Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

എനിക്കു പറ്റിയ ചതി വേറെ ആര്‍ക്കും പറ്റരുതേ.... പ്രചരിക്കുന്ന വാര്‍ത്തകര്‍ തീര്‍ത്തും അസത്യമാണെന്ന് ഭാമ

24 APRIL 2016 12:18 PM IST
മലയാളി വാര്‍ത്ത.

തനിക്കു പറ്റിയ ചതി വേറെ ആര്‍ക്കും പറ്റരുതെന്ന് ഭാമ. തന്നെ ചതിച്ച് ഒപ്പം വിവാദങ്ങളിലേക്ക് വലിച്ചിഴച്ച ആളുടെ ഫോട്ടോയും ഡീറ്റൈലും പരസ്യപ്പെടുത്തിയിരിക്കുകയാണ് ഭാമ. സിനിമയെക്കാള്‍ കൂടുതല്‍ ഉദ്ഘാടനങ്ങളില്‍ പങ്കെടുത്ത ആളാണ് താനെന്നു ഭാമ വ്യക്തമാക്കി. ഇതുവരെ ഒരു രീതിയിലും വിവാദങ്ങള്‍ തന്റെ കരിയറില്‍ തന്നെ ഉണ്ടായിട്ടില്ല.
ഇന്നലെ മുവാറ്റുപുഴയില്‍ ഒരു വസ്ത്രവ്യാപാര സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ ചോദിച്ച പണം കിട്ടാത്തതിനാല്‍ ചടങ്ങിന് വിസമ്മതിച്ചെന്നും ആളുകള്‍ തടഞ്ഞു നിര്‍ത്തിയതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ പ്രതികരിച്ചുവെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ സംഭവത്തോട് പ്രതികരിച്ച് നടി ഭാമ രംഗത്തെത്തി. പ്രചരിക്കുന്ന വാര്‍ത്തകര്‍ തീര്‍ത്തും അസത്യമാണെന്ന് ഭാമ പറഞ്ഞു. സംഭവത്തില്‍ തന്നെ ചതിച്ചത് ഇവന്റ് മാനേജര്‍ ചമഞ്ഞെത്തിയ വ്യക്തിയാണെന്നാണ് ഭാമ വ്യക്തമാക്കിയത്. ശ്രീജിത്ത് രാജാമണി എന്നയാള്‍ തട്ടിപ്പുകാരനെന്നും ഭാമ പറഞ്ഞു. ഭാമയുടെ വാക്കുകളില്‍ നിന്ന്...
മൂവാറ്റുപുഴയിലെ രേവതി വെഡ്ഡിങ് സെന്റര്‍ ഉദ്ഘാനം ചെയ്യണം എന്നാവശ്യപ്പെട്ട് നാല് ദിവസം മുമ്പാണ് യൂണിക് മോഡല്‍ ആന്‍ഡ് ഇവന്റ് കാസ്റ്റിങ് ഡയറക്ടര്‍ എന്ന് പറഞ്ഞുകൊണ്ട് ശ്രീജിത്ത് രാജാമണി എന്നാ ആള്‍ തന്നെ തന്നെ സമീപിച്ചത്. ആദ്യം ഫോണിലാണ് ഇയാള്‍ വിളിച്ചത്. ഉദ്ഘാടനത്തിന്റെ കാര്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് സാധാരണയായി രണ്ടര ലക്ഷം രൂപയാണ് താന്‍ വാങ്ങുന്നതെന്ന് ഫോണില്‍ അറിയിക്കുയയും ചെയ്തു.
അപ്പോള്‍ ഫോണ്‍വച്ച ശേഷം പിന്നീട് തന്നെ വിളിച്ചു വസ്ത്രമുടമയും ഈ തുകക്ക് ഓക്കേ ആണെന്ന് ഇയാള്‍ അറിയിച്ചു എന്ന് പറയുകയായിരുന്നു. ആദ്യമായിട്ടാണ് ഇയാളുമായി സംസാരിക്കുന്നത്. അഡ്വാന്‍സ് തുക ഒരു ലക്ഷം പിറ്റേ ദിവസം തന്നെ വേണമെന്ന് ശ്രീജിത്തിനോട് ഞാന്‍ പറഞ്ഞിരുന്നു. ഇതിന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു. അക്കൗണ്ടില്‍ പണം ഇടാം എന്നാണ് പറഞ്ഞത്. എന്നാല്‍, പിറ്റേ ദിവസം അക്കൗണ്ടില്‍ തനിക്ക് ലഭിച്ചത് 15000 രൂപ മാത്രമായിരുന്നു.
പണം കുറഞ്ഞതു കാണിച്ച് ഇയാളെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ അന്ന് ഉല്‍ഘാടന ദിവസം രാവിലെ മുഴുവന്‍ തുകയും വാങ്ങി നല്‍ക്കാമെന്നായിരുന്നു മറുപടി നല്‍കിയത്. തുടര്‍ന്ന് ഉല്‍ഘാടന ദിവസം രാവിലെ ഇയാള്‍ ഉദ്ഘാടനത്തിനായി വിളിക്കാന്‍ എറണാകുളത്തുള്ള ഫ്‌ലാറ്റില്‍ എത്തുകയായിരുന്നു. പ്രതിഫല തുകയെ കുറിച്ച് ചോദിച്ചപ്പോള്‍ നാളെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് പറഞ്ഞു. പക്ഷേ, അപ്പോഴേക്കും ചടങ്ങുകള്‍ കഴിയില്ലേ, പിന്നെ കിട്ടിയില്ലെങ്കില്‍ ആരോട് ചോദിക്കുമെന്നും ചോദിച്ചു. എന്റെ വൈമനസ്യം കണ്ട് പണം അവിടെ ചെന്ന് വാങ്ങി നല്‍കാമെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്.
അവിടെ തന്നെ കാത്തുനില്‍ക്കുന്ന ജനപ്രതിനിധികള്‍ അടക്കമുള്ളവരെ മുഷിപ്പിക്കേണ്ട എന്നും ഞാന്‍ കരുതി. ഇതോടെയാണ് പണം മുഴുവന്‍ ലഭിക്കാതിരുന്നിട്ടും മൂവാറ്റുപുഴക്ക് പോകാന്‍ തീരുമാനിച്ചത്. അവിടെ എത്തിയപ്പോള്‍ ജനക്കൂട്ടത്തിന്റെ ഇടയ്ക്കു വണ്ടി ഇട്ടു. ബാക്കി പണം വാങ്ങി വാരമെന്നു പറഞ്ഞു ഇയാള്‍ മുങ്ങി. പിന്നീട് ഇയാളെ ഞാന്‍ കണ്ടിട്ടില്ല. തുടര്‍ന്ന് ആരെയും മുഷിപ്പിക്കാതെ ഉദ്ഘാടനം ചെയ്തു മടങ്ങുകയാണ് ഉണ്ടായത്. താന്‍ പണത്തെക്കാള്‍ കൂടുതല്‍ അവിടെ കാണിച്ചത് ഒരു നന്മ ആയിരുന്നു ഭാമ പറഞ്ഞു.
ഉദ്ഘാടന ചടങ്ങുകള്‍ കഴിഞ്ഞു വസ്ത്രമുടമയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ചതി അറിയുന്നതെന്നും ഭാമ പറഞ്ഞു. രണ്ടര ലക്ഷം ആവശ്യപെട്ടു എന്നുള്ളത് ഇയാള്‍ ഉടമയില്‍ നിന്ന് മറച്ചു വച്ച് ഒരു ലക്ഷം രൂപയാണ് പ്രതിഫലം എന്നാണ് ഇയാള്‍ അവര്‍ക്ക് കൊടുത്ത വാഗ്ദാനം. ഇതില്‍ നിന്നും 50000 രൂപ അഡ്വാന്‍സ് വാങ്ങിയ ഇയാള്‍ തനിക്കു ബാങ്ക് വഴി തന്നത് വെറും 15000 രൂപ ആണെന്നും ഭാമ പറയുന്നു. മാത്രമല്ല, തന്നെ കാറില്‍ ഇരുത്തി ഉടമയോട് നടി വാക്കു മാറ്റിയെന്നും ഇപ്പോള്‍ ഉദ്ഘാടനത്തിന് ഒരു ലക്ഷത്തിന് പകരം രണ്ടര ലക്ഷം വേണമെന്ന് അറിയിച്ചതായും സ്ഥാപന ഉടമ പിന്നീട് തന്നോട് വ്യക്തമാക്കിയെന്നും അവര്‍ പറയുന്നു.
താന്‍ കാര്യങ്ങള്‍ വിശദീകരിച്ചതോടെ നടന്ന കാര്യങ്ങള്‍ വസ്ത്രമുടമയ്ക്ക് ബോധ്യമായി. തുടര്‍ന്ന് അവര്‍ ഇവന്റ് മാനേജര്‍ പറഞ്ഞ തുക തനിക്കു തന്നാല്‍ മതിയെന്ന് പറഞ്ഞു. ആ തുക വാങ്ങി താന്‍ തിരിച്ചു പോകുകയാണ് ഉണ്ടായതെന്നും ഭാമ വ്യക്തമാക്കുന്നു. ശ്രീജിത്ത് രാജാമണിയാണ് തന്നെ ചതിച്ചതെന്നും ഇയാള്‍ വലിയ തട്ടിപ്പുകാരനാണെന്നും ചൂണ്ടിക്കാട്ടി ഭാമ ഇതേക്കുറിച്ച് ഫേസ്ബുക്കിലും പോസ്റ്റിട്ടിട്ടുണ്ട്. ഫോട്ടോ സഹിതമാണ് ഭാമ ഫേസ്ബുക്കില്‍ കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (23 minutes ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (34 minutes ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (59 minutes ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (1 hour ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (2 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (2 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (3 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (3 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (3 hours ago)

Malayali Vartha Recommends