Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാനൽ സ്റ്റുഡിയോയിലേക്ക് വിളിച്ച് വരുത്തി, ഫോട്ടോഗ്രാഫറെ തല്ലിച്ചതച്ച്, ക്യാമറ തല്ലിപ്പൊട്ടിച്ചു:- ബിനു അടിമാലിക്കെതിരെ കേസ്: സുധി ചേട്ടന്റെ മരണ ശേഷം, ഇതോടെ എന്റെ ഇമേജ് മാറണം എന്ന് അടിമാലി പറഞ്ഞു: സുധിയുടെ വീട്ടിൽ വീൽ ചെയർ നാടകം കളിച്ച്, വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയ വഴി സിംപതി നാടകം...

13 MARCH 2024 04:03 PM IST
മലയാളി വാര്‍ത്ത

സിനിമ ഹാസ്യ താരം ബിനു അടിമാലിക്കെതിരെ കേസ്. ഫോട്ടോഗ്രാഫറായ ജിനേഷിനെ മർദ്ദിക്കുകയും ക്യാമറ തല്ലിപ്പൊട്ടിക്കുകയും ചെയ്തെന്നാണ് പരാതി. ബിനുവിൻറെ സോഷ്യൽ മീഡിയ ഹാൻറിൽ ചെയ്തിരുന്നയാളാണ് ജിനേഷ്. ചാനൽ സ്റ്റുഡിയോയിലേക്ക് വിളിച്ച് വരുത്തി മർദ്ദിക്കുകയായിരുന്നെന്നാണ് പരാതി. യുട്യൂബ് റിയാക്ഷൻ വീഡിയോകൾ ചെയ്യുന്ന സായ് കൃഷ്ണയാണ് സംഭവം ആദ്യമായി പുറത്ത് വിട്ടത്. ബിനു അടിമാലിയുടെ ഭീഷണി വോയ്സ് ക്ലിപ്പ് അടക്കം സായ് കൃഷ്ണ പങ്ക് വെച്ച വീഡിയോയിലുണ്ട്.

സോഷ്യൽ മീഡിയ ഹാൻറിൽ ചെയ്തിരുന്ന ജിനേഷുമായി ഇടയിൽ വെച്ചുണ്ടായ സ്വര ചേർച്ചയിൽ വഴക്കിട്ടെന്നും പിന്നീട് തൻറെ പേജ് ഹാക്ക് ചെയ്തെന്ന് കാണിച്ച് ബിനു പോലീസിൽ പരാതിപ്പെട്ടെന്നും ജിനേഷ് പറയുന്നു. ബിനു അടിമാലി വാങ്ങിയ പുതിയ ഫോണിൽ നിന്നും തെറ്റായ പാസ്വേഡ് നൽകി പലതവണ അക്കൗണ്ട് തുറക്കാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് മനസ്സിലായി. പിന്നീടിത് ശരിയായതായും ജിനേഷ് പറയുന്നു.

ഭീക്ഷണി വലിയ തലത്തിലേക്ക് എത്തിയതോടെ പോലീസിൽ പരാതിപ്പെടുകയും പ്രശ്നം ഒത്ത് തീർപ്പാവുകയും ചെയ്തു. പിന്നീടൊരു ദിവസം ഫോട്ടോ ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ചാനലിൻറെ സ്റ്റുഡിയോയിലേക്ക് വിളിപ്പിക്കുകയും. മുറിയിൽ കയറ്റി ക്രൂരമായി മർദ്ദിക്കുകയും തൻറെ ലക്ഷങ്ങൾ വിലയുള്ള ക്യാമറ തല്ലിപ്പൊട്ടിക്കുകയും ചെയ്തെന്ന് ജിനേഷ് പറയുന്നു.

സ്റ്റുഡിയോയിലുള്ള ആർട്ടിസ്റ്റുകൾ ഓടി വന്ന് ഡോർ തല്ലിപൊളിച്ചാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും പോലീസിൽ പരാതി കൊടുത്തതിനാൽ ബിനു ചേട്ടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്ന എന്നും എന്നാണ് ജിനേഷ് അനുഭവം പങ്കിട്ട് പറഞ്ഞത്. അതേസമയം വാഹനാപകടത്തിൽ മരിച്ച സുധിയുടെ വീട്ടിൽ വീൽ ചെയറിൽ എത്തിയ ബിനു അടിമാലി അഭിനയിക്കുകയായിരുന്നെന്നും വീൽ ചെയറിൽ പോവേണ്ടാ, എന്നിട്ട് പോലും അങ്ങിനെ പോയത് ശ്രദ്ധ കിട്ടാനാണെന്നും ജിനേഷ് പറയുന്നു.


ജിനേഷിന്റെ വാക്കുകൾ ഇങ്ങനെ:

‘ഞാനും ബിനു അടിമാലിയും തമ്മിൽ ചേട്ടൻ അനിയൻ ബന്ധമായിരുന്നു. അദ്ദേഹത്തിന് അപകടം പറ്റിയപ്പോൾ ആശുപത്രിയിൽ കൂടെ നിന്ന് എല്ലാ കാര്യങ്ങളും നോക്കി ശുശ്രൂഷിച്ചിരുന്നത് ഞാനാണ്. വീട്ടിൽ കൊണ്ടാക്കിയതും ഞാനാണ്. ആ സംഭവത്തിനുശേഷം ബിനു അടിമാലി, കൊല്ലം സുധിച്ചേട്ടന്റെ വീട്ടിൽ പോയിരുന്നു. സുധിയുടെ വീട്ടിൽ പോയപ്പോൾ ബിനു അടിമാലിക്ക് നടക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ല. എന്നിട്ടും വീൽ ചെയർ ഉപയോഗിച്ചിരുന്നു. അതൊന്നും ആവശ്യമില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നു. സിംപതി കിട്ടാൻ വേണ്ടിയാണ് അത് ഉപയോഗിച്ചത്.

സുധി ചേട്ടന്റെ മരണ ശേഷം എന്നോട് ബിനു ചേട്ടൻ പറഞ്ഞത്, ‘ഇതോടെ എന്റെ ഇമേജ് മാറണം, അതിനുവേണ്ടിയുള്ള കാര്യങ്ങൾ നീ സോഷ്യൽ മീഡിയയിൽ ചെയ്യണം’ എന്നാണ്. അങ്ങനെയാണ് സുധിയുടെ വീട്ടിൽ ചെന്നപ്പോൾ കാറിൽനിന്ന് ഇറങ്ങുന്നത് അടക്കമുള്ള വിഡിയോ ഷൂട്ട് ചെയ്തു പോസ്റ്റ് ചെയ്തത്. അതുപോലെ മഹേഷ് കുഞ്ഞുമോന്റെ വീട്ടിൽ പോയപ്പോഴും ഫോട്ടോയും വിഡിയോയുമെടുക്കാൻ എന്നെയും വിളിച്ചിരുന്നു.

പക്ഷേ വിഡിയോ പോസ്റ്റ് ചെയ്യരുത്, ഫോട്ടോ മാത്രം എടുത്താൽ മതി എന്ന് മഹേഷ് പറഞ്ഞു. ഇതൊന്നും ബിനു ചേട്ടന്റെ യുട്യൂബിലിട്ടാൽ ശരിയാവില്ലെന്ന് അറിയാവുന്നതുകൊണ്ടു തന്നെ മറ്റൊരു യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം ബിനു ചേട്ടന്റെ അടുത്ത സുഹൃത്തിന് ഞാൻ ഒരു യുട്യൂബ് ചാനൽ തുടങ്ങി കൊടുത്തിരുന്നു. അത് ഞാൻ ചേട്ടനോടു പറഞ്ഞില്ലെന്ന് പറഞ്ഞുള്ള പ്രശ്നത്തോടെയാണ് ഞങ്ങൾ പിരിഞ്ഞത്.

ഞങ്ങൾ തമ്മിൽ പിരിയാൻ മറ്റൊരു കാരണം കൂടിയുണ്ട്. അത് ബിനു ചേട്ടന്റെ വളരെ പഴ്സനൽ ആയ കാര്യമായതുകൊണ്ട് ഞാൻ പുറത്തു പറയുന്നത് ശരിയല്ല. മൂന്നു വർഷം ബിനു ചേട്ടന്റെ സോഷ്യൽമീഡിയ ഹാൻഡിൽ ചെയ്തത് ഞാനാണ്. അതിനുശേഷം പിണങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടും പാസ്‌വേർഡും എല്ലാം തിരിച്ചു കൊടുത്തിരുന്നു. പക്ഷേ ബിനു ചേട്ടന്റെ അക്കൗണ്ട് ഞാൻ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് അദ്ദേഹം പൊലീസിൽ പരാതിപ്പെട്ടു. ഞാൻ പൊലീസ് സ്റ്റേഷനിൽ പോയി സത്യാവസ്ഥ പറഞ്ഞപ്പോൾ അവിടുത്തെ സാറിന് കാര്യം മനസ്സിലായി.

പലതവണ അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള ശ്രമം നടന്നതുകൊണ്ടാണ് ഫെയ്സ്ബുക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റാതെ പോയതെന്ന് പിന്നീട് ഞാൻ അന്വേഷിച്ചപ്പോൾ മനസ്സിലായി. പിന്നെയും ബിനു ചേട്ടൻ എന്നെ വിളിക്കുകയും ആളുടെ അക്കൗണ്ടിൽ തെറി കമന്റുകൾ പോസ്റ്റ് ചെയ്യുന്നത് ഞാനാണെന്ന് പറയുകയും ചെയ്ത് എന്നെ ഭീഷണിപ്പെടുത്തി. ചേട്ടന് വലിയ ആളുകളുമായും ജഡ്ജിയുമായെല്ലാം ബന്ധങ്ങളുണ്ടെന്നും ക്വട്ടേഷൻ ടീമിനെ കൊണ്ടുവരുമെന്നും ഭൂമിയിൽ എന്നെ വച്ചേക്കില്ലെന്നുമായിരുന്നു ഭീഷണി.

അതോടെ എനിക്ക് പേടിയായി. എനിക്കു രണ്ടു പെൺമക്കളാണ്. എന്നെ ഭീഷണിപ്പെടുത്തിയ വിവരം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. പക്ഷേ വിളിച്ചപ്പോൾ ബിനു ചേട്ടൻ വന്നില്ല. പിറ്റേ ദിവസവും വിളിപ്പിച്ച് സംസാരിപ്പിച്ച് പ്രശ്നം ഒത്തുതീർപ്പാക്കി. പിന്നീട് വീണ്ടും ബിനു ചേട്ടൻ എന്നെ ഫോട്ടോഷൂട്ടുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചു. ഞാൻ സ്ഥിരമായി പോകാറുള്ള ചാനലിന്റെ പ്രോഗ്രാം ഷൂട്ട് ചെയ്യുന്ന സ്ഥലത്തേക്കാണ് വിളിപ്പിച്ചത്.

ബിനു ചേട്ടൻ അവിടെ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടതും ഒരു റൂമിലേക്ക് വലിച്ചിട്ട് ക്യാമറ പിടിച്ച് വാങ്ങി കഴുത്തിന് ഞെക്കി ഉന്തി തറയിലിട്ട് ചവിട്ടിക്കൂട്ടി. അവിടെയുള്ള മറ്റ് ആർട്ടിസ്റ്റുകൾ ഓടി വന്ന് ഡോർ തല്ലിപ്പൊളിച്ചാണ് എന്നെ രക്ഷപ്പെടുത്തിയത്. ഞാൻ വീണ്ടും പൊലീസിൽ പരാതിപ്പെട്ടു. കേസായി. ബിനു ചേട്ടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.’

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (6 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (20 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (29 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends