Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണുകളൊക്കെ പുറത്തേക്ക് വന്നു.. തൊലിയൊക്കെ ഉണങ്ങി കാണാൻ പറ്റാത്ത തരത്തിലേക്ക് രൂപം മാറി!! മുടിയൊക്കെ കൊഴിഞ്ഞ് മുഖത്തെല്ലാം മഞ്ഞനിറം വന്നു... മരണത്തിന് പിന്നാലെ ആത്മാവിന്റെ കഥ പറഞ്ഞു ഞങ്ങളെ റൂമിൽ നിന്നും ഒഴിവാക്കി; ആ മുറിയിൽ എന്ത് സീക്രട്ടാണുള്ളതെന്ന് ഞങ്ങൾക്കറിയില്ല..'പിന്നാലെ സ്വത്ത് മുഴുവൻ ഒരു വിൽപത്രമാക്കി അതിന്റെ പവർ ഓഫ് അറ്റോർണി ​ഗണേഷ് കുമാറിന്റെ പേരിൽ; വിജയലക്ഷ്മിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

14 JANUARY 2024 11:50 AM IST
മലയാളി വാര്‍ത്ത

സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് ശ്രീവിദ്യ. തമിഴകത്തിനും മലയാളത്തിനും ഒരു പോലെ പ്രിയപ്പെട്ട നടിയായിരുന്ന ശ്രീവിദ്യക്ക് കരിയറിലെ നേട്ടങ്ങൾക്കപ്പുറം ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വന്നു. അർഹിച്ചത് പോലെയായിരുന്നില്ല ശ്രീവിദ്യയുടെ ജീവിതം മുന്നോട്ട് പോയത്. പ്രസിദ്ധമായ കലാകുടുംബത്തിലായിരുന്നു ശ്രീവിദ്യയുടെ ജനനം. കർണാടിക് സംഗീതജ്ഞ എം.എൽ വസന്തകുമാരിയുടെയും തമിഴ് ഹാസ്യനടൻ കൃഷ്ണമൂർത്തിയുടേയും മകളായിരുന്നു ശ്രീവിദ്യ. ശ്രീവിദ്യയുടെ അവസാനകാലം കേരളത്തിലായിരുന്നു. ഇപ്പോഴിതാ ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ വിജയലക്ഷ്മി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ചർച്ചയാകുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കളും നടനും രാഷ്ട്രീയപ്രവർത്തകനുമായ ഗണേഷ്കുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ചെല്ലാമായിരുന്നു വിജയലക്ഷ്മിയുടെ വെളിപ്പെടുത്തൽ . 'ചെന്നൈയിൽ നിന്നും ശ്രീവിദ്യ കേരളത്തിലേക്ക് താമസം മാറിയതുപോലും വാച്ച്മാൻ പറഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്. വിദ്യ കേരളത്തിലേക്ക് പോകും മുമ്പ് 1998ൽ ഞങ്ങളോട് കുറച്ച് പണം ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് പണമെന്ന് പറഞ്ഞിരുന്നില്ല. അവളെ ആരോ കബിളിപ്പിച്ചിരുന്നു. അതിനുവേണ്ടിയാണ് പണം ഞങ്ങളോട് ആവശ്യപ്പെട്ടത്. പിന്നീട് 2003ൽ ആ പണം പലിശയടക്കം അവൾ തിരികെ തന്നു.'

'ശ്രീവിദ്യയുടെ അച്ഛൻ മരിച്ചശേഷം ഞങ്ങളും ശ്രീവിദ്യയും തമ്മിലുള്ള ബന്ധത്തിന് ചെറിയ അകലം വന്നിരുന്നു. പക്ഷെ ഇടയ്ക്ക് ഫോൺ വിളിക്കാറുണ്ടായിരുന്നു. 2000 മുതൽ ശ്രീവിദ്യയും ​ഗണേഷ് കുമാറും തമ്മിൽ സൗഹൃദമുണ്ട്. ആ സൗഹൃദത്തിന്റെ പേരിലാണ് കേരളത്തിലേക്ക് വിദ്യ പോയത്. 2003ൽ അവൾക്ക് കാൻസറുണ്ടെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് സർജറിയും നടന്നിരുന്നു. പക്ഷെ ഞങ്ങൾ അറിഞ്ഞതുമില്ല ആരും പറഞ്ഞതുമില്ല.' '2006ൽ നടി പദ്മിനി പറഞ്ഞാണ് വിദ്യയ്ക്ക് കാൻസറാണെന്ന് അറിയുന്നത്. ഇത് അറിഞ്ഞതും മകനെ ഞങ്ങൾ തിരുവനന്തപുരത്തെ വിദ്യയുടെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. അന്ന് വിദ്യയ്ക്ക് ശരീരഭാരം വർധിച്ചിരുന്നു. അപ്പോഴേക്കും സ്പൈനിലേക്ക് കാൻസർ പടർന്ന് അതിന്റെയും ഓപ്പറേഷൻ കഴിഞ്ഞിരുന്നു. കുടുംബത്തിൽ ഫങ്ഷനുണ്ടെങ്കിൽ വിദ്യ ഫ്ലൈറ്റിൽ വന്ന് പോകും.' 'പിന്നീട് അവളുടെ അവസ്ഥ മോശമായി മരണത്തിലേക്ക് അടുത്തു. എന്റെ ഭർത്താവ് അവളെ കാണുമ്പോൾ മുടിയൊക്കെ കൊഴിഞ്ഞ് മുഖത്തെല്ലാം മഞ്ഞനിറം വന്ന് മോശം അവസ്ഥയിലായിരുന്നു. അവളുടെ അവസ്ഥ കണ്ട് ഭർത്താവും അലമുറയിട്ട് കരഞ്ഞു. ഭർത്താവ് കാണാൻ പോയദിവസമാണ് കമൽഹാസനും വിദ്യയെ വന്ന് കണ്ടത്. ആരൊക്കയോ വന്ന് വിദ്യയുടെ ഒപ്പൊക്കെ വാങ്ങിപോകുന്നുണ്ടെന്ന കാര്യം പോലും ഞങ്ങൾ അറിഞ്ഞത് ആശുപത്രിയിലെ ഡോക്ടർ വഴിയാണ്.'

 

 

​'ഗ​ണേഷ്കുമാർ പോലും വിദ്യയുടെ അവസ്ഥ മോശമായ കാര്യം ഞങ്ങളെ അറിയിച്ചിരുന്നില്ല. ആ സമയത്ത് ​ഗണേഷ് കുമാർ എങ്ങനെയാണ് ഇരിക്കുന്നതെന്ന് പോലും ഞങ്ങൾക്കറിയില്ലായിരുന്നു. വിദ്യ തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളെ വിവാ​ഹം ചെയ്തുവെന്ന് അക്കാലത്ത് റൂമർ വന്നിരുന്നു.' 'മരിക്കാറായപ്പോഴേക്കും വിദ്യയുടെ കണ്ണുകളൊക്കെ പുറത്തേക്ക് വന്ന് തൊലിയൊക്കെ ഉണങ്ങി കാണാൻ പറ്റാത്ത തരത്തിലേക്ക് രൂപം മാറിയിരുന്നു. അവളുടെ പ്രാണൻ പോകുന്നത് വരെ ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. വിദ്യയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ മമ്മൂട്ടി അടക്കമുള്ളവർ വന്നിരുന്നു. വിദ്യയുടെ മരണശേഷം എന്റെ ഭർത്താവ് മൂന്ന് മാസം ഡിപ്രഷനിലായിരുന്നു.' 'വിദ്യയുടെ റൂമിൽ ഞങ്ങൾ താമസിച്ചപ്പോൾ ​ഗണേഷ് കുമാറും ഓഡിറ്ററും വന്നു പറഞ്ഞു മരിച്ചവരുടെ ആത്മാവ് റൂമിൽ തന്നെയുണ്ടാകുമെന്ന വിശ്വാസം കേരളത്തിലുണ്ട്. അതിനാൽ‌ പുറത്തുപോകാൻ ഞങ്ങളോട് പറഞ്ഞു. അങ്ങനെ ഞങ്ങളെ ​ഗണേഷ്കുമാർ വിദ്യയുടെ മുറിയിൽ നിന്ന് ഒഴിവാക്കി. ആ മുറിയിൽ എന്ത് സീക്രട്ടാണുള്ളതെന്ന് ഞങ്ങൾക്കറിയില്ല.' 'ആ സമയത്ത് ഞങ്ങൾക്ക് ​​ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാൻ ഭയമായിരുന്നു. കാരണം ഞങ്ങൾക്ക് പരിചയമില്ലാത്ത നാടാണ് കേരളം. അതുപോലെ അയാൾ രാഷ്ട്രീയപ്രവർത്തകനാണ്. പിന്നെ ​ഗണേഷിന് താൽപര്യമില്ലാത്തവരെ അയാൾ ലോറി കേറ്റി കൊല്ലുമെന്നും പലരും വഴി ഞങ്ങൾ അറിഞ്ഞിരുന്നു‌. അതുപോലെ വിദ്യ അവളുടെ സ്വത്ത് മുഴുവൻ ഒരു വിൽപത്രമാക്കി അതിന്റെ പവർ ഓഫ് അറ്റോർണി ​ഗണേഷ് കുമാറിന്റെ പേരിലാക്കി എന്നും ഞങ്ങൾ അറിഞ്ഞുവെന്നാണ്', വിജയലക്ഷ്മി വെളിപ്പെടുത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (3 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends