Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഒമർ ലുലുവിനെതിരെ പീഡന പരാതി:- സിനിമയിൽ വിചാരിച്ച പോലെ അവസരം ലഭിക്കാതിരുന്നതിന്റെ വൈരാഗ്യമാണ് പരാതിയ്ക്ക് പിന്നിലെന്ന് സംവിധായകൻ...

29 MAY 2024 01:13 PM IST
മലയാളി വാര്‍ത്ത

സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡന പരാതി. നടിയുടെ പരാതിയെ തുടർന്നു നെടുമ്പാശേരി പൊലീസ് സംവിധായകനെതിരെ കേസെടുത്തു. സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്തു നെടുമ്പാശേരിയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണു നടി പാലാരിവട്ടം സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. നെടുമ്പാശ്ശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്നതു നെടുമ്പാശേരിയിലെ ഹോട്ടലിലായതിനാൽ പരാതി നെടുമ്പാശേരി പൊലീസിനു കൈമാറി. പരാതിക്കാരി സുഹൃത്താണെന്നും സിനിമയിൽ വിചാരിച്ച പോലെ അവസരം ലഭിക്കാതിരുന്നതിന്റെ വൈരാഗ്യമാണു പരാതിക്കു കാരണമെന്നും ഒമർ ലുലു പ്രതികരിച്ചു.

കേസിന് പിന്നില്‍ വ്യക്തിവിരോധം ആണെന്നാണ് ഒമര്‍ ലുലു പറയുന്നത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി. എന്നാല്‍ സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമര്‍ ലുലു ആരോപിച്ചു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിങ്ങിന്റെ ഭാഗമാണിതെന്നും സംവിധായന്‍ പറഞ്ഞു. ഒരുപാട് നാളായുള്ള സൗഹൃദം നടിയുമായിട്ടുണ്ട്. പല യാത്രയിലും ഒപ്പം വന്നിരുന്ന ആളായിരുന്നു. സൗഹൃദത്തില്‍ വിള്ളല്‍ കുറച്ച് നാളായിരുന്നു ഉണ്ടായിരുന്നു. ആറുമാസത്തോളമായി നടിയുമായി യാതൊരു ബന്ധവുമില്ല. തൊട്ടുമുന്‍പ് ചെയ്ത സിനിമയിലും ഈ പെണ്‍കുട്ടി അഭിനയിച്ചിരുന്നു.

ഇപ്പോള്‍ പുതിയ സിനിമ തുടങ്ങിയപ്പോഴാണ് പരാതിയുമായി പെണ്‍കുട്ടി വന്നിരിക്കുന്നത്. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള ദേഷ്യമാകാന്‍ കാരണം. ചിലപ്പോള്‍ പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിംഗിന്റെ ഭാഗം കൂടിയാവാമെന്നും ഒമര്‍ ലുലു പറഞ്ഞു. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലവ് എന്നിവയാണ് ഒമര്‍ ലുലുവിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍. നല്ല സമയം എന്ന ചിത്രം വലിയ വിവാദമായിരുന്നു. ചിത്രം എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായി കാണിച്ച് കോഴിക്കോട് എക്‌സൈസ് കേസെടുത്തിരുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ തിയേറ്ററുകളില്‍ നിന്ന് സിനിമ പിന്‍വലിക്കപ്പെട്ടിരുന്നു. ബാഡ് ബോയ്‌സാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമ. റഹ്‌മാനും ധ്യാന്‍ ശ്രീനിവാസനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

നെടുമ്പാശ്ശേരിയിലെ രണ്ട് ഹോട്ടലുകളില്‍വെച്ച് പീഡിപ്പിച്ചതായി പരാതിയിലുണ്ട്. കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ യുവനടിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പാലാരിവട്ടം സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ചയാണ് പോലീസ് കേസെടുത്തത്. നെടുമ്പാശ്ശേരി പോലീസ് ഒമര്‍ ലുലുവിനെ ചോദ്യം ചെയ്യും.

ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ ഈ ഹോട്ടലുകളിൽ നിന്നും പൊലീസ് തെളിവെടുക്കും. ഹോട്ടലിലുള്ളവരുടേയും മൊഴി എടുക്കും. കേസിൽ മുൻകൂർ ജാമ്യത്തിന് ഒമർലുലുവും ശ്രമം തുടങ്ങിയിട്ടുണ്ട്. മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ സംവിധായകനെ അറസ്റ്റു ചെയ്യേണ്ടി വരും.

നേരത്തെ നല്ല സമയം എന്ന ഒമര്‍ ലുലു ചിത്രത്തിന്റെ ട്രെയ്‌ലറില്‍ എംഡിഎംഎ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് എക്‌സൈസ് റേഞ്ച് പരാതി നല്‍കിയിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ചൂണ്ടിക്കാണിച്ചായിരുന്നു എക്‌സൈസിന്റെ പരാതി.എന്നാല്‍ ഈ കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ കോടതി തള്ളിയിരുന്നു. നിരവധി യുവ താരങ്ങളെയും പുതുമുഖങ്ങളെയും മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ഒമർ ലുലു.

ആദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും വ്യത്യസ്തമായ കഥയും പുതിയ കാലത്തിനൊപ്പം `സഞ്ചരിക്കുന്ന ന്യൂ ജെനെറേഷൻ സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത് . ധമാക്കയും അഡാർ ലവും ഒക്കെ ഇതിന് ഉദാഹരണമാണ്.ഒരു കണ്ണിറക്കലിലൂടെ ലോകമെങ്ങും ആരാധകരെ നേടിയ പ്രിയ വാര്യർ, നൂറിൻ ഷെരീഫ്, റോഷൻ തുടങ്ങിയ വലിയ താര നിരയെ തന്നെ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു. പിന്നീട് വലിയ താരമായപ്പോൾ ചിലരൊക്കെ നന്ദികേട് കാണിച്ചതായും ഒമർ ലുലു തുറന്ന് പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (9 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

Malayali Vartha Recommends