Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ പറയുന്ന ലഹരി പദാർത്ഥങ്ങൾ ഒന്നും ഉപയോഗിക്കാറില്ല.. ഇതൊന്നും കേട്ട് മിണ്ടാതെ നിൽക്കേണ്ട കാര്യമില്ല- പൊട്ടിത്തെറിച്ച് പ്രയാഗ മാർട്ടിൻ

08 OCTOBER 2024 01:53 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം മലയാള സിനിമാലോകത്തെ ഏറെ ഞെട്ടിച്ച വാര്‍ത്തയാണ് പുറത്തുവന്നത്. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെടുത്തി നടി പ്രയാഗ മാര്‍ട്ടിന്റേയും നടന്‍ ശ്രീനാഥ് ഭാസിയുടേയും പേരുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇവരുള്‍പ്പെടെ ഇരുപതോളം പേര്‍ ഓംപ്രകാശ് നടത്തിയ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി പ്രയാഗ മാർട്ടിൻ. ‘‘ഞാൻ കോഴിക്കോട് നിന്ന് നാലരയ്ക്ക് എത്തി ഒരു ഉറക്കം കഴിഞ്ഞ് എണീറ്റ് ഒരു കോൾ എടുത്ത ഓർമ്മയേ ഉള്ളൂ. അപ്പോഴാണ് എന്റെ അടുത്ത് ഈ ഓം പ്രകാശ് എന്ന ആളെ പറ്റി ഇങ്ങനെ കേൾക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞ് മീഡിയ വിളിച്ചത്. ഇത് എനിക്ക് എന്താണെന്ന് അറിയില്ല, എനിക്ക് പുള്ളിക്കാരനെയും അറിയില്ല. സോഷ്യൽ മീഡിയ സോഷ്യൽ മീഡിയയുടെതായിട്ടുള്ള കഥകൾ മെനഞ്ഞ് ഉണ്ടാക്കിയെടുക്കും. അത് ഞാൻ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. ഓം പ്രകാശ് എന്ന ആളിനെ എനിക്ക് അറിയില്ല. ആ പേര് ഞാൻ കേൾക്കുന്നത് ഒരാൾ എന്നെ വിളിച്ചു ചോദിച്ചപ്പോഴാണ്. എന്റെ സുഹൃത്തുക്കളുമായിട്ട് അവരുടെ സുഹൃത്തുക്കളെ കാണാൻ ആണ് ഞാൻ ക്രൗൺ പ്ലാസയിൽ പോയത്.

രാവിലെ നാലര–അഞ്ച് ആയി അവിടെ എത്തിയപ്പോൾ. എനിക്ക് അന്ന് രാവിലെ എട്ടരയ്ക്കുള്ള വന്ദേഭാരതിന് കോഴിക്കോട് പോകണം. അതു കാരണം, ഞാൻ ആ സ്യൂട്ട് റൂമിൽ തന്നെ അൽപം വിശ്രമിച്ചോട്ടെ എന്നു ചോദിച്ചു. അവിടെ നാലഞ്ചു വയസ്സുള്ള ഒരു കുഞ്ഞുണ്ടായിരുന്നു. ആ കുഞ്ഞിനൊപ്പമാണ് ഞാൻ കുറച്ചു നേരം കിടന്നത്. ഏകദേശം രണ്ടു മണിക്കൂർ കിടന്നു. എന്റെ സമയം മോശമാണ് എന്നതിന് വലിയ ഉദാഹരണമാണ് ഇത്. ഈ ഓം പ്രകാശിനെ സത്യം പറഞ്ഞാൽ ഞാൻ കണ്ടിട്ടില്ല. എനിക്ക് കോഴിക്കോട് ഒരു ഉദ്ഘാടന ചടങ്ങുണ്ടായിരുന്നു. വന്ദേഭാരത് എട്ടരയ്ക്കാണ്. ഞാൻ അവിടെ നിന്ന് 7 മണിയായപ്പോൾ പോയി. വന്ദേഭാരതിൽ കോഴിക്കോട് എത്തി. പിന്നെ അവിടെ നിന്ന് തിരിച്ചു വന്നത് ഇന്നാണ്. ഒരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റപ്പോഴാണ് ഈ വക കാര്യങ്ങളും ന്യൂസും ഫോൺ കോൾസും എല്ലാം ആയിട്ട് ബഹളം ആയിട്ട് ഇരിക്കുന്നത് അറിഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസിന്റെ പണി ആണ്. എന്നെ പറ്റി എന്തെങ്കിലും തെറ്റായ ആരോപണങ്ങൾ ആരെങ്കിലും പറഞ്ഞു നടക്കുന്നുണ്ടെന്നുണ്ടെങ്കിൽ അത് തെറ്റാണ് എന്ന് പറയുക എന്റെ ഉത്തരവാദിത്തമാണ്. പൊലീസ് എന്നെ ചോദ്യം ചെയ്യാനോ ഒന്നും വിളിച്ചിട്ടില്ല. ഇതൊക്കെ തെറ്റായ വാർത്തകളാണ്. അത്തരം തെറ്റായ വാർത്തകൾ പ്രചരിക്കുമ്പോൾ അത് തെറ്റാണ് എന്ന് പറയേണ്ട കടമ എനിക്കുണ്ട്. ഞാൻ കുറച്ചു നാളായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു. ഇനി ജോലിയിലേക്ക് തിരിച്ചു വരാം എന്ന് തീരുമാനിച്ചു. അതിനു മുന്നോടി ആയിട്ടാണ് എന്റെ ആരോഗ്യവും ശരീരവും ഒന്ന് ശ്രദ്ധിക്കാം എന്ന് തീരുമാനിച്ചത്. കുറച്ചു നാളായി വെജിറ്റേറിയൻ ഡയറ്റും യോഗയും ചെയ്ത് വണ്ണമൊക്കെ കുറച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ ഈ പറയുന്ന ലഹരി പദാർത്ഥങ്ങൾ ഒന്നും ഉപയോഗിക്കാറില്ല. എന്നെപ്പറ്റി ഒരു ആരോപണം ഇങ്ങനെ സോഷ്യൽ മീഡിയ വഴി പ്രചരിക്കുമ്പോൾ ഞാൻ അത് കേട്ട് മിണ്ടാതെ നിൽക്കേണ്ട കാര്യമില്ല. പൊലീസ് ഇതുവരെ എന്നെ വിളിച്ചിട്ടില്ല, വിളിച്ചാൽ വിളിക്കട്ടെ, ഞാൻ പോകും. ഇത് തന്നെയാണ് എനിക്ക് പൊലീസിനോടും പറയാനുള്ളത്. അവർ അവരുടെ ജോലി ചെയ്യട്ടെ. ഞാൻ എന്റെ സുഹൃത്തുക്കളോടൊപ്പമാണ് അവിടെ പോയത്. അവർ കാണാൻ പോയ സുഹൃത്തുക്കൾ എവിടെ നിന്ന് വരുന്നു, അവരുടെ പശ്ചാത്തലം, നാട് ഒന്നും ചോദിക്കേണ്ട കാര്യമെനിക്കില്ല. ഞാൻ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന, ഒരുപാട് സുഹൃത്തുക്കൾ ഉള്ള ഒരാളാണ്. ഈ സ്ഥലത്ത് പോയപ്പോൾ അവിടെ ഇങ്ങനെ ഓംപ്രകാശ് ഉണ്ടായിരുന്നല്ലോ എന്നാണ് കഥ. പക്ഷേ, എനിക്ക് ഇയാളെ അറിയില്ല. ഞാൻ ഇയാളുടെ അടുത്ത് ഹലോ പോലും പറഞ്ഞിട്ടില്ല. കണ്ടിട്ട് പോലുമില്ല.

സത്യത്തിൽ ഈ ഓം പ്രകാശിനെ ഞാൻ ഗൂഗിൾ ചെയ്താണ് കണ്ടത്. ഒരു മീഡിയ എന്നെ വിളിച്ചപ്പോൾ ഓം പ്രകാശോ, അത് ആരാണ്, നിങ്ങൾ എന്താണ് പറയുന്നത് എന്നാണ് ചോദിച്ചത്. പിന്നെ എനിക്ക് ഫോൺ താഴെ വയ്ക്കാൻ സമയം കിട്ടിയിട്ടില്ല. ഞാൻ ആകെ അന്തം വിട്ടു. ആരാണ് ഈ ഓംപ്രകാശ് എന്നാണ് ഞാൻ ചിന്തിച്ചത്. പിന്നെ ഞാൻ വാർത്തകൾ ഒക്കെ നോക്കി. ഇയാൾ ആരാണ്, എന്റെ പേര് വരാൻ കാരണം എന്താണ് എന്നൊക്കെ തിരഞ്ഞു നോക്കി. അങ്ങനെയാണ് അയാളെപ്പറ്റി അറിഞ്ഞത്. ഞാൻ വളരെ സ്ട്രൈറ്റ് ഫോർവേർഡ് ആയിട്ട് സംസാരിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് എനിക്ക് എന്നെപ്പറ്റി ഒരു ആരോപണം വന്നപ്പോൾ നേരിട്ട് തന്നെ പ്രതികരിക്കണം എന്ന് തോന്നി. അതാണ് ഇപ്പോൾ പ്രതികരിക്കാൻ തയാറായതെന്നും പ്രയാഗ പറഞ്ഞു. അതേസമയം ഈ സംഭവത്തിന് പിന്നാലെ പ്രയാഗ മാര്‍ട്ടിനുനേരെ സൈബര്‍ ആക്രമണം നടക്കുകയാണ്. പ്രയാഗ ഇന്‍സ്റ്റഗ്രാമില്‍ അടുത്തിടെ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും താഴെയാണ് ആളുകള്‍ മോശം കമന്റുകള്‍ പങ്കുവെച്ചത്. 'ചുമ്മാതല്ല കിളി പാറി നടന്നിരുന്നത് അല്ലെ', 'ഭാസിയും നീയും അകത്താകുമോ', 'ഹാപ്പി ജേര്‍ണി ടു ജയില്‍' , 'ഇനി പ്രകാശന്‍ പറക്കട്ടെ', ' പ്രയാഗയുടെ മുടിയും ഡ്രസ്സിങ് സ്റ്റൈലും കണ്ടപ്പോ മുന്‍പേ ഡൗട്ട് തോന്നിയിരുന്നു' എന്നിങ്ങനെ നീളുന്നതാണ് കമന്റുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (9 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (16 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (23 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (31 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (45 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

Malayali Vartha Recommends