മീരാനന്ദന് ഒറ്റയ്ക്ക് കഴിയണം

തനിക്ക് ഒറ്റയ്ക്ക് കഴിയുന്നതാണ് ഇഷ്ടമെന്ന് നടി മീരാ നന്ദന്‍. ദുബയിലെ ഒറ്റയ്ക്കുള്ള ജീവിതമായിരിക്കും ഇതിനൊക്കെ പ്രേരിപ്പിച്ചതെന്നും താരം പറഞ്ഞു. കല്യാണം കഴിക്കാന്‍ തീരെ താല്‍പര്യമില്ല. കല്യാണം വേണോ എന്നൊക്കെ ചിലപ്പോള്‍ ആലോചിക്കാറുണ്ട്. അതിന്റെ ആവശ്യമുണ്ടോ എന്നും ചിലപ്പോള്‍ ചിന്തിക്കും. ഒറ്റയ്ക്കുള്ള ഇപ്പോഴത്തെ ജീവിതത്തിനിടയില്‍ തോന്നുന്നതാണോ ഇതെന്നും അറിയില്ല. എന്തായാലും ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ല.
ഇഷ്ടം തോന്നിയാണ് ആര്‍.ജെയായി ജോലി തുടങ്ങിയത്. എന്നാല്‍ തനിക്ക് തോന്നിയാല്‍ ജോലി ഉപേക്ഷിക്കുമെന്നും താരം പറഞ്ഞു. സിനിമയില്‍ അഭിനയിക്കാന്‍ റേഡിയോ ഉടമകള്‍ അനുമതിയും നല്‍കുന്നുണ്ട്. റേഡിയോ ജോക്കിയായ ശേഷം വെറുതേയിരിക്കാന്‍ തോന്നുന്നതേയില്ല. അതേ സമയം സിനിമകളുടെ ഇടയില്‍ വെറുതേ ഇരുന്നിട്ടുമുണ്ട്. ദുബയിലെ ഏകാന്ത ജീവിതത്തില്‍ പലപ്പോഴും മടുപ്പ് തോന്നിയിട്ടുണ്ടെന്ന് താരം പറഞ്ഞു. അമ്മയാണ് താരത്തിന്റെ പെറ്റ് . അമ്മയെ വിട്ട് നില്‍ക്കുന്നകാര്യം ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. മുമ്പ് ചെറിയ യാത്ര വേണമെങ്കിലും അമ്മ വേണമായിരുന്നു.
ഇന്‍ഡിപെന്‍ഡന്റാവുക എന്നത് തനിക്ക് ചിന്തിക്കാന്‍ പറ്റാത്ത കാര്യമായിരുന്നെന്ന് മീര പറഞ്ഞു. ഒരു വര്‍ഷമായി അതിന് കഴിഞ്ഞു. കുക്കിംഗ് അറിയില്ലായിരുന്നു. എന്നാല്‍ അതിനൊക്കെ മാറ്റം വന്നു. ഭാഷയിലും മാറ്റമുണ്ടായി. ഇപ്പോള്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ വരെ ഒറ്റയ്ക്കാണ് വാങ്ങുന്നത്. അമ്മയുടെ തണലില്‍ എന്നും ജീവിക്കാന്‍ പറ്റില്ലല്ലോ. ആ തിരിച്ചറിവ് ഉണ്ടായത് ദുബയിലെ ജീവിതത്തിലാണെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























