Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം

21 SEPTEMBER 2026 04:23 PM IST
മലയാളി വാര്‍ത്ത

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതിനായി മാലൂര്‍ പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ തയ്യാറാക്കിയ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' തുറന്നു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് ഐഎഎസ് ലാബ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വി.കെ. സനോജ് എംഎല്‍എ വിശിഷ്ടാതിഥിയായിരുന്നു. സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ് ഫൗണ്ടര്‍ റോബിന്‍ ടോമി സംബന്ധിച്ചു. ആധുനിക അഡിറ്റീവ് മാനുഫാക്ചറിംഗ് സാങ്കേതികവിദ്യയിലൂടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങളെ ആശയങ്ങളാക്കിയും, അതിനെ പ്രായോഗിക ഉപകരണങ്ങളാക്കിയും മാറ്റി കുട്ടികളില്‍ സഹാനുഭൂതി വളര്‍ത്തുകയാണ് സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബിന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥികളില്‍ ചെറിയ പ്രായത്തില്‍ തന്നെ സാമൂഹിക പ്രതിബദ്ധതയും അനുകമ്പയും വളര്‍ത്തിയെടുക്കാന്‍ ഇത്തരം പദ്ധതികള്‍ സഹായിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സാങ്കേതികവിദ്യയെ കേവലം അറിവിനായി മാത്രം ഉപയോഗിക്കാതെ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൈത്താങ്ങാക്കി മാറ്റാന്‍ കുട്ടികള്‍ മുന്നോട്ടുവരുന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബിലൂടെ എല്ലാവരെയും ഉള്‍പ്പെടുത്തുന്ന വിദ്യാഭ്യാസത്തിന് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് പനമ്പറ്റ ന്യൂ യു.പി സ്‌കൂളെന്ന് വി.കെ. സനോജ് എംഎല്‍എ അഭിപ്രായപ്പെട്ടു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ഭിന്നശേഷി വിദ്യാര്‍ത്ഥികളെയും സഹായിക്കാന്‍ ഇതിലൂടെ സാധിക്കും. മറ്റുള്ളവര്‍ക്കായി സ്വന്തം കൈകൊണ്ട് എന്തെങ്കിലും നിര്‍മ്മിച്ചു നല്‍കുന്നതിലൂടെ മാത്രമാണ് യഥാര്‍ത്ഥ സഹാനുഭൂതി കുട്ടികള്‍ക്ക് പഠിച്ചെടുക്കാനാവുന്നതെന്ന് പദ്ധതി വിശദീകരിച്ചുകൊണ്ട് സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ് ഫൗണ്ടര്‍ റോബിന്‍ ടോമി പറഞ്ഞു. ഈ പദ്ധതിയിലൂടെ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പ്രശ്നം കണ്ടെത്തുകയും അതിന് ഉതകുന്ന പരിഹാരം കാണുകയും വികലാംഗര്‍ക്കും പ്രായമായവര്‍ക്കും ആവശ്യമായ സഹായ ഉപകരണങ്ങള്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചു നല്‍കുകയും ചെയ്യുന്നു. പലപ്പോഴും ഉള്‍ക്കൊള്ളല്‍ അഥവാ 'ഇന്‍ക്ലൂഷന്‍' എന്നത് പാഠപുസ്തകങ്ങളിലെ ഒരു വിഷയം മാത്രമായി ഒതുങ്ങാറാണ് പതിവ്. എന്നാല്‍ 'സംനിത' അതിനെ ഒരു പ്രായോഗിക കളരിയായി മാറ്റുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം ഒ. പ്രസാദ്, വാര്‍ഡ് മെമ്പര്‍ കെ. വിജിത്ത്, സ്‌കൂള്‍ കമ്മിറ്റി ട്രഷറര്‍ ചമ്പാടന്‍ ജനാര്‍ദ്ദനന്‍, സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് ഇ. നാരായണന്‍, പി.ടി.എ പ്രസിഡന്റ് എം. ഹാഷിം, മദര്‍ പി.ടി.എ പ്രസിഡന്റ് ശാരിക രാജേഷ്, കെ.കെ. ഷീന, മട്ടന്നൂര്‍ എ.ഇ.ഒ കെ. ബിന്ദു, പുനര്‍ജീവ സി.ഇ.ഒ സ്മിത റോസ് മേരി ജോര്‍ജ്ജ്, സി.ഡി.ഒ രശ്മി രവീന്ദ്രനാഥന്‍, സംനിത ലീഡ് ഡിനോജ് ഡേവിസ്, സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് ഇ. നാരായണന്‍, ഹെഡ് മാസ്റ്റര്‍ ടി.പി. രഞ്ജിത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു  (4 hours ago)

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (5 hours ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (5 hours ago)

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (5 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (5 hours ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (5 hours ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (9 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (9 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (9 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (9 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (9 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (10 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (10 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (10 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (10 hours ago)

Malayali Vartha Recommends