പ്രതീക്ഷയോടെ കളിക്കളത്തിലേക്ക്.... ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം...ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു

ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടത്തിൽ ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു.
കഴിഞ്ഞ പ്രാവശ്യം ഹാങ്‌ഷോ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യ, അതേ വിജയം ആവർത്തിച്ച് കിരീടം നിലനിർത്താനുള്ള ഉറച്ച പ്രതീക്ഷയിലാണ് കളത്തിലിറങ്ങുന്നത്. സെമിഫൈനലിൽ ബംഗ്ലാദേശിനെ 114 റൺസിന് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്.
മറുവശത്ത് കരുത്തരായ പാകിസ്ഥാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക ഫൈനൽ പോരാട്ടത്തിന് ടിക്കറ്റെടുത്തത്. കഴിഞ്ഞയാഴ്ച നടന്ന ഏഷ്യാകപ്പ് ഫൈനലിലും ശ്രീലങ്കയെ കീഴടക്കി ഇന്ത്യ കിരീടം നേടിയിരുന്നു. അതിന്റെ തുടർച്ചയെന്നോണം മികച്ച ഫോമിലുള്ള ഇന്ത്യൻ സംഘം ഏഷ്യൻ ഗെയിംസിലും സ്വർണ്ണത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇത്തവണത്തെ ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണമാണ് ഇന്ത്യൻ വനിതകൾ ലക്ഷ്യമിടുന്നത്.
"
https://www.facebook.com/Malayalivartha


























