Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!

11 SEPTEMBER 2026 06:46 PM IST
മലയാളി വാര്‍ത്ത

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെക്കൂടി മലയാള സിനിമക്ക് പരിചയപ്പെടുത്തുന്നു. എസ്.ഐ. ടെസ്റ്റ് കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന അഞ്ചു പൊലീസ് ഉദ്യോഗസ്ഥരും അവരുടെ
സീനിയറായ ഒരുദ്യോഗസ്ഥൻ്റേയും ഔദ്യോഗിക ജീവിതത്തിലൂടെയാണ് ലോ ആൻഡ് ഓർഡർ എന്ന ഈ ചിത്രത്തിൻ്റെ കഥ പറയുന്നത്.

 

സീനിയർ പൊലീസ് ഓഫീസറെ പ്രകാശ് വർമ്മയാണ് അവതരിപ്പിക്കുന്നത്. അഞ്ചു ചെറുപ്പക്കാരുടെ ആലോചന പലരിലേക്കും നീണ്ടിരുന്നു. പിന്നീടാണ് ഈ കഥാപാത്രങ്ങൾ ഫ്രഷ് മുഖം ആകുന്നതാണ് നല്ലതെന്ന അഭിപ്രായം സജീവമായത്. അതാണ് ഈ ചെറുപ്പക്കാരുടെ കഥാപാത്രങ്ങൾ പുതുമുഖങ്ങളിലെത്തിയതെന്ന് സംവിധായകൻ രഞ്ജിത്ത് പറഞ്ഞു.

 

മൂന്നു മാസത്തിലേറെ നീണ്ടുനിന്ന അന്വേഷണത്തിലൂടെയാണ് ഇവരെ കണ്ടെത്തിയതെന്നും രഞ്ജിത്ത് പറഞ്ഞു. അരുൺ അയ്യപ്പൻ, ഫിറോസ് എം കെ, ബിജു കുര്യൻ, സെബാസ്റ്റ്യൻ പോൾ, ബെന്നി വർഗീസ് എന്നീ കഥാപാത്രങ്ങളെയാണ് ഇവർ പ്രതിനിധാനം ചെയ്യുന്നത്. അരുൺ അയ്യപ്പനെ അവതരിപ്പിക്കുന്നത് ഋതു ദേവ് അയ്യപ്പനാണ് അവതരിപ്പിക്കുന്നത്. ഷനൂദ് ഇബ്രാഹിം അവതരിപ്പിക്കുന്നത് ഫിറോസ് എം. കെയാണ്.

 

ബിജു കുര്യൻ എന്ന കഥാപാത്രത്തെ ഡോൺ മൈക്കിൾ അവതരിപ്പിക്കുന്നു. അനശ്വരനടനായ രാജൻ. പി.ദേവിൻ്റെ ചെറുമകൻ കൂടിയാണ് ഡോൺ മൈക്കിൾ. നിജാദ് ബാബു തോമസ്സാണ് സെബാസ്റ്റ്യൻ പോളിനെ അവതരിപ്പിക്കുന്നത്. ബെന്നി വർഗീസിനെ സജൽ സുദർശനൻ അവതരിപ്പിക്കുന്നു. വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ അവതരിപ്പിക്കുന്ന ഈ ചിത്രം. സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി, മഹാ സുബൈർ എന്നിവർ നിർമ്മിക്കുന്നു.

 

സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച റിയലിസ്‌റ്റിക്ക് ആക്ഷൻ ത്രില്ലർ മൂവി കൂടിയാണ്. നമ്മുടെ മെട്രോ നഗരങ്ങളുടെ പിന്നാമ്പുറങ്ങളിലെ ദുരൂഹതകൾ ഏറെ ഞെട്ടിക്കുന്നതാണ്. അതിലേക്ക് വിരൽ ചൂണ്ടുന്ന ഈ ചിത്രം നമ്മുടെ സമൂഹത്തിൻ്റെ നേർക്കാഴ്ച്ച തന്നെയാണ്.

 

മുഴുനീള ആക്‌ഷൻ ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രം മികച്ച ഇമോഷണൽ ഡ്രാമക്കും ഏറെ പ്രാധാന്യം നൽകുന്നു. ഈ ചിത്രത്തിൽ മമൂട്ടിയുടെ സജീവ സാന്നിദ്ധ്യവും ഏറെ സജീവമായി പറഞ്ഞു കേൾക്കുന്നു. രഞ്ജിത്തിൻ്റെ ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് വിവരം.

 

വൻ വിജയം നേടിയ ബ്ലാസ്റ്റ് എന്ന ചിത്രത്തിലൂടെ മിന്നും പ്രകടനം കാഴ്ച്ച വച്ച അഭിരാമിയും സുപ്രധാനമായ കഥാപാതത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്‌ണ,

 

 

ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻരഘു, നന്ദു. ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻഗുണ്ടു കാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്. ഉദയ് കൃഷ്‌ണയുടേതാണ് തിരക്കഥ.

 

ഗാനങ്ങൾ - ഷിബു ചക്രവർത്തി, സംഗീതം - ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം - ബിജിപാൽ, ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, കലാസംവിധാനം - സാബു റാം, മേക്കപ്പ് - റോഷൻ എൻ. ജി, കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, സൗണ്ട് ഡിസൈൻ - കിഷൻ സപ്താ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വി ബോസ്,

 

ഡിസൈൻ - ആൻ്റെണി സ്റ്റീഫൻ, കാസ്റ്റിംഗ് ഡയറക്ടർ - ശാലിനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. കൊച്ചി, തിരുവനന്തപുരം, കോട്ടയം. വയനാട്, കണ്ണൂർ ,എന്നിവിടങ്ങളിലായി തൊണ്ണൂറു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയായിരിക്കുന്ന ഈ ചിത്രം സത്യം സിനിമാസ് സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തിക്കുന്നു. പി ആർ - വാഴൂർ ജോസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (1 hour ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (1 hour ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (1 hour ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (1 hour ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (2 hours ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (2 hours ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (3 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (4 hours ago)

108 ആംബുലൻസ് സമരം  (4 hours ago)

POWER CUT വിമർശിച്ച് എം എം മണി  (4 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (4 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (4 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (5 hours ago)

Malayali Vartha Recommends