നായികയെ ചുംബിക്കാന്‍ മാതാവിന്റെ അനുവാദം തേടിയ നായകന്‍

സിനിമയില്‍ ഒഴിവാക്കാനാവാത്ത ഒരു ചുംബനരംഗം ഷൂട്ടു ചെയ്യുന്നതിന് മുമ്പായി നായകന്‍ മാതാവിന്റെ അനുവാദം തേടി. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ഗ്ലാമര്‍ പരീക്ഷിക്കുന്ന തെലുങ്ക് സിനിമയില്‍ നിന്നുമാണ് സംഭവം. തെലുങ്കിലെ യുവനായകന്‍ സിദ്ധുവായിരുന്നു ചുംബന രംഗം ചെയ്യാന്‍ അമ്മയോട് അനുമതി ചോദിച്ചത്.
ബോക്‌സോഫീസ് ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഗുണ്ടൂര്‍ ടാക്കീസ് എന്ന ചിത്രത്തില്‍ നായിക ജബര്‍ദസ്ത് രശ്മിയുമായുള്ള ചൂടന്‍ ചുംബനമായിരുന്നു സന്ദര്‍ഭം. യുവ ദമ്പതികളുടെ തീവ്രപ്രണയം വരുന്ന രംഗത്ത് ചൂടന്‍ ചുംബനം ഒഴിവാക്കാന്‍ കഴിയാത്തതായിരുന്നു. എന്നാല്‍ പൊതുവേ നാണക്കാരനായ സിദ്ധു ഈ രംഗം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടി.
സിദ്ധുവിന്റെ ബുദ്ധിമുട്ട് കണ്ട് സീന്‍ ഒഴിവാക്കിയാലോ എന്ന് വരെ സംവിധായകന്‍ പ്രവീണ്‍ സട്ടാരു ആലോചിച്ചു. എന്നാല്‍ സീനിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ സിദ്ധു ചുംബനരംഗത്തെക്കുറിച്ച് മാതാവിനോട് അനുവാദം തേടുകയും കാര്യത്തെ പ്രഫഷണലായി സമീപിച്ച് മുന്നോട്ട് പോകാന്‍ മാതാവ് പറയുകയും ചെയ്തു. ഈ രംഗം ചെയ്യുന്നതിന് മുമ്പായി രശ്മിയുമായി സിദ്ധു പുറത്തു പോകുകയും ഡേറ്റിംഗ് നടത്തി ഒരു രസതന്ത്രം സൃഷ്ടിച്ചെടുക്കുകയും ചെയ്തതിനു ശേഷമായിരുന്നു ചുംബനം ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























