ഇത് മണിയുടെ അവസാന ആഘോഷ ചിത്രം? ചിത്രമെടുത്തവനെത്തേടി ഒരുകൂട്ടര്‍

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ അവസാന നിമിഷങ്ങളിലൊന്ന് എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിക്കുന്നു. ചാലക്കുടി പുഴയോരത്തെ ഔട്ട്ഹൗസായ പാഡിയില്‍ മണി നടത്തിയ അവസാന ആഘോഷത്തിനിടെ പകര്‍ത്തിയ ചിത്രം എന്ന രീതിയിലാണ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ ചിത്രത്തിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
കാവി മുണ്ടും വെളുത്ത ഷര്‍ട്ടും ധരിച്ച മണി ഒരു കസേരയില്‍ ഇരിക്കുന്നതായി ചിത്രത്തിലുണ്ട്. മണിക്കൊപ്പം സുഹൃത്ത് എന്ന് തോന്നിപ്പിക്കുന്ന മറ്റൊരാളെയും കാണാം. എന്നാല്‍ ഇയാള്‍ ആരാണെന്നത് വ്യക്തമല്ല.
'ചാലക്കുടിയിലെ പാഡിയില്‍ നടന്ന മണിയുടെ അവസാനത്തെ പാര്‍ട്ടി' എന്ന അടിക്കുറിപ്പിനൊപ്പമാണ് വാട്‌സ്ആപില്‍ ഉള്‍പ്പെടെ ചിത്രം പ്രചരിക്കുന്നത്. 5.3.2016, രാത്രി 10.30ന് പകര്‍ത്തിയ ചിത്രമാണെന്നും ഒരു ചാനലിനും ലഭിക്കാത്ത എക്‌സ്‌ക്ലൂസീവാണ് ഇതെന്നും ചിത്രത്തിനൊപ്പമുണ്ട്.
എന്നാല്‍ ചിത്രം ആദ്യമായി പുറത്തുവിട്ടത് ആരെന്നോ ചിത്രത്തിന്റെ ഉടമസ്ഥാവകാശം ആരെങ്കിലും ഉന്നയിക്കുകയോ ചെയ്തിട്ടില്ല. ഇതാര് ചിത്രം എടുത്തതെന്ന് ദുരൂഹമാണ്. അയാളെത്തേടി സോഷ്യല്‍ മീഡിയ രംഗത്തുണ്ട്. അയാളും പ്രതിയാണെന്നാണ് ഒരുകൂട്ടരുടെ വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























