വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാന്‍ വിജയ്‌യുടെ മകന്‍;തനിക്കോ തന്റെ ടീമിനോ നിലവില്‍ ഒദ്യോഗികമായി ഫാന്‍ ക്ലബുകളോ അസോസിയേഷനുകളോ ഇല്ല

വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ക്കെതിരെ ഔദ്യോഗിക മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രിയായ വിജയ്‌യുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ്. തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് നിരവധി വ്യാജ അക്കൗണ്ടുകള്‍ സജീവമായ പശ്ചാത്തലത്തിലാണ് ആരാധകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി അദ്ദേഹം പ്രസ്താവന പുറത്തിറക്കിയത്.
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, എക്‌സ് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് തന്റെ പേരിലുള്ള യഥാര്‍ത്ഥ പ്രൊഫൈലുകളെന്ന് ജെയ്‌സണ്‍ വ്യക്തമാക്കി. ഈ മൂന്ന് അക്കൗണ്ടകള്‍ അല്ലാത്ത മറ്റേതെങ്കിലും പ്രൊഫൈലുകളില്‍ നിന്ന് വരുന്ന പോസ്റ്റുകള്‍ക്കോ , കമന്റുകള്‍ക്കോ ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കോ യാതൊരു ഉത്തരവാദിത്ത്വങ്ങളും ഉണ്ടായിരിക്കില്ലെന്ന് ജെയ്‌സണ്‍ അറിയിച്ചു. തനിക്കോ തന്റെ ടീമിനോ നിലവില്‍ ഒദ്യോഗികമായി ഫാന്‍ ക്ലബുകളോ അസോസിയേഷനുകളോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം അവകാശവാദങ്ങളുമായി വരുന്ന ഗ്രൂപ്പുകള്‍ വ്യാജമാണെന്നും ജെയ്‌സണ്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
'സിഗ്മ' എന്ന ചിത്രത്തിലൂടെയാണ് ജയ്‌സണ്‍ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഒക്ടോബര്‍ രണ്ടിനായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ പിതാവ് വിജയ് മകന് പരസ്യമായി പിന്തുണ അറിയിയിക്കുകയും ചെയ്തിരുന്നു.
റോഡ്‌ഷോയ്ക്കിടെ ഒരു പ്രവര്‍ത്തകന്‍ കൈമാറിയ 'സിഗ്മ'യുടെ ഫ്രെയിം ചെയ്ത പോസ്റ്റര്‍ വിജയ് ഉയര്‍ത്തിപ്പിടിച്ച് ജനക്കൂട്ടത്തെ കാണിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























