തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 6 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി പെരുന്തലൈവർ കാമരാജ് പ്രഭാതഭക്ഷണ പദ്ധതിയുടെ വിപുലീകരണം ചെന്നൈ തിരുവൺമിയൂരിലെ ഗാന്ധിഗ്രാമം കോർപ്പറേഷൻ സ്കൂളിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളുടെ പോഷകാഹാരം ഉറപ്പാക്കുന്നതിനും സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ പദ്ധതി വിലയിരുത്തുന്നത്. പദ്ധതിയുടെ ഭാഗമായി വിജയ് കുട്ടികളോടൊപ്പം നിലത്തിരുന്ന് പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























