Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് വന്ന നാക്കിലെ മുറിവ് ഒരു തുടക്കം മാത്രം... ക്യാന്‍സറെന്ന് കണ്ടുപിടിച്ചെങ്കിലും എല്ലാം വൈകിയിരുന്നു

26 MARCH 2016 11:41 PM IST
മലയാളി വാര്‍ത്ത.

തന്നെ ബാധിച്ച രോഗത്തെ കുറിച്ച് പറയാന്‍ ഒരിക്കലും ജിഷ്ണു മടിച്ചില്ല. ക്യാന്‍സറിനെ മറികടന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് നടന്‍ എന്നും പങ്കുവച്ചിരുന്നത്. ക്യാന്‍സറിന്റെ പിടിയിലേക്ക് വീണതും നടന്‍ വിശദീകരിച്ചിരുന്നു.
നാലു വര്‍ഷം മുമ്പായിരുന്നു എല്ലാത്തിന്റെയും തുടക്കം. എന്റെ നാക്ക് അണപ്പല്ലില്‍ ഉരസി മുറിഞ്ഞു. മുറിവ് കരിഞ്ഞപ്പോള്‍ അവിടെ ലൂക്കോപ്ലാക്കിയ എന്ന ഫംഗസ്ബാധ ഉണ്ടായി. ഈ ഫംഗസ് ക്യാന്‍സറിന് കാരണമായേക്കാം ഐന്നവിടെയോ വായിച്ചിരുന്നു. അങ്ങനെ സംശയം ദുരീകരിക്കാനായി ആര്‍.സി.സിയി ല്‍ പോയി ഡോ.ഗംഗാധരനെ കണ്ടു. എന്‍ഡോസ്‌കോപ്പിയടക്കം പല ടെസ്റ്റുകള്‍ നടത്തി. എന്നാല്‍ ക്യാന്‍സറിന്റെ യാതൊരു ലക്ഷണവും കണ്ടില്ല. ആ ഭാഗം അവിടെ അവസാനിച്ചു.
ബോഡി ഫിറ്റ്‌നസ്സൊക്കെ ചെയ്ത് സിനിമയില്‍ നല്ല വേഷങ്ങളിലൂടെ സജീവമാകാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. ഈ സമയത്ത് തന്നെ മുംബൈയില്‍ ബാരി ജോണിന്റെ ഡ്രാമ തിയേറ്ററില്‍ നാടകം പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. അവിടെ വച്ചാണ് രാജേഷ് പിള്ളയുടെ ട്രാഫിക്കിന്റെ ഹിന്ദി പതിപ്പില്‍ അവസരം വരുന്നത്. ഞാന്‍ ശരിക്കും സന്തോഷിച്ച നാളുകള്‍. കാരണം ബോളിവുഡ് എന്നുമെന്റെ സ്വപ്‌നങ്ങളില്‍ ഉണ്ടായിരുന്നു. ആ സന്തോഷത്തില്‍ത്തന്നെ ഇരട്ടി മധുരവും ഉണ്ടായി. വടിവേല്‍ സംവിധാനം ചെയ്യുന്ന കള്ളപ്പടം എന്ന സിനിമയിലേക്കും ക്ഷണം കിട്ടി. കോളിവുഡും എന്റെ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു.
ഇതില്‍ രണ്ടിലും അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് എനിക്കൊരു തൊണ്ട വേദന. ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ല. എന്നാല്‍ ദിവസം കഴിയുന്തോറും വേദന കൂടിക്കൂടി വന്നു. അവസാനം വീട്ടുകാരുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഡോക്ടറെ പോയിക്കണ്ടു. അദ്ദേഹത്തിന് എന്തോ ഒരു സംശയം. ഡോക്ടര്‍ ബയോപ്‌സി നിര്‍ദ്ദേശിച്ചു. റിസള്‍ട്ട് വന്നപ്പോള്‍ അദ്ദേഹത്തിന്റെ സംശയം ശരിയാണ്.
എനിക്ക് ക്യാന്‍സറാണ്. െ്രെപമറി സ്‌റ്റേജാണ്, പേടിക്കേണ്ട. എന്നു പറഞ്ഞ് ഡോക്ടര്‍ എനിക്ക് ധൈര്യം തന്നു. അല്ലെങ്കിലും ആ സമയത്ത് ഭയമെന്ന ഒരു വികാരവും എന്റെ മനസ്സില്‍ ഇല്ലായിരുന്നു. അതിനൊക്കെ അപ്പുറത്തായിരുന്നു എന്റെ മനസ്.
കോഴിക്കോട് എന്‍ഐടിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ഐടി രംഗത്ത് ജോലി നോക്കുന്നതിനിടയിലാണ് നമ്മളിലേക്ക് എത്തിയത്. ഏതാനും നാള്‍ മുമ്പ് താന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന വിവരം സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി ഇദ്ദേഹം ആരാധകരുമായി പങ്കുവച്ചിരുന്നു. ചികിത്സയിലാണെന്നും താന്‍ തിരിച്ചുവരുമെന്നും ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. ആര്‍ക്കിടെക്ടായ ധന്യാ രാജനാണ് ഭാര്യ.
കമല്‍ ഒരുക്കിയ നമ്മള്‍ എന്ന സിനിമയിലൂടെയാണ് ജിഷ്ണു അഭിനയലോകത്ത് എത്തിയത്. ഭരതന്റെ മകന്‍ സിദ്ധാര്‍ഥും ഈ സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. രണ്ടു പേരും അടുത്ത സുഹൃത്തുക്കളുമായി. പ്രിയസുഹൃത്ത് വിടപറഞ്ഞതിന്റെ വേദനയെ കുറിച്ച് സിദ്ധാര്‍ഥ് ഭരതന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന സിദ്ധാര്‍ഥ് ഏറെ നാള്‍ ചികില്‍സയിലായിരുന്നു.
എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് പോയിരിക്കുന്നു, അപകടത്തെ ചികിത്സയില്‍ കഴിയുമ്പോള്‍ എന്റെ വീട്ടിലെത്തി ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്ന് പറഞ്ഞ് എനിക്ക് ധൈര്യം തന്നവന്‍. അവനുമായുള്ള കൂടിക്കാഴ്ച. ഞാന്‍ തിരിച്ചുവരുമ്പോളേയ്ക്ക് അവന്‍ ഇല്ല. കെട്ടുകഥയേക്കാള്‍ വിചിത്രമാണ് യാഥാര്‍ത്ഥ്യം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (14 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (17 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (35 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (56 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends