Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

കലാഭവന്‍ മണിയുടെ അവസാന ചിത്രം യാത്ര ചോദിക്കാതെ

08 APRIL 2016 02:26 PM IST
മലയാളി വാര്‍ത്ത.

ആരോടും യാത്ര ചോദിക്കാതെ നമ്മെ വിട്ടകന്ന നടനവിസ്മയം..ഇതായിരുന്നു ചിത്രത്തിന്റെ പരസ്യവാചകം. മലയാള സിനിമാ സ്‌നേഹികളെ സംബന്ധിച്ചിടത്തോളം, ഈ ചിത്രം കാണുവാന്‍ ആഗ്രഹം തോന്നുവാന്‍ തക്കവണ്ണം ഈ പരസ്യവാചകം തന്നെ ധാരാളം.

മരണശേഷമാണ് നമ്മള്‍ മറ്റുള്ളവരിലെ നന്മകളെയും കഴിവുകളെയും മറ്റും പ്രശംസിച്ച് തുടങ്ങുന്നത്. അതിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ് കലാഭവന്‍ മണി എന്ന നടന്റെ മരണം. ഒരു നടന് ലഭിക്കാവുന്നതിനുമപ്പുറത്തെ അന്തിമോപചാരങ്ങള്‍ അര്‍പ്പിക്കുന്നതില്‍ നാമെല്ലാം ഉത്സുകരായിരുന്നു. അഭ്രപാളികളില്‍ കണ്ട ഒരു നടനേയും നമ്മള്‍ ഇന്നോളം ഇത്രയേറെ ദുഃഖത്തോടെ യാത്രയാക്കിയിട്ടില്ല.

കലാഭവന്‍ മണി അവസാനമായി അഭിനയിച്ച ചിത്രമെന്ന നിലയില്‍, ഈ ചിത്രം തീര്‍ച്ചയായും ശ്രദ്ധേയമാണെങ്കിലും, ജഗതി ശ്രീകുമാര്‍ എന്ന അതുല്യനടന് അപകടം സംഭവിച്ചശേഷം, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച '3വിക്കറ്റിന് 365 റണ്‍സ്' എന്ന ചിത്രം ഇറങ്ങിയതുപോലെ, 'മണി' എന്ന നടന്റെ വേര്‍പാട് നമ്മിലുളവാക്കിയ ആഘാതത്തെ ചൂഷണം ചെയ്ത് മാര്‍ക്കറ്റ് ചെയ്യുവാനിരിക്കുന്ന തട്ടിക്കൂട്ട് ചിത്രമായിരിക്കുമോ ഇതെന്ന ആശങ്ക എനിക്കുണ്ടായിരുന്നു.

വെറും 99 മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം, മുന്‍പ് മദ്യപാനിയായിരുന്നെങ്കിലും, ഇന്ന് വളരെ നല്ല കുടുംബജീവിതം നയിക്കുന്ന, കൂലിപ്പണിക്കാരനായ ബാലന്റെ കഥ പറയുന്നു. കുട്ടനാട്ടിലെ ചമ്ബക്കുളത്ത് ജീവിക്കുന്ന ബാലന്റെ മിടുക്കിയായ മകള്‍ പൊന്നു, ഉപരിപഠനാര്‍ത്ഥം എറണാകുളത്തെ ഹോസ്റ്റലില്‍ താമസിക്കുന്നു. അവിടെവച്ച്, ഒരിക്കല്‍ പൊന്നുവിന് ഒരു യുവാവ് സമ്മാനമായി ഒരു മൊബൈല്‍ ഫോണ്‍ നല്‍കുന്നു, അവള്‍ ഒരു വലിയ കെണിയില്‍ അകപ്പെടുന്നു.

ബാലന്‍ എന്ന നായകകഥാപാത്രത്തെ കലാഭവന്‍ മണി, വളരെ നല്ലരീതിയില്‍ അവതരിപ്പിച്ചു. അദ്ദേഹം മരണപ്പെട്ട് 33ാമത്തെ ദിവസമായ ഇന്ന്, കലാഭവന്‍ മണി എന്ന നടന്റെ അവസാനത്തെ പെര്‍ഫോമന്‍സ് കാണുക എന്നത്, വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു എന്ന് പറയാതെവയ്യ.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നിമിത്തം നിസ്സഹായനായ പിതാവായും, മകളെ ഏറെ സ്‌നേഹിക്കുന്ന മദ്ധ്യവയസ്‌കനായും, കലാഭവന്‍ മണി, ബാലന്‍ എന്ന കഥാപാത്രമായി മാറുകതന്നെ ചെയ്തു. ചിത്രം തുടങ്ങി, ഗൗരവതരമായ ഒരു രംഗത്തില്‍, ഒറ്റ ഷോട്ടില്‍ എടുത്ത ഒരു കരച്ചില്‍ രംഗം ഹൃദയഭേദകമാണ്. കലാഭവന്‍ മണിയുടെ മേക്കപ് പല സന്ദര്‍ഭങ്ങളിലും അപൂര്‍ണ്ണമായിരുന്നു.

സാദിഖ്, റീന ബഷീര്‍, മീനു കുര്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (12 minutes ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (31 minutes ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (57 minutes ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (1 hour ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (1 hour ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (2 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (2 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (2 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (2 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (2 hours ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (3 hours ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (3 hours ago)

Malayali Vartha Recommends