ഒന്‍വിയുടെ പാട്ട് പത്മരാജന്‍ മാറ്റി ശ്രീകുമാരന്‍ തമ്പിയുടെ ഒന്നാം രാഗം വന്നു

തൂവാനത്തുമ്പികളില്‍ പത്മരാജന്‍ ആദ്യം ഒ.എന്‍.വി കുറുപ്പിനെ കൊണ്ടാണ് പാട്ട് എഴുതിച്ചത്. അതും ട്യൂണിട്ട ശേഷം. ഇനി നിന്റെ മനസിന്റെ കൂട് തുറന്നതില്‍ ഒരു മിന്നാമിനുങ്ങിയെ... എന്നതായിരുന്നു വരി. എന്നാല്‍ സിനിമയുടെ റഷ് കണ്ട് കഴിഞ്ഞപ്പോള്‍ പാട്ടില്‍ കുറച്ച് എനര്‍ജി വേണമെന്ന് പത്മരാജന് തോന്നി. അങ്ങനെ പുതിയ ട്യൂണ്‍ കേള്‍പ്പിച്ചപ്പോള്‍ ഒ.എന്‍.വിക്ക് ഇഷ്ടമായില്ല. ട്യൂണിന് അനുസരിച്ച് എഴുതില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ശ്രീകുമാരന്‍ തമ്പിയെ പത്മരാജന്‍ വിളിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തമ്പി സാറ് പാട്ട് എഴുതിയത്.
മേഘം പൂത്ത് തുടങ്ങി... മോഹം പെയ്തു തുടങ്ങി.... ആ ഗാനം സൂപ്പര്‍ ഹിറ്റായി. അന്നൊക്കെ ഗായകരും ഇന്‍സ്ട്രുമെന്റ് ചെയ്യുന്നവരും ഒരു മുറിയില്‍ കാണും. അതുകൊണ്ട് എല്ലാവരും തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നെന്ന് ഗായകന്‍ വേണുഗോപാല്‍ ഓര്‍മിച്ചു. വേണുഗോപാലിന്റെ എക്കാലത്തെയും മികച്ച ഗാനമാണ് മേഘം പൂത്ത് തുടങ്ങി... ഇന്ന് ഓരോരുത്തരും അവരവരുടെ സൗകര്യത്തിന് വന്നാണ് പാടിയിട്ട് പോകുന്നത്. എന്നാലും പുതുതലമുറയെ തനിക്ക് ഇഷ്ടമാണെന്ന് വേണുഗോപാല്‍ പറഞ്ഞു. വളരെ ലാഘവത്തോടെയാണ് അവര്‍ ജീവിതത്തെ കാണുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























