Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സൂപ്പര്‍താരം ശങ്കര്‍ ഔട്ടായ കഥ... മോഹന്‍ലാല്‍ ഇന്നായതും

27 MARCH 2016 01:13 AM IST
മലയാളി വാര്‍ത്ത.

More Stories...

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....

ശങ്കര്‍ കത്തി നില്‍ക്കുന്ന സമയത്താണ് ശങ്കറിനെ കടത്തിവെട്ടി മോഹന്‍ലാല്‍ മിന്നിയത്. പതിയെ ശങ്കര്‍ സിനിമാ ഫീല്‍ഡില്‍ നിന്നും തന്നെ ഔട്ടായി. മോഹന്‍ലാല്‍ താര രാജാവാകുകയും ചെയ്തു. ഒരു പ്രമുഖ വാരികയാണ് ശങ്കറിന്റെ പതനം തുറന്നെഴുതിയത്.
നിലവിലെ സൂപ്പര്‍താരം ഔട്ടാവുകയും മറ്റൊരാള്‍ സൂ്പ്പര്‍താര പദവിയിലെത്തുകയും ചെയ്ത അപൂര്‍വ്വതയാണ് 1983ല്‍ പുറത്തിറങ്ങിയ എങ്ങനെ നീ മറക്കും ചിത്രം മലയാളസിനിമാ ചരിത്രത്തില്‍ ഇടം നേടാനുള്ള കാരണം.
പ്രിയദര്‍ശന്‍ കഥയും തിരക്കഥയുമെഴുതി സുനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. മണി സംവിധാനം ചെയ്ത എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലെ ശംഭു എന്ന ശക്തമായ കഥാപാത്രത്തിലൂടെ മോഹന്‍ലാല്‍ തനതായ അഭിനയശൈലിയില്‍ അഗ്രഗണ്യനാണെന്ന് തെളിയിച്ചു. ചിത്രമിറങ്ങിയ ദിവസംകൊണ്ട് ലാല്‍ യുവാക്കളുടെ ആരാധനാപാത്രമായി.
ഒറ്റനോട്ടത്തില്‍ ഒരു മ്യൂസിക്കല്‍ റൊമാന്റിക്കല്‍ ത്രില്ലറാണ് എങ്ങനെ നീ മറക്കും. പ്രേംകുമാറും ശംഭുവുമാണ് ഈ ചിത്രത്തിലെ നായകന്മാര്‍. പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം ജന്മനാട്ടില്‍ ശംഭുവെത്തുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്.
റെയില്‍വേ സ്‌റ്റേഷനില്‍ ശംഭുവിനെ കാത്ത് ബാല്യകാല സുഹൃത്ത് പ്രേംകുമാര്‍ ഉണ്ടായിരുന്നു. ഗ്രാമത്തിലൂടെ നടന്നുനീങ്ങുമ്പോള്‍ ശംഭുവിന്റെ മനസ് പഴയകാലത്തേക്ക് സഞ്ചരിക്കുന്നു. പിഴച്ചുപെറ്റ സന്തതിയാണവന്‍. ഗ്രാമത്തിലെ തമ്പുരാനാണ് അവന്റെ അമ്മയയെ പിഴപ്പിച്ചത്.
തന്തയില്ലാത്തവനായി ശംഭു വളര്‍ന്നു. അമ്മ ശംഭുവിനെ പഠിക്കാനായി സ്‌കൂളിലാക്കി. എന്നാല്‍ അവര്‍ണ്ണനായ ശംഭുവിനെ പഠിപ്പിക്കരുതെന്ന് തമ്പുരാന്‍ വിലക്കി. ഇത് ചോദ്യം ചെയ്യാനെത്തിയ ശംഭുവിന്റെ അമ്മയെ തമ്പുരാനും അനുയായികളും ചേര്‍ന്ന് മര്‍ദ്ദിച്ചു.
ഇതിനു പ്രതികാരമായി കൊച്ചു ശംഭു തമ്പുരാനെ കല്ലെറിഞ്ഞ് മുറിപ്പെടുത്തി. തമ്പുരാന്റെ അനുയായികളില്‍ നിന്നും രക്ഷപ്പെട്ട് ശംഭുവെത്തിയത് പ്രേംകുമാറിന്റെ വീട്ടിലാണ്.
പ്രേംകുമാറിന്റെ അമ്മയും അച്ഛനും ശംഭുവിനെ വീട്ടിനകത്ത് ഒളിപ്പിച്ചു. തമ്പുരാനെ എറിഞ്ഞതിന് പ്രതികാരമായി ശംഭുവിന്റെ വീട് തമ്പുരാന്‍ തീയിട്ടു. അതിനുള്ളില്‍ കിടന്ന് അവന്റെ അമ്മ വെന്തുമരിച്ചു.
തമ്പുരാനോടുള്ള പ്രതികാരവുമായെത്തുന്ന ശംഭു കണ്ടത് ജീവിതത്തിലെ ആസക്തികളെല്ലാം നശിച്ച് മതിച്ചതിനൊപ്പം ജീവിച്ചിരിക്കുന്ന തമ്പുരാനെയാണ്. അതോടെ അവന്റെ പ്രതികാരഭാവം ഒഴിഞ്ഞു.
പ്രേംകുമാര്‍ ഗായകനാണ്. പ്രേംകുമാറിനെ ഗായകനാക്കി ശംഭു നഗരത്തിലേക്ക് കൊണ്ടുപോകുന്നു. നഗരത്തില്‍ പ്രേംകുമാര്‍ കാണുന്നത് മറ്റൊരു ശംഭുവിനെയാണ്. പല തരം ബിസനസുകള്‍ അയാള്‍ക്കുണ്ട്. കോടിക്കണക്കിന് രൂപയുടെ ആസ്തിയും അവയെല്ലാം അവന്‍ ഒറ്റയ്ക്കു സമ്പാദിച്ചതാണ്.
ഒറ്റയ്ക്കു ജീവിക്കുന്നതിന്റെ എല്ലാവിധ പ്രശ്‌നങ്ങളും ശംഭുവിനുണ്ട്. സ്ത്രീസേവയും മദ്യപാനവും ഒക്കെയായി താളം തെറ്റിയ ജീവിതം നയിക്കുന്ന ശംഭു സ്‌നേഹിച്ചത് പ്രേംകുമാറിനെ മാത്രമായിരുന്നു.
ജയരാജനായിരുന്നു നഗരത്തിലെ പ്രമുഖ ഗായകന്‍. തന്നില്‍ മാത്രമേ സംഗീതമുള്ളൂവെന്ന് അഹങ്കരിച്ചിരുന്ന ജയരാജനും അയാളെ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയും തമ്മില്‍ തെറ്റി. കമ്പനി പ്രേംകുമാറിനെക്കൊണ്ട് പാടിച്ചു.
ആ ഒറ്റരാത്രിയോടെ ജയരാജന്റെ സാമാജ്യം തകര്‍ന്നു. പ്രേംകുമാര്‍ ഗാനാസ്വാദകര്‍ക്ക് ആരാധ്യനായി.പ്രേംകുമാറിന്റെ ഗാനം കേള്‍ക്കാനെത്തിയ ശോഭ അയാളെ പ്രണയിച്ചു തുടങ്ങി.
പ്രേംകുമാറിന്റെ പ്രശസ്തിയില്‍ കുപിതനായ ജയരാജന്റെ ഗുണ്ടകള്‍ അവനെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് അവശനായി കിടന്ന പ്രേംകുമാറിനെ രക്ഷിക്കുന്നത് ശോഭയാണ്. അതോടെ ഇരുവരും തമ്മില്‍ അടുത്തു.
അപ്രതീക്ഷിതമായി ശോഭയെ കാണുന്ന ശംഭുവും അവളെ പ്രണയിച്ചു. അവളുടെ പ്രണയം സ്വന്തമാക്കാന്‍ വേണ്ടി അവന്‍ പലയിടത്തും കോമാളി വേഷം കെട്ടുന്നു. തന്റെ കാമുകിയെപ്പറ്റി ശംഭു പ്രേംകുമാറിനോട് പറയുന്നു. ശോഭയാണ് ശംഭുവിന്റെ ഹൃദയം കവര്‍ന്ന പെണ്ണെന്നറിയുന്ന പ്രേംകുമാര്‍ നടുങ്ങുന്നു.
പ്രേംകുമാറിന് ശോഭയെക്കാള്‍ വലുതായിരുന്നു ശംഭു. അതുകൊണ്ട് ശോഭയെ ഒഴിവാക്കാനായി അവന്‍ തീരുമാനിച്ചു. മദ്യപാനിയായും ആഭാസനായും അവന്‍ ശോഭയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പ്രേംകുമാറിനെ വെറുക്കുന്ന ശോഭ ശംഭുവുമായുള്ള വിവാഹത്തിന് സമ്മതിക്കുന്നു.
വിവാഹദിനമായി. വിഷം കഴിച്ച് വിഷാദഗാനമാലപിച്ച് പ്രേംകുമാര്‍ വിവാഹമണ്ഡപത്തില്‍ ശ്രദ്ധ നേടി. ഈ സമയം ശംഭുവെത്തി ശോഭയെ പ്രേംകുമാറിന്റെ കൈകളിലേല്‍പ്പിക്കുന്നു.
പ്രേംകുമാറും ശുഭയും തമ്മിലുള്ള ബന്ധം തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് ശംഭു പറയുന്നു. പ്രേംകുമാര്‍ വിഷം കഴിച്ചിട്ടില്ലെന്നും അവന്‍ നിറച്ചുവച്ച വിഷപാനീയം താന്‍ കുടിച്ചുവെന്നും ശംഭു പറയുമ്പോള്‍ പ്രേംകുമാറും ശോഭയും തകരുന്നു. ശംഭു മരിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.
ശോഭയായി അഭിനയിച്ചത് മേനകയാണ്. തമ്പുരാനായി അടൂര്‍ ഭാസിയും ശോഭയുടെ പിതാവായി ശങ്കരാടിയും അഭിനയിച്ചു. വി.ഡി. രാജപ്പന്‍, പൂജപ്പുര രവി, സുകുമാരി എന്നിവരും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
എങ്ങനെ നീ മറക്കും എന്ന ചിത്രത്തിന്റെ പ്രത്യേകത പ്രേക്ഷകഹൃദയത്തില്‍ ദു:ഖം വിതറുന്ന ക്ലൈമാക്‌സാണ്. ചിത്രത്തിന്റെ അതുവരെയുള്ള മൂഡിനെ ട്വിസ്റ്റ് ചെയ്യിച്ച് ട്രാജഡിയിലേക്ക് നയിക്കുന്ന ക്ലൈമാക്‌സിന്റെ ഉടമ കഥയെഴുതിയ പ്രിയദര്‍ശനല്ല. മറിച്ച് ഈ ചിത്രത്തില്‍ ഗാനമെഴുതിയ ചുനക്കര രാമന്‍കുട്ടിയായിരുന്നു. ചുനക്കരയുടെ വിശദീകരണം ഇങ്ങനെ... എങ്ങനെ നീ മറക്കും എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ ടേണിംഗ് പോയിന്റിനും ശങ്കറിന്റെ വീഴ്ചയ്ക്കും കാരണമായത്. ശംഭുവായി മോഹന്‍ലാലും പ്രേംകുമാറായി ശങ്കറുമാണ് ഈ ചിത്രത്തില്‍ വേഷമിട്ടത്. ക്ലൈമാക്‌സില്‍ പ്രേംകുമാര്‍ വിഷം കഴിച്ച് മരിക്കുന്നതായിട്ടായിരുന്നു പ്രിയദര്‍ശന്‍ എഴുതിയത്.
എന്നാല്‍ അതിലേറെ തീവ്രത ശംഭു മരിക്കുന്നതാണെന്ന് ഞാന്‍ പറഞ്ഞു. എം. മണി എന്റെ ആശയം സ്വീകരിച്ചു. അതുവരെ നായകവേഷം ചെയ്തിട്ടില്ലാത്ത മോഹന്‍ലാല്‍ വിഷം കഴിച്ചു മരിക്കുന്ന രംഗം പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്ന് പലരും പറഞ്ഞു. സിനിമ ഇറങ്ങുന്ന ദിവസം എനിക്ക് ടെന്‍ഷനായി.
ക്ലൈമാക്‌സ് പ്രേക്ഷകര്‍ സ്വീകരിച്ചില്ലെങ്കില്‍ സിനിമയുടെ പരാജയകാരണം എന്റെ തലയില്‍ വീഴും. ഞാന്‍ സര്‍വ്വ ദൈവങ്ങളെയും വിളിച്ച് സിനിമ വിജയിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു. ടെന്‍ഷന്‍ തീരുവാന്‍ സിഗരറ്റുകള്‍ തുരുതുരെ വലിഞ്ഞുതള്ളി.
എന്നാല്‍ ക്ലൈമാക്‌സ് പ്രേക്ഷകര്‍ സ്വീകരിച്ചു. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ശങ്കര്‍ എന്നെ വിളിച്ചു. ഞാന്‍ ഔട്ടായി. മോഹന്‍ലാല്‍ ഇനി ഹീറോയാണ്. ശങ്കറിന്റെ വിഷമം എന്നെ പിടിച്ചുലച്ചു.
ക്ലൈമാക്‌സ് മാറ്റിയതില്‍ എനിക്ക് കുറ്റബോധം തോന്നി. ശങ്കര്‍ പറഞ്ഞത് ശരിയായിരുന്നു. എങ്ങനെ നീ മറക്കും റിലീസ് ചെയ്തശേഷം മലയാളത്തില്‍ മോഹന്‍ലാലിന്റെ യുഗം പിറന്നു. ശങ്കര്‍ ഫീല്‍ഡ് ഔട്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് ... വിവിധ ജില്ലകളിൽ നാളെമുതൽ യെല്ലോ അലർട്ട്  (7 minutes ago)

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...  (20 minutes ago)

പണമിടപാടുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ? ഇന്നത്തെ രാശിചിന്ത  (39 minutes ago)

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്‌ഐ ആഹ്വാനം  (52 minutes ago)

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കടന്നുകയറി എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ ഏകപക്ഷീയവും അതിക്രൂരവുമായ ആക്രമണമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ..  (1 hour ago)

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (8 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (8 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (8 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (9 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (9 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (9 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (9 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (9 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (9 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (11 hours ago)

Malayali Vartha Recommends