അഴിമതിപ്പണം കുടുംബത്തിലേക്ക് ഒഴുകി?! പിണറായി കുടുംബത്തിന്റെ കണ്ണൂരിലെ കോടികളുടെ ആസ്തികൾ മരവിപ്പിക്കാൻ നീക്കം: ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

സി.എം.ആർ.എൽ.-എക്സാലോജിക് ദുരൂഹ പണമിടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയുടെ കണ്ണൂരിലെ 80 സെന്റ് സ്ഥലവും ഫ്ലാറ്റും ഉൾപ്പെടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഔദ്യോഗിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു.എന്നാൽ ഇതിനേക്കാൾ വലിയ പ്രഹരമായി മാറിയിരിക്കുന്നത് അഡ്വക്കേറ്റ് ജനറൽ സമർപ്പിച്ച പുതിയ നിയമോപദേശമാണ്. യാതൊരു സേവനവും നൽകാതെ വീണ വിജയൻ കോടികൾ കൈപ്പറ്റിയത് പിണറായി വിജയന് വേണ്ടിയുള്ള നേരിട്ടുള്ള കൈക്കൂലിയായി കണക്കാക്കാമെന്നും, അഴിമതി നിരോധന നിയമപ്രകാരം മുൻ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കേസ് നിലനിൽക്കുമെന്നും എ.ജി വ്യക്തമാക്കുന്നു. മരുമകൻ മുഹമ്മദ് റിയാസിനെതിരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദ്യ കുറ്റവും ചുമത്താം.
https://www.facebook.com/Malayalivartha



























