സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്

സംഗീത് പ്രതാപ്-ഷറഫുദീന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്യുന്ന ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്തിറങ്ങി. കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പര്‍ ഹിയറിങ് ശക്തി കിട്ടുന്നതാണ് കഥാതന്തു എന്ന് ടീസര്‍ കാണിച്ചു തന്നിരുന്നു. സൂപ്പര്‍ ഹിയറിങിനൊപ്പം ,സൂപ്പര്‍ ഹീറോ എന്ന സംശയവും ആകാംക്ഷയും പ്രേക്ഷകരില്‍ ജനിപ്പിക്കുന്ന ചില സംഭാഷണങ്ങളും ട്രെയിലറിനെ ഏറെ രസകരമാക്കുന്നുണ്ട്.
സംഗീത് പ്രതാപ് ഷറഫുദ്ദീന്‍ ടീമിന്റെ അതീവ രസകരമായ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയും ഹൈലൈറ്റ് ആയി മാറുമെന്ന സൂചനയും നല്‍കുന്നു. സെപ്തംബര്‍ 18ന് റിലീസ് ചെയ്യും. അഖില ഭാര്‍ഗവന്‍ ആണ് നായിക. കോട്ടയം നസീര്‍, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, പാര്‍വ്വതി ആര്‍ കൃഷ്ണ എന്നിവരാണ് മറ്റ് താരങ്ങള്‍.കഥ, തിരക്കഥ, സംഭാഷണം നീലിന്‍ സാന്ദ്ര .ഛായാഗ്രഹണം അഖില്‍ സേവ്യര്‍, എഡിറ്റര്‍ രാകേഷ് ചെറുമഠം, സംഗീതം മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍ നിക്‌സണ്‍ ജോര്‍ജ് ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ്, സുജിത് ജെ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. കേരളത്തില്‍ വിതരണം ഡ്രീം ബിഗ് ഫിലിംസ്.പി.ആര്‍.ഒ ശബരി
https://www.facebook.com/Malayalivartha



























