സോഷ്യൽ മീഡിയയിലെ സിംഹം ബിഗ് ബോസിൽ വെറും കാഴ്ചക്കാരനോ? രാഹുൽ മാങ്കൂട്ടത്തിൽ വിവാദം ഹൗസിലെത്തിയപ്പോൾ രാഹുൽ ഈശ്വറിന്റെ പ്ലാൻ പാളി...?

ബിഗ് ബോസ് മലയാളം സീസൺ 8-ൽ അപ്രതീക്ഷിത നീക്കങ്ങളും നാടകീയ രംഗങ്ങളും തുടരുന്നു. പുറത്തെ വലിയൊരു രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഹൗസിലെത്തിയ രാഹുൽ ഈശ്വറും നടി റിനി ആൻ ജോർജും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. ആദ്യ ദിവസങ്ങളിൽ പുറത്തെ നിലപാടുകൾ ആവർത്തിച്ച രാഹുൽ ഈശ്വർ, റിനിയുടെ കണ്ണീരിനും ചോദ്യങ്ങൾക്കും മുന്നിൽ ഒടുവിൽ നിലപാട് മാറ്റുന്നതായാണ് പുതിയ പ്രമോ സൂചിപ്പിക്കുന്നത്. എന്നാൽ, മലയാളി ഹൗസിലെ പഴയ ആവേശം ബിഗ് ബോസിൽ കാഴ്ചവെക്കാൻ രാഹുൽ ഈശ്വറിന് സാധിക്കുന്നില്ലെന്നും താരം കളിയിൽ വളരെ വീക്കാണെന്നുമാണ് പ്രേക്ഷക വിലയിരുത്തൽ.
https://www.facebook.com/Malayalivartha

























