങ്കിലും സെക്യൂരിറ്റി ഗാർഡ് ഇല്ലായിരുന്നു. 

ചുമരുകളിൽ വിള്ളലുണ്ട്. വീടിന്റെ മുറ്റം അടിച്ചുവാരിയിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. പണ്ട് കാർ എടുക്കുമായിരുന്നെങ്കിലും ഇപ്പോൾ അതവിടെ കിടപ്പാണെന്നു അയൽവാസി. വീട്ടിൽ തീപിടിച്ചപ്പോൾ താനാണ് അഗ്നിശമന സേനയെ വിളിച്ചുവരുത്തിയതെന്നും അവർ പറഞ്ഞു. പൂജാ മുറിയിൽ നിന്നും തീപടർന്നു ചില വസ്തുക്കൾ കത്തിയിരുന്നു എന്നും അതായിരുന്നു കാരണമെന്നും അയൽവാസി പറഞ്ഞു. അടുത്തുള്ള അപ്പാർട്മെന്റിലെ സെക്യൂട്ടി ഉദ്യോഗസ്ഥൻ മാത്രമാണ് കനകയുടെ സഹായി. ഇദ്ദേഹം ശബരിമലയിൽ പോയ സമയത്താണ് വീട്ടിൽ തീപിടുത്തം ഉൾപ്പെടെ സംഭവിച്ചത്. 'മാഡം എന്താവശ്യം പറഞ്ഞാലും ഞാൻ സഹായമെത്തിക്കാറുണ്ട്' എന്ന് ഇദ്ദേഹം പറഞ്ഞു

 

അടുത്ത ബന്ധുക്കളുടെ മോശം പെരുമാറ്റം മൂലമാണ് കനക ആരെയും അടുപ്പിക്കാത്തത് എന്ന് ഇദ്ദേഹം പറഞ്ഞു. ഒടുവിൽ ഇലെക്ട്രിസിറ്റി ബോർഡിൽ നിന്നും ഉദ്യോഗസ്ഥനെത്തിയതും കനക വാതിൽ തുറന്നു സംസാരിച്ചു. കൂട്ടത്തിൽ മാധ്യമപ്രവർത്തകയോടും. കനകയുടെ പക്കൽ നിന്നുതന്നെ സത്യാവസ്ഥ പുറത്തുവന്നു. അൽപ്പം വണ്ണം കൂടിയെങ്കിലും കനക സുന്ദരിയായി കാണപ്പെട്ടു. തോളൊപ്പമുള്ള തലമുടി ഭംഗിയായി കെട്ടിവച്ചിരുന്നു. സ്ലീവ്‌ലെസ് ടോപ്പും സ്കർട്ടും ധരിച്ചിരുന്നു. കാര്യം അന്വേഷിച്ചപ്പോൾ കനക പറഞ്ഞു: "എനിക്കൊന്നും സംഭവിച്ചിട്ടില്ല. എല്ലാവരുടെയും ഭയം അടിസ്ഥാനരഹിതമാണ്. ഇപ്പോൾ കാണുന്നില്ലേ? എന്നെ കുറിച്ച് ഒരുപാട് വാർത്തകൾ കാണാറുണ്ട്.

 ഞാൻ പ്രതികരിക്കുന്നില്ല. ഒരു നടിയായും വ്യക്തിയായും കനകയുടെ ജീവിതം ഇത്തരക്കാരെ ഒരു തരത്തിലും ബാധിക്കുന്നില്ല. അവരുടെ ജീവിതം എന്നെയും ബാധിക്കുന്നില്ല... അതിനാൽ, ഈ കിംവദന്തികൾ ഞാൻ അവഗണിക്കുന്നു. എന്റെ ഭാഗം പറയാൻ ഞാൻ ഒന്നോ രണ്ടോ തവണ അഭിമുഖങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നത് നിർത്തി, കനക പറഞ്ഞു.

 

"സാമ്പത്തിക പരാധീനതകൾ നടിക്കില്ല എന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വത്തുവകകൾ ധാരാളമുണ്ട്. കനകയുമായി വർഷങ്ങളുടെ അടുപ്പമുണ്ട് എന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. അവർക്ക് എന്താവശ്യം ഉണ്ടെങ്കിലും നിറവേറ്റി നൽകും. വീട് പെയിന്റ് ചെയ്യുന്ന കാര്യം ഒരിക്കൽ നിർദേശിച്ചപ്പോൾ, 'നോക്കാം' എന്നായിരുന്നു മറുപടി. അവരെ അവരുടെ ജീവിതം ജീവിക്കാൻ അനുവദിക്കുക എന്നായിരുന്നു അദ്ദേഹം ഒടുവിൽ പ്രതികരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends