മകളുടെ പത്തുവര്‍ഷത്തെ പ്രണയത്തെക്കുറിച്ച് ഞാനും ഇപ്പോഴാണ് അറിയുന്നത്

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹം 13ാം തീയതിയാണ് നടന്നത്. ഇന്നലെയായിരുന്നു വിവാഹ റിസപ്ഷന്‍. ഇപ്പോഴിതാ റിസപ്ഷനിടെ അഹാന കൃഷ്ണയുടെ പിതാവും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പത്തുവര്‍ഷം നീണ്ട മകളുടെ പ്രണയത്തെക്കുറിച്ച് താന്‍ അടുത്തിടെയാണ് അറിഞ്ഞതെന്നും സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാന്‍ പ്രാപ്തരായ നാല് ശക്തരായ പെണ്‍മക്കളുടെ അച്ഛനാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'എപ്പോഴും സന്തോഷം തന്നെ. പ്രത്യേകിച്ച് ഇങ്ങനെ കല്യാണം ആയതുകൊണ്ടെന്നുമല്ല. അല്ലെങ്കിലും എന്നും സന്തോഷമേ ഉള്ളൂ. പത്തുവര്‍ഷത്തെ പ്രണയത്തെക്കുറിച്ചൊക്കെ ഞാനും ഇപ്പോഴാണ് അറിയുന്നത്. അങ്ങനെയുള്ള കാര്യങ്ങള്‍ എല്ലാവരും എല്ലാവരോടും പറയണമെന്നില്ലല്ലോ. അവര്‍ വന്ന് പറഞ്ഞു ' ഞങ്ങള്‍ ഇങ്ങനെ കല്യാണം കഴിക്കാന്‍ പോവുകയാണ്' എന്ന്. ചെക്കന്റെ അച്ഛന്‍ രവിയെ എനിക്ക് 33 വര്‍ഷമായി അറിയാം. പഴയ സിനിമ നിര്‍മാതാവാണ്. പക്ഷേ രവിയുടെ മകനാണ് എന്ന് പിന്നീടാണ് അറിയുന്നത്.
വിളിച്ചവരെല്ലാം വന്നു. വലിയ സന്തോഷം. പിള്ളേര്‍ ഉണ്ടാക്കിയ പൈസ അവരത് ചിലവാക്കുന്നു. അത്രയേ ഉള്ളൂ, ഞാന്‍ ഒരു അനുഗ്രഹീതനായ അച്ഛനാണ്. അവരുണ്ടാക്കുന്ന പണത്തില്‍ അവര്‍ കല്യാണം നടത്തുന്നു. അച്ഛന്‍ വരുന്നു. പങ്കെടുക്കുന്നു പോകുന്നു അത്രയേ ഉള്ളൂ' കൃഷ്ണകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























