വീട്ടില്‍ ചെന്നാല്‍ സ്വസ്ഥത ഇല്ലെന്ന് മണി പറഞ്ഞിരുന്നതായി അറിയാം... മണിയുടെ കുടുംബത്തിനെതിരെ സഹായിയുടെ ബന്ധുക്കള്‍

കലാഭവന്‍ മണിയുടെ കുടുംബത്തിനെതിരെ സഹായിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. വീട്ടില്‍ ചെന്നാല്‍ സ്വസ്ഥത ഇല്ലെന്ന് മണി പറഞ്ഞിരുന്നതായി കസ്റ്റഡിയിലുള്ള മകന്‍ അരുണ്‍ പറഞ്ഞിട്ടുണ്ടെന്ന് പിതാവ് അയ്യപ്പന്‍. മൂന്ന് മാസമായി മണി വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നുവെന്നും അരുണിന്റെ പിതാവ് അയ്യപ്പന്‍ പറഞ്ഞു. ഈ സമയത്ത് തിരിഞ്ഞു നോക്കാത്ത ആളാണ് രാമകൃഷ്ണനെന്നും അയ്യപ്പന്‍ ദൃശ്യമാധ്യമത്തോട് പറഞ്ഞു.
മരിക്കുന്നതിന് 20 ദിവസം മുമ്പ് മണി പാഡിയില്‍ കിടപ്പിലായിരുന്നു. ഈ ദിവങ്ങളില്‍ മണി വീട്ടില്‍ പോയിട്ടില്ല. ഇത്രയും ദിവസം വീട്ടില്‍ ചെല്ലാതിരുന്നിട്ടും മണിയെ പാഡിയില്‍ ചെന്ന് കാണാന്‍ നിമ്മിയോ രാമകൃഷ്ണനോ തയ്യാറായിട്ടില്ല. ഇത് എന്തു കൊണ്ടാണെന്നും അയ്യപ്പന്‍ ചോദിക്കുന്നു.
മണിയുടെ അനുജന്‍ രാമകൃഷ്ണന്‍ അരുണ്‍ ഉള്‍പ്പെടെ കസ്റ്റഡിയില്‍ ഉള്ള മൂന്ന് പേരെ കണ്ടിട്ടുണ്ടോ എന്ന് തന്നെ സംശയമാണെന്നും അയ്യപ്പന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























