Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലളിത വിങ്ങുന്നു ജിഷ്ണുവിനെയോര്‍ത്ത്

26 MARCH 2016 03:52 AM IST
മലയാളി വാര്‍ത്ത.

ജിഷ്ണുവിന്റെ മരണം ലോകത്തേറ്റവുമധികം വേദനിപ്പിച്ചത് പ്രിയതാരത്തിന്റെ പിതാവായ രാഘവനെ അല്ല, കെ.പി.സി.സി ലളിതയെയാണ്.
ജിഷ്ണുവിനെ ഓര്‍ത്ത് വിങ്ങുകയാണ് ലളിത. വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ബഹളത്തിനിടയിലാണ് ജിഷ്ണുവിനെ മരണം കൊണ്ടു പോയത്.
കൊച്ചിയിലുണ്ടായ കാറപകടത്തില്‍ ലളിതയുടെ മകന്‍ സിദ്ധാര്‍ത്ഥന് ഗുരുതരമായി പരിക്കേറ്റിരുന്നു. അര്‍ദ്ധ രാത്രിയായിരുന്നു അപകടം. നേരം പുലര്‍ന്നപ്പോള്‍ സിദ്ധാര്‍ത്ഥ് അന്തരിച്ചതായി വാര്‍ത്തകള്‍ പരന്നു, എന്നാല്‍ കെപിസിസി ലളിതയുടെ പ്രാര്‍ത്ഥനയുടെ ഫലമായി ഏകമകന്‍ അപകടനില തരണം ചെയ്തു. സിദ്ധാര്‍ത്ഥന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ ജിഷ്ണുവായിരുന്നു താങ്ങ്. ആശുപത്രി കിടക്കയിലേക്ക് ഓടി കയറി വന്ന് ചങ്ങാതി ഇങ്ങനെ കിടക്കാതെ എന്നു പറയുന്ന ജിഷ്ണു ലളിതയ്ക്ക് വലിയൊരാശ്വാസമായിരുന്നു. ആശുപത്രി വിട്ട് വീട്ടിലെത്തിയപ്പോഴും ഇതായിരുന്നു അവസ്ഥ. ജിഷ്ണു വന്നാല്‍ ലളിതയ്ക്ക് മകനെ ഏല്‍പ്പിച്ച് സമാധാനത്തോടെ എവിടെ വേണമെങ്കിലും പോകാമായിരുന്നു.
ഓടികയറി വരുന്ന ജിഷ്ണുവിനെ കണ്ടാല്‍ രോഗിയാണെന്ന് പറയുകയേയില്ല. ലളിതയ്ക്കും മകനും ജിഷ്ണു പകര്‍ന്നു നല്‍കിയ ഊര്‍ജ്ജസ്വലത ചെറുതല്ല. മനസിന് എപ്പോള്‍ വേദന തോന്നിയാലും സിദ്ധാര്‍ത്ഥന്‍ ജിഷ്ണുവിനെ വിളിക്കും. ജിഷ്ണു വന്നാല്‍ സിദ്ധാര്‍ത്ഥന് ഊര്‍ജ്ജം ഇരട്ടിയാകും.
ജിഷ്ണു വിടപറഞ്ഞപ്പോള്‍ സിദ്ധാര്‍ത്ഥന്‍ അതീവ വേദനയോടെ ഫെയ്‌സ് ബുക്കില്‍ കുറിച്ചിട്ട വരികളോര്‍ത്ത് വേദനിക്കുകയാണ് ലളിത. ഇത്രയും വേദന തനിക്ക് മുമ്പുണ്ടായിട്ടില്ലെന്ന് സിദ്ധാര്‍ത്ഥന്‍ കുറിച്ചിട്ടു. ജിഷ്ണുവിന്റെ നിശ്ചല ശരീരം കണ്ട് സിദ്ധാര്‍ത്ഥന്‍ തേങ്ങി കരയുന്ന രംഗം എല്ലാവരെയും നോവിച്ചു. ജിഷ്ണുവിന്റെ മരണം സിദ്ധാര്‍ത്ഥനെ എങ്ങനെ ബാധിക്കുമെന്നോര്‍ത്ത് വ്യാകുലപ്പെടുകയാണ് ലളിത. നമ്മളിലാണ് സിദ്ധാര്‍ത്ഥനും ജിഷ്ണുവും ഒരുമിച്ച് അഭിനയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (14 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (17 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (35 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (56 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends