കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2024 ലെ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് പ്രശസ്ത കന്നഡ നടന്‍ അനന്ത് നാഗിന്. സെപ്റ്റംബര്‍ 22ന് ഗുജറാത്തില്‍ നടക്കുന്ന 72ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍വച്ച് പുരസ്‌കാരം സമ്മാനിക്കും.
1948 സെപ്റ്റംബര്‍ 4ന് ജനിച്ച അനന്ത് നാഗര്‍കട്ടെ എന്ന അനന്ത് നാഗ് കന്നഡ സിനിമയിലെ ഏറ്റവും പ്രശസ്തനായ നടന്‍മാരില്‍ ഒരാളാണ്. 250ലധികം കന്നഡ ചിത്രങ്ങള്‍ ഉള്‍പ്പെടെ 300ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, മലയാളം, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
സിനിമകള്‍ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധേയനാണ്. പ്രശസ്ത എഴുത്തുകാരന്‍ ആര്‍.കെ.നാരായണന്റെ കഥകളെ ആസ്പദമാക്കി നിര്‍മിച്ച ജനപ്രിയ ദൂരദര്‍ശന്‍ പരമ്പരയായ 'മാല്‍ഗുഡി ഡേയ്‌സില്‍' അഭിനയിച്ചിട്ടുണ്ട്. അഞ്ച് തവണ കര്‍ണാടക സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 2025ല്‍ രാജ്യം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനന്ത് നാഗിനെ അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha



























