നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി

പൃഥ്വിരാജ് ചിത്രമായ 'സിംഹാസനത്തിലെ' നായികാവേഷത്തിലൂടെ ശ്രദ്ധേയയായ നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി. അവിനാഷ് സോമശേഖരനാണ് വരന്‍. വിവാഹവിവരം നടി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.
മോഡലിംഗ് രംഗത്തുനിന്നാണ് ഐശ്വര്യ സിനിമയിലെത്തിയത്. തമിഴ് ചിത്രമായ യുവന്‍, തെലുങ്ക് ചിത്രമായ കേരട്ടം എന്നിവയിലൂടെ തുടക്കം കുറിച്ചു. ഇതിനുശേഷമാണ് 2012ല്‍ ഷാജി കൈലാസത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിംഹാസനം എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ നായികയായത്.
പിന്നീട് കര്‍മ്മയോദ്ധ, ദി ഹിറ്റ് ലിസ്റ്റ്, താങ്ക്‌യൂ, ശ്രീനിവാസന്‍ പറഞ്ഞ കഥ തുടങ്ങിയ നിരവധി മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. തമിഴില്‍ ധനുഷ് നായകനായ അനേഗന്‍, കന്നഡയില്‍ ജയ് ലളിത, ഹിന്ദിയില്‍ കാശി ഇന്‍ സെര്‍ച്ച് ഒഫ് ഗംഗ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2017ല്‍ ഫെമിന മിസ് ഇന്ത്യ മഹാരാഷ്ട്ര കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























