സതീശന് അനുസരണയില്ലത്രേ! പിണറായിക്ക് വലിയ സങ്കടം... സംഭവത്തിൽ ഒരു ഗുട്ടൻസുണ്ട് അത് പിണറായിക്കറിയാം

കോൺഗ്രസിന്റെ ദേശീയ നേതൃത്വം പറയുന്നത് മുഖ്യമന്ത്രി വിഡി സതീശൻ അനുസരിക്കുന്നില്ലെന്ന് പിണറായി വിജയൻ പരാതി പറഞ്ഞതിന് പിന്നിൽ ഒരു രഹസ്യമുണ്ട്.
കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം ആരെ തൃപ്തിപ്പെടുത്താനാണെന്ന് പറയേണ്ടതില്ലെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്.
ലേബർ കോഡ് വിഷയത്തിലെ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെപ്പോലും തൃണവൽഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രി എൻഡിഎ സർക്കാർ നയങ്ങളെ അതേപടി പിൻപറ്റുന്നതെന്നും പിണറായി പറഞ്ഞു. ലേബർ കോഡ് തൊഴിലാളികളുടെ അവകാശത്തെ ബാധിക്കാത്ത രീതിയിൽ നടപ്പാക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞിരുന്നു. ഇതിന് ഫെയ്സ്ബുക്കിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ടെന്നും അതിനായി നിയമനിർമ്മാണം നടത്താമെന്നും എൽഡിഎഫ് സർക്കാർ നിയോഗിച്ച കമ്മിഷൻ റിപ്പോർട്ട് നൽകിയിരുന്നുവെന്നും എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ അത് നടപ്പിലാക്കാൻ സാധിച്ചില്ലെന്നും പിണറായി വിജയൻ വിശദീകരിച്ചു.
പ്രതിപക്ഷ നേതാവിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇതാണ്.
കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം ആരെ തൃപ്തിപ്പെടുത്താനാണെന്ന് പറയേണ്ടതില്ല. ലേബർ കോഡ് വിഷയത്തിലെ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെപ്പോലും തൃണവൽഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രി എൻഡിഎ സർക്കാർ നയങ്ങളെ അതേപടി പിൻപറ്റുന്നത്.
അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ ലേബർ കോഡിന്റെ വിജ്ഞാപനം 2025 നവംബറിലാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. പാർലമെന്റിൽ ലേബർ സ്റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ച ഒരു മാറ്റം പോലും അംഗീകരിക്കാതെ പൂർണ്ണമായും കോർപറേറ്റ് താൽപ്പര്യങ്ങൾ നടപ്പാക്കാനായാണ് ലേബർ കോഡുകൾ കൊണ്ടുവന്നത്. ലേബർ കോഡ് കേരളത്തിൽ നടപ്പിലാക്കില്ലെന്നാണ് അന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചത്.
ലേബർ കോഡിനെ പറ്റി വിശദമായി പഠിക്കുന്നതിന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് വി ഗോപാൽ ഗൗഡ അധ്യക്ഷനായ ഒരു കമ്മീഷനെ എൽഡിഎഫ് സർക്കാർ 2026 ജനുവരി 22 ന് നിയമിക്കുകയുണ്ടായി. കമ്മീഷൻ 2026 മാർച്ച് 5 ന് ഫെബ്രുവരിയിൽ റിപ്പോർട്ട് കൈമാറുകയും ചെയ്തു. തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ടെന്നും അതിനായി നിയമനിർമ്മാണം നടത്താമെന്നും റിപ്പോർട്ട് വ്യക്തമാക്കി.
കമ്മീഷൻ റിപ്പോർട്ട് കിട്ടിയ ഉടൻ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാൽ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ എൽഡിഎഫ് സർക്കാരിന് കഴിയാതെ പോയി.
ഗോപാൽ ഗൗഡ കമ്മീഷന്റെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്തുണ്ട്. എന്നാൽ കമ്മീഷൻ റിപ്പോർട്ടിനെ അവഗണിച്ചുകൊണ്ട് കേരളത്തിൽ ലേബർ കോഡ് നടപ്പിലാക്കാൻ മുഖ്യമന്ത്രി വ്യഗ്രത കൂട്ടുകയാണ്. ലേബർ കോഡിലെ ഒന്നോ രണ്ടോ നിർദേശങ്ങളിൽ മാത്രമാണ് പ്രശ്നമെന്നു പറഞ്ഞുകൊണ്ട് കാര്യങ്ങളെ നിസ്സാരവൽക്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സംഘപരിവാർ അജണ്ട നടപ്പാക്കാൻ പിഎം ശ്രീയിലും വഖഫ് ഭേദഗതി നിയമത്തിലും ഉൾപ്പെടെ കണ്ട അതേ വ്യഗ്രതയാണ് ലേബർ കോഡ് വിഷയത്തിലും മുഖ്യമന്ത്രിയിൽ കാണാൻ കഴിയുന്നത് എന്നാണ് പിണറായി പറഞ്ഞത്.
ഇതുമായി മറ്റൊരു വാർത്ത കൂട്ടിവായിക്കണം, അത് ഇപ്രകാരമാണ്. സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമ്മര്‍ദ്ദത്തിലാക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ചു എന്നതാണ് ആ വാർത്ത. ഡി ജി പി കോൺഗ്രസിന്റെയും വിഡി സതീശന്റെ വിശ്വസ്തനാണ്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചതില്‍ നിന്ന്, 2017 മാര്‍ച്ച് 4-നും 2019 മെയ് 18-നും ഇടയില്‍ വ്യാജ കരാറിന്റെ മറവില്‍ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ (CMRL) നിന്ന് മകള്‍ ടി. വീണ വഴി 3.28 കോടി രൂപയുടെ സാമ്പത്തിക നേട്ടം പിണറായി വിജയന്‍ കൈവരിച്ചതായി സംശയലേശമന്യേ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന്, ഡിജിപി ടി ആസിഫലി നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.
ഈ തുക പിണറായി വിജയന്റെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു. കൂടാതെ, 1988-ലെ അഴിമതി നിരോധന നിയമത്തിലെ (PC Act) സെക്ഷന്‍ 13(1)(b) പ്രകാരം പിണറായിയും വീണയും വിചാരണ നേരിടാന്‍ ബാധ്യസ്ഥരാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. കൃത്യം നടന്ന കാലയളവ് അഴിമതി നിരോധന നിയമത്തിലെ ഭേദഗതി നടന്ന 2018 ജൂലൈ 26-ന് മുമ്പും ശേഷവും ആയതിനാല്‍, ഭേദഗതിക്ക് മുമ്പും ശേഷവും ബാധകമായ ശിക്ഷാ വ്യവസ്ഥകള്‍ ഉചിതമായി പ്രയോഗിക്കാവുന്നതാണെന്നും നിയമോപദേശത്തില്‍ പറയുന്നു.
അന്ന് മുഖ്യമന്ത്രിയായിരുന്ന പിതാവിന് വേണ്ടി വീണ കൈക്കൂലിയോ നിയമവിരുദ്ധമായ പ്രതിഫലമോ കൈപ്പറ്റി എന്നത് ശക്തമായ വാക്കാലുള്ള മൊഴിയാല്‍ പ്രഥമദൃഷ്ട്യാ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. രേഖാമൂലവും, ഡിജിറ്റല്‍ തെളിവുകളും ഇടക്കാല സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലുകളെ ശക്തിപ്പെടുത്തുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍, അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം, കൈക്കൂലിപ്പണം വീണ തന്റെ പിതാവിന് വേണ്ടി, അദ്ദേഹത്തിന്റെ പ്രതിനിധിയായി നിയമവിരുദ്ധമായി കൈപ്പറ്റിയതാണെന്ന് അനുമാനിക്കാവുന്നതാണ്. നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.
നിയമപരമായി തനിക്ക് ലഭിക്കാന്‍ അര്‍ഹതയില്ലാത്ത 3,28,01,000 രൂപ വീണ സിഎംആര്‍എല്ലില്‍ (CMRL) നിന്ന് കൈപ്പറ്റി എന്നത് വസ്തുതയാണ്. ഇതു കൈക്കൂലിയല്ലെന്ന് ഖണ്ഡിക്കാന്‍ അവ്യക്തമായ വിശദീകരണങ്ങള്‍ മതിയാകുന്നതല്ലെന്നും ഡിജിപി നിയമോപദേശത്തില്‍ സൂചിപ്പിക്കുന്നു.
സിഎംആര്‍എല്‍ കേസില്‍ മുന്‍മന്ത്രിയും വീണയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസിനെതിരെയും നിയമനടപടി സ്വീകരിക്കാവുന്നതാണെന്ന് ഡിജിപി നിയമോപദേശത്തില്‍ വ്യക്തമാക്കി. 2019 ജനുവരി 26-ന് ആദായനികുതി നിയമത്തിലെ 132(4)ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തിയ സിഎംആര്‍എല്‍ (CMRL) എംഡി എസ് എന്‍ ശശിധരന്‍ കര്‍ത്തയുടെ മൊഴി ഈ നിഗമനത്തെ സാധൂകരിക്കുന്നതായി ഡിജിപി പറയുന്നു.
'കരാര്‍ പ്രകാരമുള്ള സേവനദാതാക്കള്‍ ഞങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുള്ള ജോലിയോ സേവനമോ, സോഫ്റ്റ്വെയര്‍ പരിപാലനമോ, കണ്‍സള്‍ട്ടന്‍സിയോ മറ്റേതെങ്കിലും തരത്തിലുള്ള സേവനമോ ഇതുവരെ നല്‍കിയിട്ടില്ല. എന്നിരുന്നാലും, കരാര്‍ പ്രകാരമുള്ള പ്രതിമാസ പണം നല്‍കിവരുന്നുണ്ട്.' എന്നാണ് ശശിധരന്‍ കര്‍ത്തയുടെ മൊഴിയെന്ന് ഡിജിപി ചൂണ്ടിക്കാട്ടുന്നു.
ശശിധരന്‍ കര്‍ത്തയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിതാവ് വഴി ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ക്രമക്കേട് വരുത്തുന്നതിനായി വീണ കൈക്കൂലിത്തുക കൈപ്പറ്റി എന്ന് അനുമാനിക്കാവുന്നതാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ മൂന്നാമതൊരാളിലൂടെയാണ് കൈക്കൂലി വാങ്ങിയതെങ്കില്‍ പോലും, ആ പൊതുപ്രവര്‍ത്തകന്‍ വിചാരണ നേരിടാന്‍ ബാധ്യസ്ഥനാണെന്നും നിയമോപദേശത്തില്‍ ഡിജിപി വ്യക്തമാക്കുന്നു.
ഒരു പൊതുപ്രവര്‍ത്തകന് കൈക്കൂലി നല്‍കിയെന്നാരോപിക്കപ്പെടുന്ന സാഹചര്യത്തില്‍, കമ്പനീസ് നിയമപ്രകാരം രൂപീകരിച്ച സിഎംആര്‍എല്‍ (CMRL) കമ്പനിയും നിയമനടപടിക്ക് വിധേയമാകാന്‍ ബാധ്യസ്ഥമാണ്. 2018-ലെ 16-ാം നിയമപ്രകാരം ഭേദഗതി വരുത്തിയ 1988-ലെ അഴിമതി നിരോധന നിയമത്തിലെ 13(1)(b) വകുപ്പ് പ്രകാരം, വീണയുടെ ഭര്‍ത്താവും അന്നത്തെ മന്ത്രിയുമായിരുന്ന പി എ മുഹമ്മദ് റിയാസിനെതിരെയും നടപടിയെടുക്കാം. വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്ത സാമ്പത്തിക ആസ്തി കൈവശം വെച്ചെന്നാരോപിച്ച് റിയാസിനെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.
ഡിജി പിയുടെ കൈയിൽ നിന്നും നിയമോപദേശം വാങ്ങരുതെന്നും യു പി എ ദേശീയ നേതാവായ പിണറായിക്കെതിരെ നടപടിയെടുക്കരുതെന്നും പിണറായി ദൂതൻ വഴി കോൺഗ്രസ്സ് റൈക്കമാന്റിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഒരുറപ്പും നൽകാൻ ഹൈക്കമാന്റിന് കഴിഞ്ഞില്ല. കാരണം കോൺഗ്രസ് ഹൈക്കമാന്റ് പറയുന്ന പല കാര്യങ്ങളും കേരളത്തിൽ നടപ്പിലാക്കാറില്ല . കേരളത്തിൻറെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി ഹൈക്കമാന്റ് താല്പര്യപ്പെട്ടത് കെസി വേണുഗോപാലിനെയാണ്. എന്നാൽ കേരളത്തിൽ ജനകീയ വികാരം ഇളക്കിവിട്ട് സതീശൻ മുഖ്യമന്ത്രിയായി. സത്യത്തിൽ വൈക്കമാന്റിന് സതീശനെ ഭയമാണ്. കാരണം സതീശന്റെ ഒപ്പം കേരളം ഉണ്ടെന്ന് അവർക്കറിയാം. അതിനാൽ ഡൽഹിയിൽ നിന്ന് കേരളത്തോട് ഇവർ ഒന്നും ഉന്നയിക്കാറില്ല. കോൺഗ്രസിന് ഒരിക്കലും പ്രതികൂലമാകാത്ത തീരുമാനങ്ങൾ താനെടുക്കുമെന്ന് സതീശൻ ഹൈക്കമാന്റിന് ഉറപ്പുനൽകിയിട്ടുണ്ട്. കർണാടകത്തിലും ഇതു തണയാണ് സ്ഥിതി.ഡി കെ ശിവകുമാർ അദ്ദേഹത്തിന്റെ താത്പര്യാനുസരണമാണ് പ്രവർത്തിക്കുന്നത്. അതിനാൽ കേരള, തമിഴ് നാട് സർക്കാരുകളിൽ നിന്നും വൈക്കമാന്റ് അകന്നുനിൽക്കുന്നു.
സതീശൻ സർക്കാർ ഇ.ഡിയുടെ കത്തിൽ എന്ത് നടപടിയെടുക്കും എന്നതും നിർണായകമാണ്. കേസ് എടുക്കാൻ ആധാരമാക്കി ഇ.ഡി നൽകിയിരിക്കുന്ന റിപ്പോർട്ടും കണ്ടെത്തലുകളും പരിശോധിച്ചാകും തീരുമാനം. കേസെടുത്താൽ ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന പ്രതിരോധമാകും സിപിഎം ഉയർത്തുക. രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കാനാകും പാർട്ടി തീരുമാനം. ബിജെപിയുടെ ലക്ഷ്യത്തിന് സംസ്ഥാന സർക്കാരും ഒത്താശ ചെയ്യുന്നുവെന്ന ആക്ഷേപവും സിപിഎം ഇതിൽ ഉയർത്തും. ഇനി ബി ജെ പിയുടെ നീക്കം എന്തായിരിക്കും? കേസെടുത്തില്ലെങ്കിൽ അവർ ഇടതു- വലത് മുന്നണികളെ ഒരേപോലെ പ്രതിരോധിക്കും.
സതീശൻ ബിജെപിയുടെ അനുഭാവിയാണെന്ന് വരുത്തി തീർക്കാനാണ് സിപിഎമ്മും പിണറായിയും ശ്രമിക്കുന്നത്. ലേബർ കോഡ് ആണ് ഏറ്റവും ഒടുവിലത്തെ വിഷയം. പിണറായി അധികാരത്തിൽ ഇരുന്ന പത്തു കൊല്ലവും കേന്ദ്രസർക്കാരിനെ വിശ്വാസത്തിൽ എടുത്തുകൊണ്ടാണ് മുന്നോട്ടു പോയത്. അതുകൊണ്ടാണ് അദ്ദേഹത്തിന് സ്വർണക്കൊള്ള കടത്തിൽ നിന്നു പോലും രക്ഷപ്പെടാൻ കഴിഞ്ഞത്. ഇത്തരം ഒരു പാരമ്പര്യം ഉള്ളതിനാൽ സതീശൻ അതുവഴി തന്നെ സഞ്ചരിക്കുമെന്ന് പിണറായി വിശ്വസിക്കുന്നു. സതീശൻ സത്യപ്രതിജ്ഞ ചെയ്ത ദിവസം മുതൽ അദ്ദേഹത്തിൻറെ മേൽ സിപിഎം ആരോപിക്കുന്ന ഒന്നാണ് ബിജെപി ബാന്ധവം. പിതാവിന്റെ മേനോൻ പേര് പിതാവിൻറെ പേരിനൊപ്പം ചേർത്തത് വലിയ അപരാധമായാണ് സിപിഎം കരുതിയത്. എന്നാൽ ഇത്തരത്തിലുള്ള ആരോപണങ്ങളെയെല്ലാം സതീശൻ പുച്ഛിച്ച് തള്ളുന്നു.
യാതൊരു സേവനവും നൽകാതെയാണ് സി.എം.ആർ.എൽ. വീണയ്ക്ക് 1.72 കോടി രൂപ നൽകിയെന്ന രേഖയെ പിൻപറ്റിയുള്ള രാഷ്ട്രീയ വിവാദവും തുടർന്നുള്ള അന്വേഷണവുമാണ് ഇപ്പോൾ ഇഡി സംസ്ഥാന സർക്കാരിന്റെ കോർട്ടിലേക്ക് നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തുക കൈമാറിയതെന്നും ഇ.ഡി. ആരോപിക്കുന്നു. സേവനങ്ങൾ നൽകിയതിന് ആവശ്യമായ രേഖകളോ തെളിവുകളോ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഇഡി ചൂണ്ടിക്കാണിക്കുന്നു. നേരത്തെ എസ്.എ.ഫ്.ഐ.ഒ. സമർപ്പിച്ച റിപ്പോർട്ടിലും ഇതേ കാര്യങ്ങൾ തന്നെയായിരുന്നു സൂചിപ്പിച്ചിരുന്നത്. കേന്ദ്ര ഏജൻസികളെ ബി ജെ പിയുടെ ചട്ടുകമായാണ് സി പി എം വിശേഷിപ്പിക്കുന്നത്.
ഈ കേസിൽ ഇതുവരെ പിണറായിയുടെ മകൾക്കെതിരായ ആരോപണം എന്ന നിലയിലാണ് സിപിഎം വിഷയത്തെ പ്രതിരോധിച്ചിരുന്നത്. മകളെ കരുവാക്കി ഇഡി പിണറായിയെയും പാർട്ടിയെയും വേട്ടയാടുകയാണെന്നും സിപിഎം നിലപാടെടുത്തിരുന്നു. എന്നാൽ, കേസെടുത്താൽ ആ നിലപാടിൽ തുടരുന്നത് എളുപ്പമാകില്ല.
തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ക്ഷീണത്തിൽനിന്ന് പുറത്തുകടക്കാനും തിരിച്ചടികളെ മറികടക്കാനും കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് പാർട്ടിക്ക് പുതിയ ആഘാതം. പിണറായിക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും പാർട്ടിക്കുള്ളിൽനിന്ന് ഉയരുന്ന നിലപാടുകൾക്ക് ശക്തിനൽകുന്നതാകും ഇപ്പോഴത്തെ സാഹചര്യം. കോഴിക്കോട്ട് നടക്കാനിരിക്കുന്ന സിപിഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റിയിൽ പിണറായിക്കെതിരേ ശക്തമായ വിമർശനങ്ങൾക്ക് ഇത് ഇടയാക്കാം. പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാനുള്ള ആവശ്യങ്ങളടക്കം ഉയരാം. ഒരുപക്ഷേ, പിണറായിയുടെ അപ്രതിരോധ്യമായ നേതൃത്വത്തിന് വിരാമമിടാൻ പോലും വഴിയൊരുക്കിയേക്കാം ഇപ്പോഴത്തെ സാഹചര്യം.
സിഎംആർഎൽ-എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, മകൾ വീണ ടി. എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആവശ്യപ്പെട്ടു. ഇ.ഡിയുടെ അന്വേഷണത്തിൽ ലഭിച്ച തെളിവുകളും വിവരങ്ങളും ഉൾപ്പെടുത്തി പി.എം.എൽ.എ. ആക്ട് (പണം വെളുപ്പിക്കൽ നിരോധന നിയമം) സെക്ഷൻ 66(2) പ്രകാരമാണ് ഡി.ജി.പി.മറുപടി നൽകിയത്. . കേസിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താൻ വിജിലൻസിന് മാത്രമേ അധികാരമുള്ളൂ എന്നതിനാലാണ് ഇ.ഡി. സംസ്ഥാന ഡി.ജി.പി.ക്ക് കത്ത് നൽകാൻ മുതിർന്നത്. ഇക്കാര്യത്തിൽ സതീശൻ അനുകൂലമായി പെരുമാറുമെന്ന് കേന്ദ്ര ഏജൻസികൾ കരുതുന്നു. പ്രധാന മന്ത്രി ഉൾപ്പെടെയുള്ളവരുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ട്.
ഇ ഡിയുടെ ആവശ്യം അംഗീകരിക്കുകയാണെങ്കിൽ നാളെ യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തലക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും ഇതേ ഭീഷണി ഉണ്ടാവാനുള്ള സാധ്യതയുണ്ട്. സി എം ആർ എല്ലില്‍ നിന്നും ഈ രണ്ടു നേതാക്കൾ കോഴ വാങ്ങി എന്ന ആരോപണം മുമ്പേ ഉയർന്നതാണ്. എന്നാൽ പാർട്ടി തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി പിരിച്ചു തുകയാണ് എന്ന് പറഞ്ഞ് അവർ ബുദ്ധിപൂർവ്വം ആരോപണത്തിൽ നിന്ന് കയ്യൊഴിഞ്ഞു. ഇത് ശരിയാണെങ്കിലും പാർട്ടി പിരിച്ച പണത്തിന് രസീത് നൽകിയിട്ടില്ലെന്നാണ് വിവരം. ഇ ഡിക്ക് കീഴടങ്ങേണ്ടതില്ലെന്ന ആശയമാണ് ചെന്നിത്തലയ്ക്ക് ഉള്ളത് .സ്വാഭാവികമായും ഈ സന്ദർഭത്തിൽ ചെന്നിത്തല മൗനം തുടർന്നാൽ കേന്ദ്രത്തിൽ നിന്ന് ചെന്നിത്തലക്കെതിരെ നടപടി വന്നേക്കാം. ഇതിൽ മുഖ്യമന്ത്രിക്കും സന്തോഷത്തിന് വകയുണ്ട്.
സി.എം.ആര്‍.എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കത്ത് നല്‍കിയതിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പരിഹസിച്ചു,. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള ഇ.ഡി. നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിന്റെ ഗതി നേരത്തെ തന്നെ വ്യക്തമായിരുന്നുവെന്നും പിണറായി വിജയനിലേക്ക് അന്വേഷണം എത്തിക്കാനുള്ള ശ്രമം മുമ്പ് തന്നെ തുടങ്ങിയിരുന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ടില്‍ പിണറായി വിജയന്റെ പേര് പരാമര്‍ശിച്ച ഘട്ടത്തില്‍ തന്നെ കേസിന്റെ ഗതി പാര്‍ട്ടിക്ക് വ്യക്തമായിരുന്നുവെന്നാണ് ഗോവിന്ദന്റെ വാദം. സി.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ട് 182 കോടി രൂപയുടെ കണക്കുകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ടെന്നും അതില്‍ ഇപ്പോഴത്തെ ഭരണകക്ഷിയിലെ നേതാക്കളടക്കമുള്ളവര്‍ പണം സ്വീകരിച്ചതിന്റെ വിവരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് എന്തായാലും സർക്കാർ നിലപാട് കടുപ്പിക്കുകയാണ്. ഇല്ലെങ്കിൽ സതീശന് അനുസരണയില്ലെന്ന് പിണറായി .ആവർത്തിക്കുമായിരുന്നോ? കേന്ദ്രത്തെ സതീശൻ തള്ളിയാൽ തച്ചങ്കരിയുടെ അവസ്ഥ പിണറായിക്കും വന്നുചേരും.
https://www.facebook.com/Malayalivartha


























