കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന് ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

പൊതുഗതാഗതമേഖലയെ സംരക്ഷിക്കണമെന്നും കെഎസ്ആർടിസിയെ തകർക്കുന്ന നയങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ട് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു ) ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും. വൈകുന്നേരം നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽ നിന്ന് ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കുന്നതാണ്. പൊതുയോഗം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നാളെ നടക്കുന്ന കെഎസ്ആർടിഇഎ ജനറൽ കൗൺസിലിനു മുന്നോടിയായാണ് റാലി. ആനത്തലവട്ടം ആനന്ദൻ നഗറിൽ (മാഞ്ഞാലിക്കുളം ശിക്ഷക് സദൻ) നടക്കുന്ന കെഎസ്ആർടിഇഎ സംസ്ഥാന വാർഷിക ജനറൽ കൗൺസിൽ രാവിലെ 10ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നതാണ്.
"https://www.facebook.com/Malayalivartha


























