അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..

എറണാകുളം കണ്ടെയ്നർ റോഡിൽ അപകടത്തിൽപ്പെട്ട യുവാവിനെ സ്വന്തം പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റാൻ മുഖ്യമന്ത്രി വി ഡി സതീശൻ നേതൃത്വം നൽകിയത് വലിയ ചർച്ചയായിരുന്നു. ബൈക്ക് യാത്രക്കാരനായ മുളവുകാട് സ്വദേശി ആൽഫി പെരേരയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടം നടന്ന സ്ഥലത്തുകൂടി കടന്നുപോവുകയായിരുന്ന മുഖ്യമന്ത്രി വി ഡി സതീശൻ, ഉടൻ തന്നെ അപകടത്തിൽപ്പെട്ട ആൽഫിയെ ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ ആൽഫിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് ഡോക്ടർ മനോജ് വെള്ളനാട് എഴുതിയ കുറിപ്പാണ് ജനശ്രദ്ധ നേടുന്നത്. മുഖ്യമന്ത്രിയുടെ പ്രവൃത്തി അഭിനന്ദനീയമാണെന്നും എന്നാൽ അതിന്റെ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ സങ്കടമാണ് തോന്നിയതെന്നുമാണ് ഡോക്ടർ മനോജ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.കമന്റ്... ഡോക്ടർ പറഞ്ഞത് പ്രായോഗികമായി ശരിയായിരിക്കും.
പക്ഷേ റോഡിൽ ജീവനോട് മല്ലടിച്ചു കിടക്കുന്ന ചോര വാർന്നൊലിക്കുന്ന ഒരു മനുഷ്യനെ സ്പൈൻ ബോർഡ് വരുന്നതുവരെ അവിടെത്തന്നെ കിടത്തണം എന്നാണോ ഉദ്ദേശിക്കുന്നത്?. മുഖ്യമന്ത്രി ചെയ്തത് മനുഷ്യത്വപരമായ നടപടിയാണ്. 'പിന്നെ ഡോക്ടർക്ക് മുഖ്യമന്ത്രി തന്ത്രപൂർവ്വം വിമർശിപ്പിക്കണം. അത്യാവശ്യം പോസ്റ്റിന് റീച്ച് കിട്ടി വൈറലാവണം"- ഇങ്ങനെ ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ.?.., പരിക്കേറ്റ ഒരാളെ കണ്ടാൽ കൈയിലുള്ള ഏത് വാഹനത്തിലും അടിയന്തരമായി ആശുപത്രിയിലെത്തിക്കാനാണ് സാധാരണക്കാർ പോലും ശ്രമിക്കാറുള്ളത് ആംബുലൻസിനായി കാത്തുനിൽക്കാതെ.
നിരവധി അപകട സ്ഥലങ്ങളിൽ, ഓട്ടോറിക്ഷക്കാരും ബൈക്ക് യാത്രക്കാരും വരെ പരിക്കേറ്റവരെ സ്വന്തം വാഹനത്തിൽ ആശുപത്രിയിലെത്തിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇവിടെ മുഖ്യമന്ത്രി ചെയ്തതും അതുതന്നെയാണ്. സ്വന്തം വാഹനം ലഭ്യമായിരുന്നപ്പോൾ, വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതെ രോഗിയെ ഉടൻ ആശുപത്രിയിലെത്തിക്കാൻ തീരുമാനിച്ചു. ഇനി ഇതിന് വിപരീതമായി ചിന്തിച്ചാൽ ആംബുലൻസ് വരുന്നതുവരെ കാത്തുനിന്നിരുന്നെങ്കിൽ, "സ്വന്തം വാഹനം ഉണ്ടായിരുന്നിട്ടും രോഗിയെ വേഗം ആശുപത്രിയിലെത്തിക്കാൻ മനസ്സ് കാണിച്ചില്ല" എന്ന വിമർശനം തന്നെ ഉയർന്നുവരുമായിരുന്നു...,
മറ്റൊരു കമന്റ്..അപ്പോ നാളെ മുതൽ എല്ലാവരും ഡോക്ടർ പറഞ്ഞ ബോർഡ് ആയിട്ട് സഞ്ചരിക്കണം.റോഡിൽ അപകടം ഉണ്ടായാൽ ആളെ ശാസ്ത്രീയമായി എടുക്കണം.NB ജീവൻ പോയാലും ആളെ എടുത്ത് ഹോസ്പിറ്റലിൽ എത്തിക്കരുത്.റൂൾസ് റെഗുലേഷൻസ് നോക്കണം.ഒക്കെ..പോസ്റ്റിന്റെ പൂർണരൂപംറോഡിൽ അപകടത്തിൽ പെട്ട് അബോധാവസ്ഥയിൽ കിടന്ന മനുഷ്യനെ സ്വന്തം പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റാൻ മുഖ്യമന്ത്രി നേതൃത്വം നൽകിയത് അഭിനന്ദനീയം. ആദ്യം ആ വാർത്തയുടെ ടൈറ്റിൽ ഒന്ന് രണ്ടിടത്ത് കണ്ടപ്പോൾ നല്ല കാര്യമാണല്ലോ എന്ന് തോന്നിയിരുന്നു.
സന്തോഷവും തോന്നി. എന്നാൽ ആ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ സങ്കടമാണ് തോന്നിയത്.കാരണം ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്. ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരമാണ്. അപകടത്തിൽ പരിക്കേറ്റ് കിടക്കുന്നയാൾക്ക് ബോധമുണ്ടെങ്കിലും ഇല്ലെങ്കിലും ശാസ്ത്രീയമായി ട്രോമ പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ അയാളെ കൈകാര്യം ചെയ്യാൻ പാടുള്ളൂ....
https://www.facebook.com/Malayalivartha



























