സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.

മാസപ്പടി കേസിൽ ഇഡി കത്തിന്മേൽ സർക്കാർ തീരുമാനം ഇന്ന്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനായിരിക്കും തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും. പിണറായിക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കാമെന്നായിരുന്നു എജിയുടെ നിയമോപദേശം. ആഭ്യന്തരസെക്രട്ടറി നിയമോപദേശം ആഭ്യന്തരമന്ത്രിക്ക് കൈമാറി.
സി.എം.ആര്‍.എല്‍-എക്സാലോജിക് വിവാദ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൂലി കൈപ്പറ്റിയെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഗുരുതര ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയേറുന്നു. കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ വിജിലന്‍സിന് അനുമതി നല്‍കുന്നത് സംബന്ധിച്ച നിര്‍ണായക തീരുമാനത്തിനായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.
അഡ്വക്കേറ്റ് ജനറലില്‍ (എ.ജി) നിന്ന് അനുകൂല നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം.സി.എം.ആര്‍.എല്‍ ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാവുന്നതാണെന്നും, നേരിട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയോ അതല്ലെങ്കില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്യാമെന്നുമാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നല്‍കിയിട്ടുള്ള നിയമോപദേശം. തടസ്സങ്ങളില്ലാതെ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ അന്വേഷണ ഏജന്‍സിക്ക് നിയമപരമായ എല്ലാ അധികാരങ്ങളുമുണ്ടെന്ന് എ.ജി വ്യക്തമാക്കിയതോടെയാണ് ആഭ്യന്തര വകുപ്പ് തുടര്‍നടപടികളിലേക്ക് വേഗത്തില്‍ നീങ്ങുന്നത്.
https://www.facebook.com/Malayalivartha


























