ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!

മലയാളി പ്രേഷകൻ്റെ മനസ്സിൽ ചിരിയും ചിന്തയും നൽകി മനോഹരമായ ദൃശ്യ വിസ്മയങ്ങളും, ഇമ്പമാർന്ന ഗാനങ്ങളുമായി എത്തിയ ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. പ്രിയദർശൻ ഒരുക്കിയ ഈ ചിത്രം മികച്ച വിജയം നേടുകയുണ്ടായി. പ്രേഷകർ ആവർത്തന വിരസതയില്ലാതെ വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ, നെടുമുടി വേണു, ശ്രീനിവാസൻ, കോമ്പോ നടത്തിയത് അഭിനയ മത്സരം തന്നെയായിരുന്നു.
ശോഭന-മോഹൻലാൽ കൂട്ടുകെട്ടിൻ്റെ രസകരമായ പ്രണയവും ഇന്നും യുവമിഥുനങ്ങൾക്ക് ഏറെ കൗതുകമാണ്. കുതിരവട്ടം പപ്പുവിൻ്റെ പ്രശസ്‌തമായ "ടാസ്‌കി വിളി... എന്ന ഡയലോഗ് ആരെയാണ് ചിരിപ്പിക്കാത്തത്? ഈ ചിത്രം ആധുനിക സാങ്കേതിക മികവോടെ 4K ദൃശ്യവിസ്മയമായി വീണ്ടും പ്രദർശനത്തിനെത്തുന്നു.
പ്രസിദ്ധി ക്രിയേഷൻസ് & സൂര്യാസിനി ആർട്ട്സിൻ്റെ ബാനറിൽ എൻ ഗോപാലകൃഷ്ണനും, മുകേഷ്.ആർ. മേത്തയും ചേർന്നു നിർമ്മിച്ച ഈ ചിത്രം 4k റീ മാസ്റ്ററിൽ എത്തിക്കുന്നത് മാറ്റിനി നൗ ആണ്. മോഹൻലാൽ ശോഭന നെടുമുടി വേണു, ശ്രീനിവാസൻ, പപ്പു, എന്നിവർക്കു പുറമേ ശങ്കരാടി, ശരത് സക്സേന, കവിയൂർ പൊന്നമ്മ, കെ.പി. ഏ.സി . ലളിത, ഗീതാ വിജയൻ നന്ദു, കെ ആർ വത്സല, ഖദീജ, എന്നിവരും പ്രധാന താരങ്ങളാണ്.
ഏറെ പോപ്പുലറായ ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബേണി-ഇഗ്നേഷ്യസ്സാണ്. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഗാനങ്ങൾ.
എം ജി ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത എന്നിവരാണു ഗായകർ. ഛായാഗ്രഹണം- കെ.വി. ആനന്ദ്, എഡിറ്റിംഗ് - എൻ.ഗോപാലകൃഷ്ണൻ,
ആർട്ട് - സാബു സിറിൾ, പ്രൊഡക്‌ഷൻ കൺട്രോളർ - സച്ചിദാനന്ദൻ. പി ആർ - വാഴൂർ ജോസ്.
https://www.facebook.com/Malayalivartha



























