കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കാനഡയില്‍ ട്രെയിനിംഗിനിടയിലുണ്ടായ വിമാനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശിയായ മനോജ് ശിവകുമാര്‍, പുതുച്ചേരി സ്വദേശിയായ ശ്രീശരണ്‍ തിരുജ്ഞാനസംബന്ധം എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടം നടന്നതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്‌സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു വിദ്യാര്‍ത്ഥികളുടെ വേര്‍പാടില്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
വിമാന പരിശീലനത്തിനിടയിലാണ് അപകടം സംഭവിച്ചത് എന്നതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് കനേഡിയന്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സര്‍വീസും പൊലീസും സംയുക്തമായി അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























