Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..


2014 ൽ നരേന്ദ്ര മോദി ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത ചടങ്ങ്..ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എടുത്തുമാറ്റാൻ മോദി..


കണ്ണൂരിൽ സി പി എം പടക്കം പൊട്ടുന്നതുപോലെ പൊട്ടി..സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം..പൊളിഞ്ഞ വിവരം പുറംലോകത്തെത്തിച്ചത് ടി.കെ..

25 വര്‍ഷം കൊണ്ട് എന്തു നേടി? പലരും കുത്തി നോവിച്ചപ്പോഴും പതറാതിരുന്നത് അവരുടെ സ്‌നേഹം

24 APRIL 2016 02:09 AM IST
മലയാളി വാര്‍ത്ത.

അഭിനയജീവതത്തിന്റെ 25 ാം വര്‍ഷം പൂര്‍ത്തിയാക്കുന്ന കാവ്യ മാധവന്‍ സ്വയം വിലയിരുത്തുകയാണ്. പലരും കുത്തി നോവിച്ചപ്പോഴും പതറാതിരുന്നത് ആരാധകരുടെ സ്‌നേഹം തന്നെയാണെന്ന് കാവ്യ ഉറച്ച് വിശ്വസിക്കുന്നു. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാവ്യ മനസ് തുറന്നത്.
കുട്ടിക്കാലത്ത് തന്നെ സിനിമയിലേക്ക് വന്നയാളാണ് ഞാന്‍. സിനിമ കരിയര്‍ ആക്കണമെന്നൊന്നും അന്നു ചിന്തിച്ചിരുന്നില്ല. പതിനാലാമത്തെ വയസില്‍ നായികയായി.
പിന്നീട് തുടരെത്തുടരെ സിനിമകള്‍ വന്നു തുടങ്ങി. സിനിമകള്‍ വര്‍ധിച്ചുവരുന്നതിനൊപ്പം ആരാധകരുടെ എണ്ണവും കൂടി വന്നു. അവര്‍ പലതരത്തിലാണ് തങ്ങളുടെ ആരാധന പ്രകടിപ്പിച്ചിരുന്നത്.
അച്ഛനിലൂടെയും അമ്മയിലൂടെയും മാത്രമേ അന്നുമിന്നും ആളുകള്‍ക്ക് എന്നെ സമീപിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എനിക്ക് വരുന്ന കത്തുകള്‍പോലും അവര്‍ വായിച്ച ശേഷമേ എന്റെ കൈയില്‍ തരികയുള്ളായിരുന്നു.
അങ്ങനെ തരുന്ന കത്തുകളില്‍നിന്ന് പ്രണയലേഖനങ്ങള്‍ ഒഴിവാക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. അവര്‍ ആ കത്തുകള്‍ കീറിക്കളയുമായിരുന്നു.
പക്ഷേ കീറിക്കളഞ്ഞ കത്തുകള്‍ ഞാന്‍ പെറുക്കിയെടുത്ത് കൂട്ടിച്ചേര്‍ത്ത് വായിക്കാന്‍ ശ്രമിച്ചിരുന്നു എന്നത് മറ്റൊരു സത്യം. സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ കൗതുകം എന്നല്ലാതെ എന്തു പറയാന്‍. ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ ചിരിവരും.
അക്കാലയളവില്‍ കുമളിയില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ ആരാധകനാണെന്നും പറഞ്ഞ് വീട്ടിലേക്ക് സ്ഥിരമായി വിളിക്കുമായിരുന്നു.
ഒരിക്കല്‍ ഞാന്‍ വീട്ടിലുണ്ടായിരുന്ന ദിവസം അയാള്‍ ഫോണ്‍ ചെയ്തു. അമ്മ ഫോണ്‍ എനിക്ക് തന്നു. അപ്പുറത്ത് കനഗംഭീര്യമല്ലാത്ത എന്നാല്‍ തീരെ മൃദുവാകാത്ത ഒരു ശബ്ദം. പതിനെട്ടോ ഇരുപതോ വയസു കാണും. തമിഴിലാണ് മുഴുവന്‍ സംസാരവും.
അമ്മ എന്നാണ് എന്നെ വിളിച്ചത്. പ്രായത്തിന് മൂത്ത ഒരാള്‍ അമ്മ എന്നു വിളിക്കുന്നതിന്റെ ജാള്യം എനിക്കുണ്ട്. എന്നാലും ഞാന്‍ നന്നായിട്ട് തന്നെ അയാളോട് പെരുമാറി.
അമ്മാവേ എനിക്ക് റൊമ്പ ഇഷ്ടം; അമ്മാ ഒടമ്പെല്ലാം നല്ലാ പാക്കണം. ഇന്ന് ഞാന്‍ കോവിലില്‍ പോയി അമ്മാവുക്ക് വേണ്ടി അര്‍ച്ചന പണ്ണിയാച്ച്എന്നിങ്ങനെയുള്ള സംഭാഷണമായിരുന്നു.
പിന്നീട് കൂടെക്കൂടെ എന്നെ വിളിക്കുമായിരുന്നു. അമ്മാ എവളോ നാളാച്ച് ഉങ്ക കുരല്‍ ഒന്നു കേട്ടിട്ട് എന്നും പറഞ്ഞ്.
കുറച്ചുകാലം കടന്നുപോയി.
ഒരു ദിവസം വിളിച്ചപ്പോള്‍ എന്നെ നേരില്‍ കാണണമെന്ന ആവശ്യം ഉന്നയിച്ചു. ഞാന്‍ വീട്ടിലുണ്ടാകാന്‍ സാധ്യതയുള്ള ദിവസമന്വേഷിച്ചു. അങ്ങനെ ഒരു ദിവസം അയാള്‍ ഞങ്ങളുടെ പഴയ വീട്ടിലേക്കു വന്നു.
അച്ഛനും അമ്മയും അയാളെ വീടിനുള്ളിലേക്ക് ക്ഷണിച്ചുവെങ്കിലും ഞാന്‍ ഇവിടെത്തന്നെ നിന്നോളാം, അമ്മാേവ ഒരുതവണ പാത്താല്‍ പോതും എന്നു പറഞ്ഞു. അമ്മ അകത്തുവന്ന് എന്നെ വിളിച്ചു. ഞാന്‍ പുറത്തേയ്ക്ക് വന്നതും അയാള്‍ എന്നെ തൊഴുത് വണങ്ങുംപോലെയൊക്കെ ചെയ്തു.
എനിക്കതിശയമായി ആദ്യമായിട്ടാണ് ഒരാള്‍ എന്നെ തൊഴുത് വണങ്ങുന്നത്. അതിനുള്ള യോഗ്യത എനിക്കുണ്ടോയെന്ന് ഒരുനിമിഷം ഞാന്‍ ചിന്തിച്ചു. ഞാന്‍ അകത്തേയ്ക്ക് ക്ഷണിച്ചുവെങ്കിലും അയാള്‍ അതിന് തയാറായില്ല.
അമ്മാവുടെ ഫോട്ടോ വച്ച് ഞാന്‍ എന്നും ആരാധിക്കും. അമ്മാ എനിക്ക് കടവുകള്‍ മാതിരി. അമ്മാവുടെ ഒരു ചെരിപ്പ് എനിക്ക് തരുമോ; എന്നും എനിക്ക് പൂജിക്കാനാണ്. എന്നു പറഞ്ഞു.
അതുവരെ ചിരിച്ചുകൊണ്ടിരുന്ന ഞാ ന്‍ ശരിക്കും ഞെട്ടി. അയ്യോ ചെരിപ്പൊന്നും തരാന്‍ പറ്റില്ല. അതൊക്കെ മോശമാണ്. എന്നു പറഞ്ഞു.
ഇല്ല അമ്മാ ഒരു ചെരിപ്പ് തന്നാലേ ഞാന്‍ പോകൂ.എന്ന് അയാള്‍ തറപ്പിച്ചു പറഞ്ഞു.
ഇതുകേട്ട് അച്ഛനും അമ്മയും അങ്ങോട്ടു വന്നു. അവര്‍ പറഞ്ഞിട്ടും അയാള്‍ കൂട്ടാക്കിയില്ല.
എനിക്ക് രണ്ടു ചെരുപ്പ് വേണ്ടാ ഒരു ചെരുപ്പെങ്കിലും വേണമെന്ന് ശാഠ്യം പിടിച്ചു.
അത് പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലാത്തതുകൊണ്ട് ഞങ്ങള്‍ തരില്ല എന്നു തറപ്പിച്ചു പറഞ്ഞു. അവസാനം അയാള്‍ കാലില്‍ വീഴാനും കരയാനുമൊക്കെ തുടങ്ങി. ഒടുവില്‍ എന്റെ ഒരു ജോഡി പഴയ ചെരുപ്പവിടെ കിടന്നതുംകൊണ്ട് അയാള്‍ പോയി.
ഇതെന്താ ഇങ്ങനെ എന്നുള്ള ചിന്തയായിരുന്നു എന്റെ മനസില്‍.
പിന്നീടങ്ങോട്ട് വിചിത്രമായി പെരുമാറുന്ന പല ആരാധകരും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.
ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ആരാധന എന്നത് ഒരു വ്യക്തിയുടെ മാത്രം വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കും എന്ന് മനസിലാക്കാന്‍ കഴിയുന്നു. അവര്‍ ഇങ്ങനെ ആയിരിക്കണമെന്ന് നമുക്കൊരിക്കലും വാശിപിടിക്കാന്‍ സാധിക്കുകയില്ല.
എന്റെ സിനിമ കണ്ടിട്ട് എന്നെ ഇഷ്ടമല്ലാത്തവരും ഇഷ്ടമുള്ളവരും ഉണ്ട്. അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്.
പക്ഷേ ഈ ചെരുപ്പ് സംഭവത്തില്‍ എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യമുണ്ട്. നടി അസിന്‍ തോട്ടുങ്കലിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.
അതെന്നെ ശരിക്കും ഞെട്ടിച്ചു. എന്റെ അടുത്ത് ചെരുപ്പിനായി വന്നയാളാണോ അസിന്റെ അടുത്തും ചെന്നത്?
സംശയനിവാരണം ചെയ്യാന്‍ ഒരു നിവൃത്തിയുമില്ല. കാരണം ആ ചെരുപ്പ് കൊണ്ടുപോയശേഷം അയാള്‍ എന്നെ വിളിക്കുകയോ പിന്നീട് വീട്ടില്‍ വരികയോ ചെയ്തിട്ടില്ല.
ഇതൊക്കെ പറഞ്ഞാലും ആരാധകരാണ് എന്റെ ഏറ്റവും വലിയ ശക്തി. ഒരു നടിയെന്ന നിലയില്‍ എന്റെ പോസിറ്റീവും നെഗറ്റീവും എല്ലാം കാര്യങ്ങളും ചൂണ്ടിക്കാട്ടുന്നത് അവരാണ്.
അവരുടെ ആരോഗ്യപരമായ വിമര്‍ശനമാണ് എന്നെ വളര്‍ത്തിയത്. അതിന് എപ്പോഴും ഞാന്‍ അവരോട് കടപ്പെട്ടിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (9 minutes ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (15 minutes ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (23 minutes ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (1 hour ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (2 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (3 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (3 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (4 hours ago)

Malayali Vartha Recommends