പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് ചൊവ്വാഴ്ച 100 നാൾ തികയും. സാധാരണക്കാരായ തൊഴിലാളികൾക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരികൾക്കുമടക്കം യാത്രയിൽ വലിയ സാമ്പത്തിക ആശ്വാസമായ പദ്ധതി ഇതിനോടകം ജനപ്രിയമായി മാറിക്കഴിഞ്ഞു. രാവിലെയും വൈകുന്നേരവുമുള്ള യാത്രാച്ചെലവിലെ മിച്ചം കണക്കാക്കിയാൽ 2000-4000 രൂപയുടെ പരോക്ഷ വേതനവർധനവാണ് സ്ത്രീ തൊഴിലാളികൾക്ക് ലഭിച്ചിരിക്കുന്നത്.
കേരളത്തിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയാണ് 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി.കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി ആരംഭിച്ചിട്ട് 100 ദിവസം പൂർത്തിയാകുന്നതിന്റെ ഭാഗമായി നാളെ സാരി വിതരണം സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
പദ്ധതിയുടെ ഭാഗമായി വനിതാ ജീവനക്കാർക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾക്കുമാണ് സാരി വിതരണം ചെയ്യുന്നത്.'പ്രിയദർശിനി' പദ്ധതി വളരെ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി സി.പി ജോൺ വ്യക്തമാക്കി. നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നത്. വരുന്ന ദിവസങ്ങളിലും ഇതേ രീതിയിൽ തന്നെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



























