സി.പി.ഐക്കാര്‍ക്ക് പ്രതിഷേധം... സി.പി.ഐക്കാരനായ മുകേഷിനെ സി.പി.എം ഹൈജാക്ക് ചെയ്തു

സി.പി.ഐ മെമ്പര്‍ഷിപ്പുള്ള നടന്‍ മുകേഷിനെ സി.പി.എം ഹൈജാക്ക് ചെയ്തതില്‍ സി.പി.ഐക്കാര്‍ക്ക് പ്രതിഷേധം. സി.പി.ഐയുടെ ആരംഭകാലം മുതല്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന കുടുംബമാണ് മുകേഷിന്റേത്. മുകേഷിന്റെ പിതാവ് ഒ.മാധവന്‍ 25 കൊല്ലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അതും കൊല്ലത്തെ ഒരു പഞ്ചായത്തില്‍. സി.പി.ഐയുടെ പാനലില്‍ നിന്നാണ് അദ്ദേഹം ജയിച്ചത്. കെ.പി.എ.സിയുടെ അമരക്കാരനായിരുന്ന , സി.പി.ഐ നേതാവ് തോപ്പില്‍ഭാസി അടക്കമുള്ളവരുമായി അടുത്ത ബന്ധമുള്ള കുടുംബമാണ് മുകേഷിന്റേത്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സാംസ്‌കാരിക മന്ത്രിയായിരുന്ന എം.എ ബേബി മുകേഷിനെ സംഗീത നാടക അക്കാദമിയുടെ അധ്യക്ഷനാക്കിയിരുന്നു. എന്നാല്‍ അതിനെ സി.പി.ഐ എതിര്‍ത്തിരുന്നില്ല. എന്നാല്‍ കാലക്രമേണ മുകേഷിനെ സി.പി.എം അവരുടെ പാളയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. അത് മനസിലാക്കാന്‍ സി.പി.ഐ ഏറെ വൈകി. കൊല്ലത്ത് ഏറെ സ്വാധീനമുള്ള കുടുംബമാണ് മുകേഷിന്റേത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ വിവാദമുണ്ടാക്കിയാല്‍ ഗുണം ചെയ്യില്ലെന്ന് അറിയാം. അതുകൊണ്ട് നേതൃത്വം ഈ വിഷത്തില്‍ ഇടപെടേണ്ടെന്ന് പ്രാദേശിക നേതൃത്വത്തിന് താക്കീത് നല്‍കി.
മുകേഷിനെ സി.പി.എമ്മിലേക്ക് അടുപ്പിച്ചതില്‍ പ്രധാനി എം.എ ബേബിയാണ്. മുകേഷിന്റെ സീനിയറായാണ് ബേബി കൊല്ലം എസ്.എന്‍ കോളജില്‍ പഠിച്ചത്. അന്ന് മുതലുള്ള ബന്ധമാണ് ഇരുവരും തമ്മില്‍. കഴിഞ്ഞ നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മുകേഷ് എല്‍.ഡി.എഫിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























