എന്റെ കലി കാണാന്‍ എല്ലാവരും വരണമെന്ന് ദുല്‍ഖര്‍

എന്റെ കലി കാണാന്‍ എല്ലാവരും വരണമെന്ന് ദുല്‍ഖര്‍. മാര്‍ച്ച് 26 ന് കലി തിയറ്ററില്‍ എത്തുമ്പോള്‍ എല്ലാവരും കാണാന്‍ വരണമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ നേരിട്ട് ക്ഷണിക്കുന്നു. തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ദുല്‍ഖര്‍ എല്ലാവരെയും സിനിമ കാണാന്‍ ക്ഷണിച്ചിരിക്കുന്നത്.
കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് കലിയെന്നും ദുല്‍ഖര്‍ പറയുന്നു. സമീര്‍ താഹിറിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ നായകനായെത്തുന്ന കലിയില്‍ മലയാളികളുടെ പ്രിയതാരം സായ് പല്ലവിയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ പേര് പോലെതന്നെ ചിത്രത്തിലെ നായകനായ ദുല്‍ഖര്‍ ചൂടനായാണ് ചിത്രത്തില്‍ എത്തുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ദുല്‍ഖര്‍ ചിത്രത്തിന് ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കലി.
സണ്ണി വെയ്ന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായാണ് സായിയും ദുല്‍ഖറും എത്തുന്നത്. രാജേഷ് ഗോപിനാഥിന്റേതാണ് തിരക്കഥ. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ഗോപീ സുന്ദറാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























