മമ്മൂട്ടിയുടെ കാന്‍സര്‍: എന്താണ് വസ്തുത..? മുഖ്യമന്ത്രി ഇടപെട്ടു: വിദേശ ചികിത്സയോ..?

എഴുപത്തി നാലാം വയസിലും സൗന്ദര്യവും യൗവനവും നിലനിറുത്തുന്ന മഹാനടന്‍ മമ്മൂട്ടിക്ക് എങ്ങനെ കാന്‍സര്‍ ബാധിച്ചു എന്നതാണ് എവിടെയും ഉയരുന്ന ചോദ്യം. എണ്ണയില്‍ പൊരിച്ചതും പൊള്ളിച്ചതുതുമൊക്കെ ഒഴിവാക്കി ആവിയില്‍ പുഴുങ്ങിയ ഇലകളും പച്ചക്കറികളുമായി ഷൂട്ടിംഗ് സൈറ്റുകളില്‍ പോയിരുന്നയാളാണ് മമ്മൂട്ടി. ലഹരിയും ഫാസ്റ്റ് ഫുഡുമൊക്കെ ഒഴിവാക്കി ജീവിതത്തില്‍ കര്‍ക്കശതയും കൃത്യതയും പുലര്‍ത്തിയിരുന്ന നടന് കുടലില്‍ അര്‍ബുദം ബാധിച്ചതോടെ ആരാധകര്‍ ഞെട്ടിയിരി്കകുന്നു. എല്ലാവരും ചോദിക്കുകയാണ് മമ്മൂട്ടിക്ക് എങ്ങനെയുണ്ടായി കാന്‍സര്‍ എന്ന്. വന്‍ കുടലില്‍ അര്‍ബ്ബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മമ്മൂട്ട് ഉടന്‍ റേഡിയേഷന്‍ ആരംഭിക്കുകയാണ്.
കുറഞ്ഞത് ചികിത്സയ്ക്ക് ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രോഗത്തിന്റെ തീവ്രത എത്രയെന്നും ഏതു തരം ചികിത്സ വേണ്ടിവരു മെന്നും ഉള്‍പ്പെടെ കാര്യങ്ങളാണ് ഇപ്പോള്‍ വിദഗ്ധ സംഘത്തിന്റെ പരിഗണനയിലുള്ളത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയെങ്കിലും ഒന്നര മാസം മുന്‍പു തന്നെ വിദഗ്ധപരിശോധനയില്‍ മമ്മൂട്ടിക്ക് അര്‍ബുദബാധയുടെ തുടക്കമാണെന്ന നിരീക്ഷണങ്ങള്‍ ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്നു.
ആരാധകര്‍ക്കിടെ പ്രചരിക്കുന്നതുപോലെ യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് അദ്ദേഹത്തെ പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയ മെഡിക്കല്‍ വിദഗ്ധര്‍ വ്യക്തമാക്കുമ്പോഴും രോഗത്തിന് എത്രയുണ്ട് തീവ്രതയെന്നതാണ് ഏവരുടെയും ആശങ്ക. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുത്താണ് മമ്മൂട്ടിയുടെ അടിയന്തിര ചികിത്സ. 16 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു മുഴുനീള സിനിമ കൂടിയാണിത്. വിവിധയിടങ്ങളിലായി ചിത്രീകരിക്കേണ്ട ഈ സിനിമയുടെ ഷൂട്ടിംഗ് തല്‍ക്കാലം നിറുത്തിവച്ചിരിക്കുകയാണ്.
റേഡിയേഷന്‍ കഴിഞ്ഞാല്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെങ്കിലും മാസങ്ങളോളം വിശ്രമം വേണ്ടിവരുമെന്നാണ് പൊതുവായ വിലയിരുത്തല്‍. കീമോ ഉള്‍പ്പെടെ തുടര്‍ ചികിത്സ ആവശ്യമായി വന്നാല്‍ മമ്മൂട്ടി തല്‍ക്കാലം സിനിമയില്‍ നിന്നുതന്നെ വിട്ടുനില്‍ക്കുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. അവശ്യസാഹചര്യത്തില്‍ കുടലില്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ കാര്യങ്ങള്‍ ചെയ്യേണ്ടിവന്നേക്കാം. എന്നാല്‍ കുടലിലെ കാന്‍സര്‍ അത്രയേറെ ഭയപ്പെടാനുള്ളതല്ലെന്നാണ് ഓങ്കോളജി വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ രോഗബാധ മമ്മൂട്ടി എന്ന മഹാനടന്റെ കരിയറിനെയും സിനിമയെയും ബാധിക്കുമോ എന്നതിലാണ് പരത്തെ ആശങ്കയുളവാക്കുന്നത്.
മമ്മൂട്ടി ഇപ്പോള്‍ ചെന്നൈയിലെ വസതിയിലാണുള്ളത്. ഇവിടെനിന്നു ചെന്നൈയിലെ പ്രമുഖ ആശുപത്രിയില്‍ നിത്യവും പോയി മടങ്ങത്തക്കവിധമാണു ചികിത്സ ക്രമീകരിച്ചിരിക്കുന്നത്. റേഷിഡേഷന്‍ ഫലപ്രദമല്ലെന്നു കണ്ടാല്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രസിദ്ധമായ അമേരിക്കയിലെ മയോ ക്ലീനിക്കില്‍ പോയി വിദഗ്ധപരിശോധന നടത്താനും ആലോചനയുള്ളതായി അറിയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സോണിയാ ഗാന്ധിയുമുള്ളവര്‍ ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. ഈ നിലയില്‍ മമ്മൂട്ടിയുടെ ആരോഗ്യനില മുഖ്യമന്ത്രി നേരിട്ട് അന്വേഷിക്കുന്നുമുണ്ട്. തുടക്കഘട്ടത്തില്‍തന്നെ രാഗനിര്‍ണയം നടന്നതിനാല്‍ പ്രാഥമിക ചികിത്സകൊണ്ട് പൂര്‍ണആരോഗ്യവാനായി മമ്മൂട്ടിക്ക് മടങ്ങിയെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തില്‍. എന്നാല്‍ ആറു മാസമായി മമ്മൂട്ടിക്ക് വിശപ്പുകുറവും ഛര്‍ദിയും ക്ഷണവുമുണ്ടായിരുന്നതായാണ് സംസാരം.
ഇതോടെ പരിശോധനകള്‍ നടത്തിയപ്പോള്‍ കുടല്‍ കാന്‍സറിന്റെ നേരിയ തുടക്കമെന്നാണ ഡയഗ്‌നോസ് ചെയ്തത്. കുറച്ചുദിവസങ്ങളായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് അര്‍ബുദം സ്ഥിരീകരിച്ചുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയോ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഇത് സംബന്ധിച്ച് യാതൊരു വിവരങ്ങളും പങ്കുവെച്ചിരുന്നില്ല.
പ്രാഥമിക ചികില്‍സകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നതെന്നും താമസിയാതെ തന്നെ സിനിമയില്‍ സജീവമാകുമെന്നും മമ്മൂട്ടിയുടെ പിആര്‍ ടീം പറയുന്നു. ആരോഗ്യത്തിലെ ഗുരുതരാവസ്ഥയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ആശങ്കകളെല്ലാം അടിസ്ഥാന രഹിതമാണെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങളും അറിയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha